വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടു അജ്ഞാതൻ ഓടി രക്ഷപ്പെട്ടു

വെഞ്ഞാറമൂട്ടിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് തീയിട്ടു അജ്ഞാതൻ ഓടി രക്ഷപ്പെട്ടു

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൈയ്യിൽ ഇന്ധന കുപ്പിയുമായി എത്തുന്ന ഒരാൾ കാറുകളുടെ മുകളിലേക്ക് ഇന്ധനം വീഴ്ത്തുന്നതും തീയിട്ട ശേഷം ഓടി മറയുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ് . ഇയാൾ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
കാറുകൾ ഭാഗികമായി കത്തി നശിച്ചു.

പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. കാറുകൾ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ച് വരൻ

വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ച് വരൻ

ഉത്തർ പ്രദേശിലുള്ള ഒരു യുവാവ് വധുവാകാൻ പോകുന്ന പെൺകുട്ടിക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിവാഹം വേണ്ട എന്ന് വച്ച സംഭവം വൈറൽ ആകുന്നു. അതും പ്ലസ് ടു കാലത്തെ പരീക്ഷയിൽ മാർക്ക് കുറവായതിന്റെ പേരിലായിരുന്നു ഇയാൾ വധുവിനെ വേണ്ടെന്ന് വച്ചത്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ തിര്വ കോട്വാലി സമീപപ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്. വരൻ വധുവിന്റെ അച്ഛനെ വിളിച്ച് നിങ്ങളുടെ മകൾക്ക് പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറവാണ്. അതുകൊണ്ടാണ് താൻ ഈ വിവാഹത്തിൽ നിന്നും പിന്മാറുന്നത് എന്ന് അറിയിക്കുകയായിരുന്നുവത്രെ. എന്നാൽ, അത് വെറും കാരണമായി പറഞ്ഞതാണ്, ശരിക്കും സ്ത്രീധനം കുറവായതിനാലാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് വധുവിന്റെ വീട്ടുകാർ പറയുന്നത്.

വിവാഹത്തോടനുബന്ധിച്ചുള്ള ​ഗോദ്ഭരായി ചടങ്ങും കഴിഞ്ഞ ശേഷമാണ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതോടെ തന്റെ മകളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചു. മകൾ സോണിയെ ബഗൻവ ഗ്രാമത്തിലെ രാംശങ്കറിന്റെ മകൻ സോനുവിന് വിവാഹം കഴിച്ചുകൊടുക്കാൻ നിശ്ചയിച്ചിരുന്നതായി പിതാവ് പരാതിയിൽ പറയുന്നു. ഡിസംബർ നാലിനായിരുന്നു ​ഗോദ് ഭരായി ചടങ്ങ് നടന്നത്.

വിവാഹത്തിന് വേണ്ടി 60,000 രൂപ അതിനോടകം പിതാവ് ചെലവഴിച്ചിട്ടുണ്ടായിരുന്നു. 15000 രൂപ കൊടുത്ത് വരന് ധരിക്കാനുള്ള മോതിരവും വാങ്ങി. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വരന്റെ വീട്ടുകാർ സ്ത്രീധനം ചോദിച്ചു. എന്നാൽ, അത് നൽകാൻ വധുവിന്റെ വീട്ടുകാർ തയ്യാറായിരുന്നില്ല. അതോടെയാണത്രെ പെൺകുട്ടിക്ക് സ്കൂൾ പരീക്ഷയിൽ മാർക്ക് കുറവാണ് എന്നും പറഞ്ഞ് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത്.

വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം

വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്നലെയുണ്ടായ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മര്‍ദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്നും സഭ പ്രക്ഷുബ്ധമായേക്കും. മര്‍ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ പരാതി. പരാതികളില്‍ സ്പീക്കര്‍ എടുക്കുന്ന നടപടി ഇന്ന് പ്രധാനമാണ്.

വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. അതിനിടെ വാച്ച് ആന്റ് വാര്‍ഡുകള്‍ മര്‍ദ്ദിച്ചത് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ അടിയന്തര പ്രമേയ നോട്ടീസ് നല്‍കും. പ്രതിപക്ഷ നേതാവ് മന്ത്രി റിയാസിനെതിരെ നടത്തിയ മരുമകന്‍ -മാനേജ്‌മെന്റ് ക്വാട്ട പരാമര്‍ശത്തിലും റിയാസിന്റെ വാഴപ്പിണ്ടി പ്രയോഗത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഇന്ന് ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.

അടിയന്തിരപ്രമേയ നോട്ടീസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നി എംഎല്‍എമാര്‍ക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാര്‍ഡിനും പരിക്കേറ്റു.

വെള്ളിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത

വെള്ളിയാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത, ജാഗ്രത

തിരുവനന്തപുരം: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 11.30 വരെ 0.4 മുതല്‍ 0.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നടൻ ഇന്നസെൻ്റ് ആശുപത്രിയിൽ

നടൻ ഇന്നസെൻ്റ് ആശുപത്രിയിൽ

നടനും മുൻ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വൈകീട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. എന്നാല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. നേരത്തെ അർബുദത്തെ പോരാടി തോൽപ്പിച്ച വ്യക്തിയാണ് ഇന്നസെൻറ്.

ബ്രഹ്മപുരത്തെ തീപിടിത്തം; വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞു

ബ്രഹ്മപുരത്തെ തീപിടിത്തം; വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞു

കൊച്ചി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് മലിനമായ കൊച്ചിയുടെ അന്തരീക്ഷത്തിന് വേനല്‍മഴ ആശ്വാസമായി. ഇന്നലെ രാത്രി പെയ്ത വേനല്‍മഴയ്ക്ക് പിന്നാലെ കൊച്ചിയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവെന്നാണ് കണക്ക്. കൊച്ചിയില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട് 79 ലെത്തി. ഏറെ നാളുകള്‍ക്ക് ശേഷമാണ് വായു ഗുണനിലവാരം മെച്ചപ്പെടുന്നത്. വായു ഗുണനിലവാര സൂചിക അനുസരിച്ച് 50 വരെയാണ് നല്ല വായു. 51 മുതല്‍ 100 വരെ ശരാശരിയായും 101 ന് മുകളില്‍ മോശം നിലയുമായാണ് കണക്കാക്കുന്നത്. 201 ന് മുകളിലെത്തുന്നത് അപകടകരമായ സൂചനയായാണ് കാണുന്നത്.

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക മൂലം മാര്‍ച്ച് ഏഴിന് 294 ആയിരുന്നു കൊച്ചിയിലെ വായു ഗുണനിലവാരം. ഇതാണ് മെച്ചപ്പെട്ട് 79 ല്‍ എത്തിയിരിക്കുന്നത്.