സെൽഫ് ഡിഫൻസിന്റെ ഭാഗമായി ജ്വാല എന്ന പേരിൽ വാക്കിംഗ് ട്രെയ്‌നിംഗുമായി കേരള പോലീസ്

സെൽഫ് ഡിഫൻസിന്റെ ഭാഗമായി ജ്വാല എന്ന പേരിൽ വാക്കിംഗ് ട്രെയ്‌നിംഗുമായി കേരള പോലീസ്

ആറ്റിങ്ങൽ: സെൽഫ് ഡിഫൻസിന്റെ ഭാഗമായി ജ്വാല എന്ന പേരിൽ വാക്കിംഗ് ട്രെയ്‌നിംഗുമായി കേരള പോലീസ്. ഇതിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയുടെ പ്രോഗ്രാം കല്ലമ്പലത്ത് വച്ചാണ് നടത്തപ്പെടുന്നതെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു. ഈ മാസം 11 12 തീയതികളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമായും സ്ത്രീജനങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി കേരള പോലീസ് ആവിഷ്കരിച്ചിരിക്കുന്നതെന്നും, വീടുവിട്ട് പുറത്തുപോകുന്ന സ്ത്രീകൾക്ക് അവർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ നേരിടാൻ സ്വയം പ്രതിരോധ മാർഗങ്ങൾ പരിശീലിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കല്ലമ്പലം ജനമൈത്രി പോലീസ് എസ് ഐ ജയൻ അറിയിച്ചു.

11 – 12 ശനി ഞായർ ദിവസങ്ങളിൽ രണ്ടു വീതം മണിക്കൂറുകളിലാണ് പരിശീലനം നടക്കുന്നത്. രാവിലെ 9 മുതൽ 11 വരെ, 11 മുതൽ 1 വരെ, 2 മുതൽ 4വരെ, 4 മുതൽ 6 വരെ എന്നിങ്ങനെയാണ് ട്രെയിനിംഗ് സെക്ഷൻ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ആ സമയം രജിസ്റ്റർ ചെയ്യാനുള്ള രജിസ്ട്രേഷൻ ഫോം ഗൂഗിൾ ഫോമിൽ ലഭ്യമാണ്.

ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

ടെക്നോപാർക്കിൽ സ്റ്റാർട്ടപ്പ് കമ്പനിയിലെ ജീവനക്കാരൻ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. സ്റ്റാർട്ടപ്പ് സംരംഭമായ ടോസിൽ എന്ന കമ്പനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് വീണു മരിച്ചത്. ഇന്ന് നാലു മണിയോടെയാണ് സംഭവം
സി-ഡാക് കെട്ടിടത്തിലെ നാലാം നിലയിൽ നിന്നാണ് വീണത്. തലയിടിച്ചുള്ള വീഴ്ചയിൽ സ്ഥലത്തു വച്ചു തന്നെ ഇയാൾ മരിച്ചു.

റോഡ് പണിയ്ക്കായി കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി യുവാവിന് പരിക്കേറ്റു

റോഡ് പണിയ്ക്കായി കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി യുവാവിന് പരിക്കേറ്റു

പൂവൻപാറ പുളിമൂട്ടിൽ നിന്നും മണ്ണൂർ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിൽ റോഡിൻറെ അറ്റകുറ്റ പണിയിയ്ക്കായി സ്ഥാപിച്ചിരുന്ന ബോർഡിൽ അലക്ഷ്യമായി കെട്ടിയ കയറിൽ കഴുത്ത് കുരുങ്ങി യുവാവിന് പരിക്കേറ്റു. ആലംകോട് മണ്ണൂർഭാഗം കിഴക്കതിൽ വീട്ടിൽ രാജാറാമിനാണ് അപകടം പറ്റിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി. മുന്നറിയിപ്പില്ലാതെ ഇത്തരം പണികൾ ചെയ്യുന്നതിലും അലക്ഷ്യമായി ചെയ്യുന്നതിലും നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചു.

ടോറസ് ലോറിയുടെ കാബിന് പിന്നിൽ കുടുങ്ങി; തൊഴിലാളി മരിച്ചു

ടോറസ് ലോറിയുടെ കാബിന് പിന്നിൽ കുടുങ്ങി; തൊഴിലാളി മരിച്ചു

പത്തനംതിട്ട: ടോറസിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. പത്തനംതിട്ട കോയിപ്രത്താണ് അപകടം. ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറിയുടെ കാബിനു പിന്നിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

വീടിനുള്ളിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ചനിലയിൽ

വീടിനുള്ളിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ചനിലയിൽ

തേവലക്കര അരിനല്ലൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും തീപൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അരിനല്ലൂർ സന്തോഷ് ഭവനിൽ പരേതനായ വർഗീസിന്റെ ഭാര്യ ലില്ലി (62), സെക്രട്ടേറിയറ്റ് ജീവനക്കാരനായ മകൻ സോണി (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽനിന്നു പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോൾ ഇരുവരെയും വീടിന്റെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എല്ലാ മുറികളിലെയും ഫർണിച്ചറുകൾ ഉൾപ്പെടെ കത്തിയമർന്നു. ചവറ, ശാസ്താംകോട്ട അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തെക്കുംഭാഗം പൊലീസ് എത്തി മൃതദേഹങ്ങൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പകുതി പെട്രോൾ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക! പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക! പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍ ജില്ലയിലുണ്ട്. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്‍കോ സ്‌കാന്‍ അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ രക്ഷപ്പെടുമെന്ന ധാരണ വേണ്ട.

ഉമിനീര്‍ സാമ്പിളായി എടുത്ത്, ഉപയോഗിച്ച ലഹരിപദാര്‍ഥം എന്താണെന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ സെന്ററില്‍ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാം.
സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമനടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം പൊലീസ് സജ്ജമാക്കിയിട്ടുള്ളത്.