by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തേനിയിലാണ് അപകടം. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. മരിച്ച രണ്ട് പേർ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ തേനിയിലേക്ക് പോകുകയായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശ്ശൂര്‍: തൃപ്രയാറില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് (35) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ തൃപ്രയാര്‍ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചതായി പൊലീസ് പറയുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് നടൻ ഇപ്പോഴുള്ളത്. ഇന്നലെ വൈകുന്നേരത്തോടെ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു.
by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. കൊച്ചിയിൽ ഇഡി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശി കാണിച്ച് ഇഡി ഓഫീസിലേക്ക് സിഎം രവീന്ദ്രൻ പ്രവേശിച്ചു. ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രൻ എത്തിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു.


by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റുകാൽ പൊങ്കാല തിരക്കിലാണ് തലസ്ഥാന നഗരി. ആയിരക്കരണക്കിമ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന ചേർന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരിൽ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാൽ എത്തിയിട്ടുണ്ട്.

“എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ. ഞാൻ ജനിച്ച് വളർന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്.”, എന്ന് ചിപ്പി പറയുന്നു.

പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്.
by Midhun HP News | Mar 7, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി തലസ്ഥാന നഗരം. പൊങ്കാല ഇടാനെത്തിയവരെ കൊണ്ട്ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞിരിക്കുകയാണ്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്.

Recent Comments