by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്ത് ദിവസത്തെ ഉത്സവത്തിനായി ശബരിമല നട നാളെ വൈകിട്ട് 5ന് തുറക്കും.
തിങ്കളാഴ്ച രാവിലെ 9.45 നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറും. 28 മുതൽ ഏപ്രിൽ 4 വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും. 31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക്ഏഴുന്നെള്ളപ്പ്
ഏപ്രിൽ 4ന് രാത്രി പള്ളിവേട്ട.
ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5ന് 11.30 ന് പമ്പയിൽ ആറാട്ട് നടക്കും.
ഉച്ചകഴിഞ്ഞു 3 വരെ പമ്പയിൽ ദർശനത്തിന് അവസരം ഉണ്ട്. 3.30ന് സന്നിധാനത്തേയ്ക്ക് തിരിച്ചെഴുന്നള്ളത് പുറപ്പെടും. ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.


by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരളമുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്നു സുപ്രിംകോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
നിലവില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ വേണം അപേക്ഷ നല്‍കുവാന്‍. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ നിലവിലില്ല. സമ്പൂർണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം മുഖേന സുപ്രിം കോടതിയെ സമീപിച്ചത്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍. കൊവിഡ് കാലത്ത് റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രിം കോടതിയില്‍ നിന്നും പ്രവാസികള്‍ക്കനുകൂലമായി നിരവധി കോടതിവിധികള്‍ നേടിയെടുത്തിട്ടുള്ള സംഘടനയാണ് പ്രവാസി ലീഗല്‍ സെല്‍.

അര്‍ഹരായ പ്രവാസികള്‍ക്ക് വിദേശരാജ്യത്തും ഇന്ത്യന്‍ മിഷനുകളിലൂടെ സൗജന്യ നിയമസഹായം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണയിലുമാണ്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പുതിയ നടപടിയാണ് സുപ്രിം കോടതിയുടെ ഈ ഇടപെടലെന്നും തുടര്‍ന്നും ഇത്തരം നടപടികളുമായി മുന്‍പോട്ടു പോകുമെന്നും പ്രവാസി ലീഗല്‍ സെല്‍ കണ്‍ട്രി ഹെഡും,ഗ്ലോബല്‍ വക്താവുമായ സുധീര്‍ തിരുനിലത്തു അറിയിച്ചു.
by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനായിരം ഡോസ് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ നാലായിരം ഡോസ് വാക്സിൻ കാലാവധി കഴിയാറായി ബാക്കിയുണ്ട്. ആവശ്യക്കാർ കുറഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും. നിലവിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇപ്പോൾ വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എല്ലാം കൂടി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേര്‍.
4000 ഡോസ് കോവാക്സിനാണ് സ്റ്റോക്കുളളത്. ഇതിന്റെ കാലാവധി ഈ മാസം 31 നു കഴിയും. കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്റ്റോക്കില്ല. ഇതുവരെ രണ്ട് കോടി 91 ലക്ഷം പേര്‍ ആദ്യ ഡോസ് വാക്സിനും രണ്ട് കോടി 52 ലക്ഷം പേര്‍ രണ്ടാം ഡോസും എടുത്തു. ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 30 ലക്ഷം പേര്‍ മാത്രമാണ്.
ചില വിദേശ രാജ്യങ്ങളില്‍ നിശ്ചിത ഡോസ് വാക്സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമുളളതിനാൽ ആവശ്യക്കാർ ഇപ്പോഴും ഉണ്ട്. അതിനാൽ വാക്സിനേഷന്‍ സെന്ററുകള്‍ പൂര്‍ണമായും അടച്ചിടാനും കഴിയാത്ത അവസ്ഥയാണ്.
by Midhun HP News | Mar 25, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കെ വിനോദ് ചന്ദ്രൻ ഇനി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. വിനോദ് ചന്ദ്രനെ ചീഫ് ജസ്റ്റിസാക്കിക്കൊണ്ട് കേന്ദ്രം വിജ്ഞാപനമിറക്കി. നോർത്ത് പറവൂർ സ്വദേശിയാണ്. 2011ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേൽക്കുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം മുൻപു നൽകിയ പല ശുപാർശകളിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുത്തിരുന്നില്ല. ബോംബെ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാൻ നേരത്തേ കൊളീജിയം ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ മടക്കിയിരുന്നു. തുടർന്ന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ഡിസംബറിൽ ശുപാർശ നൽകിയെങ്കിലും അനുകൂലനടപടിയുണ്ടായില്ല. ഫെബ്രുവരിയിലാണ് പട്നയിലേക്കുള്ള ശുപാർശ നൽകുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കവേ സായാഹ്ന പഠനത്തിലൂടെയാണ് നിയമബിരുദം നേടിയത്. തുടർന്ന് ബാങ്ക് ഉദ്യോഗം രാജിവെച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24-ന് സ്ഥിരം ജഡ്ജിയായി. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ലണ്ടൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇംഗ്ലണ്ടിലെ ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ സംഗീത കച്ചേരി അവതരിപ്പിക്കാൻ എത്തിയതായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഗായികയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര നൽകിയ സംഗീതജ്ഞയാണ് ബോംബെ ജയശ്രീ എന്ന ജയശ്രീ രാമനാഥൻ.


by Midhun HP News | Mar 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവന്‍ (89) ആണ് മരിച്ചത്. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ഡിഎംഒ നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മാധവന്റെ മരണത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഡിഎംഒ പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേരാണ് കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. 0.03 ആണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. ജാഗ്രത തുടരുന്നതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. എങ്കിലും മുന്‍ ആഴ്ചകളേക്കാളും മുന്‍ മാസങ്ങളേക്കാളും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

Recent Comments