വർക്കലയിൽ വീടിനു തീപിടിച്ചു

വർക്കലയിൽ വീടിനു തീപിടിച്ചു

വർക്കലയിൽ വീടിനു തീപിടുത്തം. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികൾ ആയിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. പുന്നമൂട് സ്വദേശിയായ വിജയയുടെ വീടിനാണ് തീപിടിച്ചത്.
വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ ഗണേഷ് മൂർത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്.

ഇൻസ്റ്റാൾമെൻറ് ഫർണിച്ചർ വ്യാപാരിയാണ് ഗണേഷ് മൂർത്തി. അയാൾ ജോലിയ്ക്ക് പോയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ അമ്പലത്തിലെ പുറം ജോലികൾ ചെയ്യുന്ന ആളാണ്. അവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികളെ ഉറക്കി കിടത്തി അതിനുശേഷം ജോലിക്കായി അമ്പലത്തിൽ പോയ സമയത്താണ് കത്തിച്ചു വച്ചിരുന്ന വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചത്. വീട്ടിനുള്ളിൽ 3 ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നു. വർക്കല ഫയർഫോഴ്സ് എത്തി അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികൾ വെള്ളത്തിൽ മുക്കി അപകട സാധ്യത ഇല്ലാതാക്കി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു വീടിന് തീപിടിച്ചത്.

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്റര്‍ കടന്നാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി

ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്.

പാലക്കാട് സ്വദേശി നിതിന്‍ രാമകൃഷ്ണനാണ് അപ്പീല്‍ നല്‍കിയത്. ടോൾ പ്ലാസകളിലെ സർവീസ് ടൈം സംബന്ധിച്ച് ഉൾപ്പെടെ 2021 മേയ് 24നു ദേശീയപാത അതോറിറ്റി ഇറക്കിയ പോളിസി സർക്കുലറിലെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദേശം നൽകണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. തടസ്സമില്ലാതെയും താമസമില്ലാതെയും ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടാമെന്നതിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം അറിയിക്കുമെന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ അറിയിച്ചു. ടോള്‍ പ്ലാസയിലെ ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോള്‍ ഇല്ലാതെ വാഹനങ്ങള്‍ കടത്തിവിടണം എന്നാണ് വ്യവസ്ഥ. വാഹനങ്ങള്‍ 100 മീറ്ററിനുള്ളില്‍ എത്തുന്നതുവരെ ഇത് തുടരുകയും വേണം. ഇതിനായി എല്ലാ ടോള്‍ ലെയിനിലും ടോള്‍ ബൂത്തില്‍നിന്ന് 100 മീറ്റര്‍ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. ഏറ്റവും തിരക്കുള്ള സമയങ്ങളിൽപോലും ടോൾ പ്ലാസകളിലെ സർവീസ് സമയം 10 സെക്കൻഡിൽ കൂടുതൽ എടുക്കാതിരിക്കാൻ ടോൾ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നു ദേശീയ പാത അതോറിറ്റിയുടെ സർക്കുലറിലുണ്ട്.

ടോള്‍ പ്ലാസകളിലെ സര്‍വീസ് സമയം 10 സെക്കന്‍ഡില്‍ കൂടുതല്‍ എടുക്കാതിരിക്കാന്‍ ടോള്‍ ബൂത്തുകളുടെയും ലെയിനുകളുടെയും എണ്ണം ഉറപ്പാക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ ദേശീയ പാത അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്ന വിധം ടോള്‍ പ്ലാസകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവും നിലവിലുണ്ട്.

‘എച്ച്’ ഇനി വെറും സിംപിള്‍, ലൈസൻസ് കിട്ടാൻ ക്ലച്ചും ഗിയറും വേണ്ടെന്ന് ഉത്തരവ്

‘എച്ച്’ ഇനി വെറും സിംപിള്‍, ലൈസൻസ് കിട്ടാൻ ക്ലച്ചും ഗിയറും വേണ്ടെന്ന് ഉത്തരവ്

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ഡ്രൈവിംഗ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ അനുമതിയായി. ക്ലച്ചില്ലാത്ത ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിച്ച് എച്ച് എടുക്കാൻ ഇതുവരെ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇനി ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളുമായി ടെസ്റ്റില്‍ പങ്കെടുക്കാം എമന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയിരിക്കുകയാണ്.ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. 2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റിയത്. പക്ഷേ കേരളത്തില്‍ ഇത് ഇതുവരെ നടപ്പായിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ അനുവദിക്കാൻ സാധിക്കില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഓട്ടോമാറ്റിക് കാറുകളും ടെസ്റ്റിനായി ഉപയോഗിക്കാമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും കേരളത്തിൽ ഇത് ഇതുവരെ നടപ്പിലായിരുന്നില്ല. പുതിയ നിയമം വന്നതോടെ ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ച് ടെസ്റ്റ് പാസായ ഒരാൾക്ക് പിന്നീട് ഗിയറുള്ള വാഹനം ഓടിക്കുന്നതിനും വിലക്കില്ല. ഇലക്ട്രിക് കാറുമായും, ഓട്ടോമാറ്റിക് കാറുമായും എത്തുന്നവരെ ഉദ്യോഗസ്ഥർ തടഞ്ഞതിന് ഒടുവിൽ കേരളത്തിലും പരിഹാരമായിരിക്കുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പുതിയ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ എളുപ്പമാകും. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഈ വ്യവസ്ഥ. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല എന്നതും ശ്രദ്ധേയമാണ്.

പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: വൈ​ദി​ക​നെ​തി​രെ കേസ്

പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: വൈ​ദി​ക​നെ​തി​രെ കേസ്

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ ന​ഗ​ർ സ്വ​ദേ​ശി ബെ​ന​ഡി​ക്ട് ആ​ന്റോ (29)ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ ത​ക്ക​ല പ്ലാ​ങ്കാ​ല​വി​ള​യി​ൽ വൈ​ദി​ക​നാ​ണ്​ ബെനഡിക്ട് ആന്റോ. പേ​ച്ചി​പ്പാ​റ​യി​ൽ വൈ​ദി​ക​നാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം എന്ന് പൊലീസ് പറഞ്ഞു. അ​ടു​ത്തി​ടെ വൈ​ദി​ക​നും ഏ​താ​നും സ്ത്രീ​ക​ളും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ വൈദികൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന് നേഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി നാ​ഗ​ർ​കോ​വി​ൽ എ​സ്.​പി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കഴിഞ്ഞ ദിവസം വൈദികന്‍റെ വീട്ടിലെത്തി ഒരു സംഘം യുവാക്കൾ ആക്രമണം നടത്തിയതായി പൊലീസ് പറയുന്നു. വൈദികന്‍റെ പേഴ്‌സണല്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും ഇവർ കൊണ്ട് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികൻ നൽകിയ പരാതിയില്‍ പൊലീസ് നിയമ വിദ്യാർഥിയായ യുവാവിനെ പിടികൂടിയിരുന്നു. യുവാവിൻ്റെ സഹപാഠിക്ക് ബെനഡിക്ട് ആന്‍റോ രാത്രിയില്‍ സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നു എന്നും ഇതിന് താക്കീത് നൽകാനാണ് യുവാവും സുഹൃത്തുകളും വൈദികൻ്റെ വീട്ടില്‍ എത്തിയതെന്നും പറയുന്നു. ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാട്ടി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നു. അതിനാണ് യുവാക്കൾ വൈദികൻ്റെ ലാപ്ടോപ്പും മൊബൈലും കൊണ്ടുപോയതെന്ന് പറയുന്നു. വൈദികനെതിരെയുള്ള തെളിവുകൾ ഇവർ പൊലീസിന് കൈമാറിയിട്ടുണ്ട്. വൈ​ദി​ക​നെ​തി​രെ വേ​റെ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക പൊ​ലീ​സ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ ഇന്ന് കൊണ്ടോട്ടിയിൽ

മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ ഇന്ന് കൊണ്ടോട്ടിയിൽ

വെഡിങ് കളക്ഷൻസ് ഉൾപ്പെടെ വൈവിധ്യമാർന്ന, വിപുലമായ വസ്ത്രശേഖരവുമായി സ്വയംവര സിൽക്‌സ് കൊണ്ടോട്ടിയിലേക്ക്. മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ ഇന്ന് 10.30 ന് പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്യുന്നു.

വിദ്യ എൻജിനീയറിങ് കോളേജിലെ 15 ഓളം വിദ്യാർത്ഥികളെ തേനീച്ച കുത്തി

വിദ്യ എൻജിനീയറിങ് കോളേജിലെ 15 ഓളം വിദ്യാർത്ഥികളെ തേനീച്ച കുത്തി

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യ എൻജിനീയറിങ് കോളേജിന്റെ ബഹുനില കെട്ടിടങ്ങളുടെ മുകളിലായുള്ള തേനീച്ച കൂടുകളിൽ നിന്ന് തേനീച്ചകൾ കുത്തി കോളേജിലെ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് മാരകമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടുകൂടിയാണ് സംഭവം. മുമ്പും ഇത്തരത്തിൽ ഈ കോളേജിൽ തന്നെ വിദ്യാർത്ഥികൾക്ക് നേരെ തേനീച്ച ആക്രമണം ഉണ്ടായിട്ടുണ്ട്. നിലവിലും ലാഘവത്തോടുകൂടിയാണ് ഈ സാഹചര്യത്തെ കോളേജ് അധികൃതർ നേരിടുന്നതത്രെ.
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ പരാതി നൽകി.