മാർച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം

മാർച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം

മാർച്ച് അവസാനം ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. മാർച്ച് 28ന് മാനത്ത് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാൻ സാധിക്കും. മെർക്കുറിയെക്കാൾ പ്രകാശിച്ച് ജുപീറ്റർ കാണപ്പെടുമെന്നാണ് റിപ്പോർട്ട്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം വീനസിനായിരിക്കും. വീനസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാൻ സാധിക്കുമെങ്കിലും വീനസിന്റെയത്ര തെളിച്ചം ഉണ്ടാകില്ല. യുറാനസിനെ കാണുക പ്രയാസമാകും. നേരത്തെ, മാർച്ച് 1ന് വീനസും ജുപീറ്ററും നേർ രേഖയിൽ എത്തിയിരുന്നു. ഒപ്പം ഫെബ്രുവരിയിൽ മൊത്തം ചന്ദ്രന്റെ നേർരേഖയിൽ ജുപീറ്ററും വീനസും എത്തിയിരുന്നു.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുടെ വീട്ടില്‍ മോഷണം

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളുടെ വീട്ടില്‍ മോഷണം

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. സംഭവത്തില്‍ ചെന്നൈയിലെ തെയ്‌നംപേട്ട് പൊലീസ് സ്റ്റേഷനിലെത്തി ഐശ്വര്യ പരാതി നല്‍കി.

ഫെബ്രുവരി 27നാണ് മോഷണ പരാതിയുമായി താരം പൊലീസിനെ സമീപിക്കുന്നത്. തന്റെ വീട്ടിലെ മൂന്നു ജോലിക്കാരാണ് മോഷണത്തിന് പിന്നിലെന്ന് സംശയമുള്ളതായി ഐശ്വര്യ പറഞ്ഞു. ഡ്രൈവറിനേയും രണ്ട് വീട്ടുജോലിക്കാരെയും സംശയമുള്ളതായി താരം പൊലീസിനോട് പറഞ്ഞു.

2019ല്‍ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. അതിനുശേഷം മൂന്നു തവണ ലോക്കര്‍ പലസ്ഥലത്തേക്കും മാറ്റി. 2021 ഓഗസ്റ്റു വരെ സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ലോക്കര്‍. ഇത് പിന്നീട് സിഐടി കോളനിയിലേക്ക് മാറ്റി. സെപ്റ്റംബര്‍ 2021ന് വീണ്ടും സെന്റ് മേരീസ് റോഡ് അപ്പാര്‍ട്ട്‌മെന്റിലേക്കും കൊണ്ടുപോയി. ലോക്കറിന്റെ താക്കോല്‍ താരത്തിന്റെ പേഴസണല്‍ സ്റ്റീല്‍ കബോര്‍ഡിലാണ് സൂക്ഷിക്കാറുള്ളത്. ഈ വിവരം വീട്ടുജോലിക്കാര്‍ക്ക് അറിയാമെന്നും ഐശ്വര്യ പറഞ്ഞു.

ഫെബ്രുവരി 10ന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടവിവരം അറിയുന്നത്. തന്റെ ആഭരണങ്ങളില്‍ കുറച്ചുമാത്രമാണ് ലോക്കറിലുണ്ടായിരുന്നത് എന്നാണ് താരം പറയുന്നത്. ഇപ്പോഴും താന്‍ അത് വീട്ടില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടെത്താനായില്ലെന്നുമാണ് താരം പറയുന്നത്. തന്റെ വിവാഹം കഴിഞ്ഞ് 18 വര്‍ഷമാണ് തന്റെ കയ്യിലുള്ള ആഭരണങ്ങളാണ് ഇതെന്നും വ്യക്തമാക്കി.

ഡയമണ്ട് സെറ്റ്, അണ്‍കട്ട് ഡയമണ്ട് പതിപ്പിച്ച ടെമ്പിള്‍ ജ്വല്ലറി, ആന്റീക് ഗോള്‍ഡ് പീസസ്, നവരത്‌ന സെറ്റ്, കമ്മലുകളും മാലകളും വളകളും ഉള്‍പ്പടെയുള്ള 60 പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അറിയിപ്പ്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം 22-03 2023 ബുധനാഴ്ച രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിയ്കുന്നു.

‘ആറ്റിങ്ങലിൽ ഓർഡിനറി സർവീസുകൾ ഈ ആഴ്ച മുതൽ’; എം എൽ എ

‘ആറ്റിങ്ങലിൽ ഓർഡിനറി സർവീസുകൾ ഈ ആഴ്ച മുതൽ’; എം എൽ എ

ആറ്റിങ്ങൽ മണ്ഡലത്തിൽ 18 ഓർഡിനറി സർവീസുകൾ ഈ ആഴ്ച മുതൽ ഓടി തുടങ്ങുമെന്ന് എംഎൽഎ ഒ എസ് അംബിക അറിയിച്ചു.

1)കിളിമാനൂർ – ചരിപ്പറമ്പ്.

2) കിളിമാനൂർ – അംബേദ്ക്കർ കോളനി

3) വക്കം – മെഡിക്കൽ കോളേജ്

4) ആറ്റിങ്ങൽ – ചെറുവാളം

5) കിളിമാനൂർ – രാജധാനി കോളേജ് – തിരുവനന്തപുരം

6) കല്ലമ്പലം – രാജധാനി കോളേജ് – കാരേറ്റ്

7) കിളിമാനൂർ വർക്കല

8)ആറ്റിങ്ങൽ – കവലയൂർ – വർക്കല

9) ആറ്റിങ്ങൽ – പാലോട്

10) ആറ്റിങ്ങൽ – കാട്ടാക്കട

11) ആറ്റിങ്ങൽ – കൊട്ടാരക്കര

12) കിളിമാനൂർ – പാരിപ്പള്ളി

13) കിളിമാനൂർ – കൊട്ടാരക്കര

14) ആറ്റിങ്ങൽ- മടത്തറ ചെയിൻ സർവീസ്

15) ആയൂർ – നെടുമങ്ങാട് ചെയിൻ സർവീസ്

16) ആറ്റിങ്ങൽ – പാരിപ്പള്ളി മെഡിക്കൽ കോളേജ്

17) ആറ്റിങ്ങൽ പരവൂർ

18) ആറ്റിങ്ങൽ – വാമനപുരം

സർവീസുകൾ അടുത്ത ,, ആഴ്ചയോടെ ഡ്യൂട്ടി പരിഷ്കരണം നടക്കുന്ന മുറയ്ക്ക് ആരംഭിക്കും.

ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകം ടാക്സ് റെയ്ഡ്

ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകം ടാക്സ് റെയ്ഡ്

കൊച്ചി: വ്യവസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻകംടാക്സ് റെയ്ഡ്. രാജ്യത്തെ 70 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും കൊയിലാണ്ടിയിലും ഡൽഹിയിലും ചെന്നെയിലും മുംബൈയിലും പരിശോധന തുടരുകയാണ്. റിയൽ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.

ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി

ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി

ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.