യുഎസില്‍ ഇന്ത്യന്‍ യുവതി ഉള്‍പ്പെടെ നാലുപേരെ വെടിവെച്ചു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

യുഎസില്‍ ഇന്ത്യന്‍ യുവതി ഉള്‍പ്പെടെ നാലുപേരെ വെടിവെച്ചു കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസിലെ ജോര്‍ജിയയില്‍ കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഇന്ത്യക്കാരിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ ലോറന്‍സ്വില്‍ നഗരത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ദാരുണ കൊലപാതകം നടന്നത്. മൂന്ന് ബന്ധുക്കളെയുള്‍പ്പെടെയാണ് കൊലപ്പെടുത്തിയത്.

വിജയ് കുമാറാണ് (51) ഭാര്യ മീനു ഡോഗ്രയെയും (43) മൂന്നു ബന്ധുക്കളെയും കൊലപ്പെടുത്തിയത്. ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. അറ്റ്‌ലാന്റ സ്വദേശിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്ന് കോണ്‍സുലേറ്റ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.

മീനുവും വിജയയും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു. ഇവരുടെ 12 വയസുള്ള കുട്ടിക്കൊപ്പം ബന്ധുവീട്ടി്ല്‍ എത്തിയപ്പോഴാണ് സംഭവം. മറ്റ് രണ്ട് കുട്ടികള്‍ ഈ വീട്ടില്‍ താമസിക്കുന്നവരാണ്. 10നും 12നും ഇടയില്‍ പ്രായമുള്ളവരാണ്. കേസില്‍ അന്വേഷണം നടക്കുകയാണ്. കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വെടിവയ്പ് നടന്ന സമയത്ത് അലമാരയില്‍ ഒളിച്ചിരുന്നതുകൊണ്ടാണു കുട്ടികള്‍ രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമര്‍ജന്‍സി സര്‍വീസ് നമ്പറായ 911 ല്‍ വിളിച്ചു വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവരെ പിന്നീട് ബന്ധുക്കള്‍ക്കു കൈമാറി.

സെൻട്രൽ സിൽക്ക് ബോ‍ർഡിൽ സയ​ന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 1,77,500 രൂപ വരെ

സെൻട്രൽ സിൽക്ക് ബോ‍ർഡിൽ സയ​ന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 1,77,500 രൂപ വരെ

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിൽക്ക് ബോ‍‍ർഡിൽ സയന്റിസ്റ്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സയ​ന്റിസ്റ്റ് ബി തസ്തികയിലാണ് ഒഴിവുകളുള്ളത്.

താൽപ്പര്യമുള്ളവരും യോ​ഗ്യതയുള്ളവരുമായ ഉദ്യോ​ഗാ‍ർത്ഥികൾ ഇപ്പോൾ അപേക്ഷിക്കാം. സെൻട്രൽ സിൽക്ക് ബോ‍ർഡി​ന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ www.csb.gov.in വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

സയ​ന്റിസ്റ്റ് ബി (പോസ്റ്റ് കൊക്കൂൺ സെക്ട‍ർ) തസ്തികയിലാണ് ഒഴിവുകളുള്ളത്.

അടിസ്ഥാന യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ടെക്സറ്റൈൽ ടെക്നോളജിയിൽ ബിരുദം.

ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) – 2025 എഴുതിയിരിക്കണം.(സെൻട്രൽ സിൽക്ക് ബോർഡ് (CSB) യുടെ വിജ്ഞാപന പ്രകാരം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ്ഫൈബർ സയൻസി (TF)ലെ ഗേറ്റ് -2025 അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകരുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കുക. )

ഉയർന്ന പ്രായപരിധി: 35 വയസ്സ് (18-02-2026 ന്)

ശമ്പളം :56,100- 1,77,500 രുപ സ്കെയിൽ

ഒഴിവുകളുടെ എണ്ണം :28‌

അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 18 (18-02-2026) ആണ്.

കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു

കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു

കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.

സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്….

കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

കൊല്ലം കടയ്ക്കൽ കോട്ടപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു.

കോട്ടപ്പുറം ആരാമത്തിൽ ഷാജി ആണ് മരിച്ചത് (50).

ഇന്നലെ രാത്രിയിൽ ഓട്ടോറിക്ഷ വളയ്ക്കുന്നതിനിടയിൽ ഓട്ടോറിക്ഷ മറി*യുകയായിരുന്നു രാവിലെയാണ് നാട്ടുകാർ ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നത് അറിയുന്നത്. ഓട്ടോറിക്ഷ മാറ്റി ഓട്ടോറിക്ഷയുടെ അടിയിൽ കിടന്നഷാജിയെ ഉടനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കടക്കൽ പോലീസ് മറ്റ് നിയമ നടപടികൾ സ്വീകരിച്ചു വരുന്നു..

കടയ്ക്കൽ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്

പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും

തിരുവനന്തപുരം: സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി. പുതുതായി ഭേദഗതി ചെയ്ത സെൻട്രൽ മോട്ടോർ വാഹന ചട്ടങ്ങൾ, 2026 പ്രകാരം വാഹൻ ചാലാൻ സംവിധാനമാണ് കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പുതുതായി ഭേദഗതി പ്രകാരം ചലാന്‍ കിട്ടിയാല്‍ 45 ദിവസത്തിനുള്ള പിഴ അടയ്ക്കണം. വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും.

വാഹന ചട്ടങ്ങള്‍ കര്‍ശനം, ശ്രദ്ധിക്കേണ്ടവ
1. 2026 ജനുവരി 1 മുതൽ ഒരാൾക്ക് ഒരു വർഷത്തിനുള്ളിൽ 5 ചാലാൻ അല്ലെങ്കിൽ അതിലധികം ലഭിച്ചാൽ, അദ്ദേഹത്തിന്റെ ഡ്രൈവിംഗ് ലൈസൻസ് സ്വയമേവ അയോഗ്യമായി (Disqualified) പ്രഖ്യാപിക്കും.

2. ഒരു ചാലാൻ നൽകിയാൽ, 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം
3. ചാലാൻ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടും. നികുതി അടയ്ക്കൽ ഒഴികെ, പരിവാഹൻ സൈറ്റിൽ മറ്റ് യാതൊരു സേവനങ്ങളും അനുവദിക്കുകയില്ല. വിലാസമാറ്റം, ഉടമസ്ഥാവകാശ മാറ്റം, വാഹന വർഗ്ഗമാറ്റം, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ തുടങ്ങിയ സാധാരണ സേവനങ്ങളും ലഭ്യമാകില്ല.

4. കുടിശ്ശിക ചാലാൻ ഉള്ള വാഹനങ്ങൾ, ചാലാൻ അടയ്ക്കുന്നതുവരെ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചിരുത്താൻ അധികാരമുള്ളതാണ്.

5. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയാകും എല്ലാ നിയമനടപടികളും. (മറ്റാരെങ്കിലും വാഹനം ഓടിച്ചിരുന്നാൽ, അത് തെളിയിക്കാനുള്ള ബാധ്യത ഉടമയ്ക്കാണ്.)
6. ഒരു വ്യക്തിക്ക് ചാലാൻ ചോദ്യം ചെയ്യണമെങ്കിൽ, അയാൾ തന്നെ കോടതിയെ സമീപിക്കണം. മുമ്പ് വകുപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ തെറ്റ് നടന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത വ്യക്തിക്കായിരിക്കും.

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവെല്ലിലെ സെഷനില്‍ ആണ് തരൂര്‍ വിവാദ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത്.

അധാര്‍മ്മികമായ പ്രവൃത്തികള്‍ക്ക് രാജ്യം കനത്ത തിരിച്ചടി നല്‍കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്‍ഗാം വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തില്‍ താന്‍ പറഞ്ഞത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേശീയ താല്‍പ്പര്യം സംബന്ധിച്ച വിഷയങ്ങളില്‍ ഈ ഭിന്നതയ്ക്ക് അപ്പുറത്തുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്, എന്നും തരൂര്‍ പറയുന്നു.

‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും? ‘എന്ന ചോദ്യം ഉന്നയിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് തരൂര്‍ പറഞ്ഞു. ‘ഇന്ത്യ അപകടത്തിലാകുമ്പോള്‍, ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തരൂര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതികരണം നടത്തുന്നത്. കൊച്ചിയില്‍ അടുത്തിടെ നടന്ന രാഹുല്‍ ഗാന്ധി പാര്‍ട്ടി പരിപാടിയില്‍ മതിയായ പരിഗണന തരൂരിന് ലഭിച്ചില്ലെന്ന നിലയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂലം കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു.