വ്യത്യസ്ഥ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

വ്യത്യസ്ഥ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്

കിളിമാനൂർ: വ്യത്യസ്ഥ രണ്ട് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്ക്. കിളിമാനൂർ ആലംകോട് റോഡിലാണ് അപകട പരമ്പര അരങ്ങേറിയത്. ഇന്ന് പുലർച്ചെയായിരുന്നു ആദ്യ അപകടം നടന്നത്. ആലംകോട് നിന്ന് കിളിമാനൂർ ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാർ വെള്ളംകൊള്ളിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അടുത്ത അപകടം ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു. കിളിമാനൂർ ചെങ്കിക്കുന്നിന് സമീപം നിർത്തിയിട്ട് മീൻ വിൽക്കുകയായിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ പുറകിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീൻ വിൽപന നടത്തുകയായിരുന്ന വാലൻചേരി സ്വദേശി നിസ്സാം (35) ന് ഗുരുതര പരിക്കേറ്റു.

അഴൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്നത്തെ വഴിപാടുകൾ സമർപ്പിക്കുന്നത് അഴൂർ ഭഗവതി സൗഹൃദ കൂട്ടായ്മ

അഴൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്നത്തെ വഴിപാടുകൾ സമർപ്പിക്കുന്നത് അഴൂർ ഭഗവതി സൗഹൃദ കൂട്ടായ്മ

അഴൂർ ഭഗവതി ക്ഷേത്രത്തിൽ മീന കാർത്തിക മഹോത്സവത്തോനുബന്ധിച്ച്‌ അഞ്ചാം ഉത്സവ ദിവസമായ ഇന്ന് മുഴുവൻ പൂജാദികർമങ്ങളും സമൂഹ സദ്യ, ലക്ഷദീപം, പൂമൂടൽ, സ്റ്റേജ് പരിപാടി എന്നിവ ദേവിയ്ക്ക് വഴിപാടായി സമർപ്പിച്ചിരിയ്കുന്നത് അഴൂർ ഭഗവതി സൗഹൃദ കൂട്ടായ്മ (എ ബി എസ് കെ)യാണ്. ഇന്ന് രാവിലെ കലശപൂജ, അഭിഷേകം, വിശേഷാൽ പൂജ, ഉച്ചയ്ക്ക് സമൂഹ സദ്യ, വൈകുന്നേരം ഭഗവതി സേവ, കുടുംബ പൂജ, അലങ്കാര ദീപാരാധന, പൂമൂടൽ തുടർന്ന് ആകാശ കാഴ്ചയും നടക്കും. രാത്രി 8.00 ന് അത്താഴ പൂജ, മുളപൂജ, ശ്രീ ഭൂതബലി, ശീവേലി, മംഗളാരതി തുടർന്ന് ചന്ദ്രോത്സവം 2023 കടകം ചിറയിൻകീഴ് അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും തിരുവാതിരയും തുടർന്ന് പാല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിയ്‌ക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേളയും അരങ്ങേറും.

വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു; എസ്പിക്ക് പരാതി നൽകിയെന്ന് മീനാക്ഷി

വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു; എസ്പിക്ക് പരാതി നൽകിയെന്ന് മീനാക്ഷി

ബാലതാരമായി വന്നു പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് മീനാക്ഷി അനൂപ്. അവതാരക എന്ന നിലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മീനാക്ഷി ഇപ്പോൾ ആക്ടീവ് ആണ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ടായിരുന്നു ചാനലായിരുന്നു. തന്റെ പേരില്‍ യൂട്യൂബ് നല്‍കിയ പ്ലേ ബട്ടണ്‍ പോലും അവര്‍ തന്നില്ലെന്നും മീനാക്ഷി ആരോപിച്ചു.

ഇപ്പോള്‍ യൂട്യൂബില്‍ മീനാക്ഷി ഒരു പുതിയ ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെയാണ് പഴയ യൂട്യൂബ് ചാനല്‍ നഷ്ടമായതിന് പിന്നിലെ കാരണം മീനാക്ഷി കുടുംബസമേതമെത്തി തുറന്ന് പറഞ്ഞത്. യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം തങ്ങളെ സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുമെല്ലാം സെറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ്‌ ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല.

“വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ എടുത്തു. ആദ്യമൊക്കെ സാരമില്ലെന്ന് കരുതി. പക്ഷേ ഇപ്പോള്‍ കോട്ടയം എസ്.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്- മീനാക്ഷിയും കുടുംബവും പറയുന്നു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ യൂട്യൂബ് ചാനല്‍ തുടങ്ങാവൂ എന്നും അവര്‍
കൂട്ടിച്ചേര്‍ത്തു.

നാളെ വിവാഹം നടക്കാനിരിയ്‌ക്കേ യുവാവ് കനാലിൽ മുങ്ങിമരിച്ചു

നാളെ വിവാഹം നടക്കാനിരിയ്‌ക്കേ യുവാവ് കനാലിൽ മുങ്ങിമരിച്ചു

തൃശൂർ: കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു-26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ്‌ മരണം. കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഫിട്സ് വന്നതാണ് വെള്ളത്തിൽ വീണു പോകാൻ കരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 44000 ത്തിൽ എത്തി. ഇന്നലെ സ്വർണവില 200 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 20 രൂപ ഉയർന്നു. 5500 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കൂടി. വിപണി വില 4570 രൂപയാണ്.

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശം:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.