by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: ലോകം ഇന്ത്യയെ കേവലം ഒരു വിപണി മാത്രമായല്ല കാണുന്നതെന്നും പ്രബലമായ പ്രതിരോധ പങ്കാളിയായി കൂടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഏഷ്യയിലെ ഏറ്റവും വലിയ എയറോ ഷോയായ എയറോ ഇന്ത്യ 2023 ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പുതിയ ഇന്ത്യയുടെ സമീപനവും വികസിക്കാനുള്ള കഴിവുകളെയും പ്രതിഫലിക്കുന്നതാണ് എയറോ ഇന്ത്യ. ബംഗളൂരുവിന്റെ ആകാശത്ത് പുതിയ ഇന്ത്യയുടെ കരുത്താണ് ദൃശ്യമാകുന്നത്. പുതിയ ഉയരങ്ങള്‍ കീഴടക്കി ഇന്ത്യ മുന്നേറുന്നു എന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നും മോദി പറഞ്ഞു.
നൂറ് രാജ്യങ്ങളാണ് എയറോ ഷോയില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസം വര്‍ധിച്ചതായാണ് തെളിയുന്നത്. ഇന്ത്യയില്‍ നിന്ന് തന്നെ 700 പ്രതിനിധികള്‍ ആണ് ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെ ഒരു ഷോ മാത്രമായാണ് കണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമീപനത്തില്‍ ഏറെ മാറ്റം വന്നതായും മോദി പറഞ്ഞു.
ഇന്ത്യ വന്‍ശക്തിയായി മാറുന്നതിന്റെ തെളിവായി എയറോ ഷോ മാറി കഴിഞ്ഞു. ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ സാധ്യതകളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ കേവലം ഒരു വിപണിയില്‍ നിന്ന് മാറി, പ്രബലമായ പ്രതിരോധ പങ്കാളിയായി ഇന്ത്യ മാറിയതായും മോദി പറഞ്ഞു. 98 രാജ്യങ്ങളില്‍ നിന്നായി 809 കമ്പനികളാണ് എയറോ ഷോയില്‍ പങ്കെടുക്കുന്നത്. 251 കരാറുകളിലായി 75,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് എയറോ ഷോ വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ബസ്, ബോയിങ്, ബ്രഹ്മോസ് എയറോസ്‌പേസ്, എച്ച്എഎല്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടക്കം നിരവധി പ്രതിനിധികളാണ് എയറോ ഷോയുടെ ഭാഗമായി പങ്കെടുക്കുന്നത്. എയറോ ഷോയുടെ ഭാഗമായുള്ള അഭ്യാസ പ്രകടനം കാണാന്‍ ആയിരങ്ങളാണ് വേദിയിലേക്ക് ഒഴുകുന്നത്.
by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്താണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലേയ്ക്ക് പ്രതി കയറി വരുന്നത് കണ്ട മാതാവ് ഉടന്‍ വാതിലടച്ചതിനാല്‍ ഇയാള്‍ക്ക് വീടിനകത്തേയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. ഇയാളുടെ പക്കല്‍ നിന്ന് പെട്രോളും ലൈറ്ററും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ 6 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമാണ് അറസ്റ്റിലായത്. നഗരത്തില്‍ ബസ് അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വെള്ളിയാഴ്ച നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. അമിത വേഗത്തിലെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.


by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മൂലയിൽതോട്ടത്ത് ബസ് രണ്ട്പേരുടെ നില അതീവ ഗുരുതരം. കടയ്ക്കാവൂർ നിന്നും വർക്കലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.
KL05 T2639 സംഗീത ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം, പരവൂർ സ്വദേശികളുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത് ഇവരുടെ നില ഗുരുതരമാണ്. മൂലയിൽതോട്ടം വളവിൽവച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. ബസിന്റെ മുൻ വശത്ത് ഇരുന്ന് സഞ്ചരിച്ച രണ്ട് കുട്ടികൾ റോഡിലേക്ക് തെറിച്ചു വീണു. പരിക്കറ്റ് പറ്റിയവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറി വായിട്ടില്ല.

by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശാർക്കരേശ്വരിയുടെ പുണ്യം നേടിയ ശാർക്കര പറമ്പിനെ ആവേശം കൊള്ളിച്ചു പ്രസിദ്ധമായ ശാർക്കര പൊങ്കാലയ്ക്ക് തീജ്വാല ഉയർന്നു. ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ ക്ഷേത്രം മേൽശാന്തി തീപകർന്നതോടെ ആയിരങ്ങളുടെ കണ്ടങ്ങളിൽ നിന്നും കുരവയുടെ ശബ്ദം ഉയർന്നു. അത് ചിറയിൻകീഴിന്റെ ആരവമായി. വി. ശശി എംഎൽഎ ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രസിദ്ധമായ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.


by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഷാര്‍ജ: യുഎഇ ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാകിസ്ഥാന്‍ സ്വദേശിയാണ് ആക്രമിച്ചത്. പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈപ്പര്‍ മാര്‍ക്കറ്റിലെ മാനേജറായിരുന്നു ഹക്കീം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരും പാകിസ്ഥാന്‍ സ്വദേശിയും തമ്മില്‍ തൊട്ടടുത്ത കോഫി ഷോപ്പില്‍ വച്ച് തര്‍ക്കം ഉണ്ടായി. ഇത് പരിഹരിക്കാന്‍ പോയ സമയത്താണ് ഹക്കീമിനെതിരെ ആക്രമണം ഉണ്ടായത്. പ്രകോപിതനായ പ്രതി കത്തി കൊണ്ട് കുത്തുകയായിരുന്നു. പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണത്തില്‍ മറ്റ് രണ്ടു മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്.


Recent Comments