കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍

കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍

ആറ്റിങ്ങൽ: കൊടും വേനലില്‍ കിളികള്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി വൃക്ഷച്ചില്ലയില്‍ തൂക്കി ആറ്റിങ്ങല്‍ ഡയറ്റ്‌. കൂടാതെ വേനല്‍ച്ചൂടില്‍ വലയുന്നവര്‍ക്ക് ദാഹനീരൊരുക്കി ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കുടിവെള്ളം തയ്യാറാക്കിയിട്ടുണ്ട്.

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ

എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയാ സമ്മേളനം മാർച്ച് 22 മുതൽ 27 വരെ ആറ്റിങ്ങലിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം, വിളംബരജാഥ, പതാക ദിനം, ക്രിക്കറ്റ്‌ ടൂർണമെന്റ്, അനാഥാലയ സന്ദർശനം , പഴയകാല എസ്എഫ്ഐ പ്രവർത്തകരുടെ സംഗമം എന്നിങ്ങനെ ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മാർച്ച്‌ 27ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ
(കലാപ സ്മാരക ഹാൾ)പ്രതിനിധി സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു നിർവഹിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം പ്രദീപ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി ആനന്ദ്, ആദിത്യ ശങ്കർ, ബേഷ്മ എന്നിവർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് വിജയ് വിമൽ അധ്യക്ഷനായിരുന്നു.

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ

ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല.ട്വിറ്ററിൽ നിരവധി പേരാണ് ഗൂഗിൾ പണിമുടക്കിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

ഡല്‍ഹി: നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാനിലും, ഡല്‍ഹി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ സിപി ജോഷിയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. ഡല്‍ഹിയില്‍ വീരേന്ദ്ര സച്ച്‌ദേവ, ഒഡീഷയില്‍ മന്‍മോഹന്‍ സമല്‍, ബിഹാറില്‍ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാര്‍. ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്.

ഒഡീഷയില്‍ നിലവിലെ പ്രസിഡന്റ് സമീര്‍ മൊഹന്തിയെ മാറ്റിയാണ് മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സമലിനെ പ്രസിഡന്റാക്കിയത്. രാജസ്ഥാനില്‍ സംസ്ഥാന അധ്യക്ഷനായ സിപി ജോഷി നിലവില്‍ ചിറ്റോര്‍ഗഡില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഡല്‍ഹി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു വീരേന്ദ്ര സച്ച്‌ദേവ.

നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

നടന്‍ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് അദ്ദേഹമിപ്പോഴുള്ളത്. രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.

രാഹുൽ ഗാന്ധിക്ക് ശിക്ഷ; സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി

രാഹുൽ ഗാന്ധിക്ക് ശിക്ഷ; സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുൽഗാന്ധി 2019 ലെ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ പ്രസംഗിച്ചു എന്നാണ് കേസ്.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് എന്തുകൊണ്ട്, ഇതാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ഭാഗം. രാഹുൽഗാന്ധിക്ക് അപ്പീൽ നൽകുവാനായി 30 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്.