മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ‌. മസാജ് സെന്റർ നടത്തിപ്പുകാരനും രണ്ട് ജീവനക്കാരികളുമാണ് പിടിയിലായത്. തിരൂർ എറ്റിരിക്കടവിലുള്ള ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചതിന് പരാതിക്കാരനെതിരെയും കേസെടുത്തു. തലക്കാട് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജിൽനിന്നാണ് ഒന്നര പവൻ സ്വർണമാലയും 28,500 രൂപയും രൂപയും ബൈക്കും കവർന്നത്. തിരൂർ എറ്റിരിക്കടവി‍ലെ ആയുർവേദ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു.

വസ്ത്രം മാറിയ ഉടനെ യുവാവിന്റെ ചിത്രം പകർത്തിയശേഷം 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നതോടെ, പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുത്തുവെന്നും യുവാവ് പരാതിയിൽ പറയുന്നു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ സൗദ് പത്തോളം കേസിലെ പ്രതിയാണെന്നും, മാലയും ബൈക്കും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു കളഞ്ഞെന്നാണ് വിവരം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതി കാട്ടാക്കടയിൽ എത്തിയത്. ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ കേന്ദ്രികരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാട്ടാക്കടയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.ഉടൻ തന്നെ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങളിൽ ഉള്ളത് പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണെന്നാണ് പൊലീസിന്റെ നിഗമനം. അതിക്രമത്തിന് ഇരയായ സ്ത്രീയെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം.

ഉത്തര കര്‍ണാടക മുതല്‍ മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലുള്ള ചക്രവാതചുഴി വരെ ദക്ഷിണ കര്‍ണാടക, തമിഴ്നാടിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതുമൂലം മെയ് 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ( ചൊവ്വാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

32 അടി താഴ്ചയുള്ള കിണറ്റിൽ പൂച്ച വീണു; രക്ഷകരായി ഇരിട്ടി ഫയർ ഫോഴ്സ്

32 അടി താഴ്ചയുള്ള കിണറ്റിൽ പൂച്ച വീണു; രക്ഷകരായി ഇരിട്ടി ഫയർ ഫോഴ്സ്

കണ്ണൂർ: 32 അടി താഴ്ച്ചയുള്ള കിണറ്റിൽ നിന്ന് പൂച്ചയെ അതി സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂർ ബ്ളാത്തൂരിൽ ആണ് സംഭവം. ബ്ളാത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വീട്ടുകാരും അയൽവാസികളും ചേർന്ന് പൂച്ചയെ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായി.

ഇതേ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ ഇരിട്ടി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. 32 അടി താഴ്ച്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു കിണറ്റിലേക്ക് ഇറങ്ങി. കിണറിന്റെ പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്,സരീഷ് എന്നിവരും പങ്കെടുത്തു.

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും

കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. കർണാടകയിലേക്ക് പോയ മല്ലികാർജുൻ ഖാർ​ഗെ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സോണിയ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും.സോണിയാ​ഗാന്ധിയുമായി കൂടി ചർച്ച നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് സൂചന.

കിടിലന്‍ ബ്ലാസ്റ്റേഴ്‌സ്! ഒന്നടിച്ചു, മൂന്നെണ്ണം തിരികെ കൊടുത്തു; കൊച്ചിയില്‍ കത്തിക്കയറി

കിടിലന്‍ ബ്ലാസ്റ്റേഴ്‌സ്! ഒന്നടിച്ചു, മൂന്നെണ്ണം തിരികെ കൊടുത്തു; കൊച്ചിയില്‍ കത്തിക്കയറി

കൊച്ചി: ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഹാട്രിക്ക് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പട്ടികയിലെ അവസാന സ്ഥാനക്കാരായ മുഹമ്മദന്‍ എസ്‌സിയെ ബ്ലാസ്റ്റേഴ്‌സ് 3-1നു വീഴ്ത്തി. സീസണില്‍ ടീമിന്റെ നാലാം വിജയമാണിത്. അപരാജിതരായി തുടരെ അഞ്ച് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത്.

ഫ്രാന്‍സിസ്‌കോ ഫ്യുല്ലസിയര്‍, വിക്ടര്‍ ബെര്‍തോമ്യു, ശ്രീക്കുട്ടന്‍ എംഎസ് എന്നിവര്‍ നേടിയ ഗോളുകളാണ് ജയം നിര്‍ണയിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകള്‍ അടിച്ചു കയറ്റി വിജയം പിടിച്ചത്.

കളിയുടെ 42ാം മിനിറ്റില്‍ റോയ് മഹിതോഷ് നേടിയ ഗോളിലാണ് മുഹമ്മദന്‍ മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ കൊമ്പന്‍മാര്‍ വമ്പു കാണിച്ചു. 44ാം മിനിറ്റില്‍ ഫ്യുല്ലസിയര്‍ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിലാണ് ശേഷിച്ച രണ്ട് ഗോളുകള്‍ വന്നത്. 59ല്‍ ബെര്‍തോമ്യുവും 74ല്‍ ശ്രീക്കുട്ടനും പട്ടിക തികച്ചു.