ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കുകയാണെന്ന് ആരോപിച്ച് സഹോദരന്‍ രംഗത്തെത്തിയിരുന്നു. വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജനുവരിയില്‍ ബംഗളൂരുവിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.

മാസങ്ങളായി ബില്ലടച്ചില്ല; മലപ്പുറം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മാസങ്ങളായി ബില്ലടച്ചില്ല; മലപ്പുറം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: മാസങ്ങളായി ബില്ലടയ്ക്കാത്തതിനാല്‍ മലപ്പുറം കലക്ട്രറേറ്റിലെ പ്രധാനപ്പെട്ട ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വിദ്യാഭ്യാസ ഓഫീസുകള്‍, പട്ടിക ജാതി വികസന ഓഫീസ് തുടങ്ങിയ ഇടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. എസ്എസ്എല്‍സി പരീക്ഷ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിച്ചു.
കളക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്.

പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെക്കണ്ടറി റീജിനല്‍ ഡയറക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. മാസങ്ങളായി ബില്‍ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. അതേസമയം എന്ന് ബില്ലയടയ്ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ആന്ധ്രയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

ആന്ധ്രയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

കൊച്ചി: മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. പുഴുവരിച്ച് ചീഞ്ഞ നിലയിലുള്ള മീനുകളാണ് കണ്ടെയ്‌നര്‍ നിറയെ. ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേക്ക്. മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്ബോഴാണ് മാര്‍പാപ്പയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്.

സ്കൂ​ളുകളിൽ വിൽപനകേന്ദ്രമൊരുക്കാൻ ‘മിൽമ’

സ്കൂ​ളുകളിൽ വിൽപനകേന്ദ്രമൊരുക്കാൻ ‘മിൽമ’

കാ​ന്‍റീ​നു​ക​ൾ ഇ​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ൽ ‘മി​ൽ​മ’ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങും. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ ‘സേ ​നോ ടു ​ഡ്ര​ഗ്സ്’ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്തു​ണ​യു​മാ​യി ആ​വി​ഷ്ക​രി​ച്ച ‘മി​ല്‍മ അ​റ്റ് സ്കൂ​ള്‍ പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ര്‍തൃ​സ​മി​തി​ക​ള്‍ വ​ഴി​യാ​വും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന​ത്തെ 80 ല്‍ പ​രം സ്കൂ​ളു​ക​ൾ ഇ​തി​നാ​യി
തെ​ര​ഞ്ഞെ​ടു​ക്കും. മി​ൽ​മ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​നു​ക​ൾ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ രൂ​പം ന​ൽ​കും. കാ​ന്‍റീ​നു​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ളി​ല്‍ മി​ല്‍മ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ബൂ​ത്തു​ക​ള്‍ പി.​ടി.​എ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തു​റ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു.

കു​ട്ടി​ക​ള്‍ സ്കൂ​ൾ വ​ള​പ്പി​ന്​ പു​റ​ത്തു​പോ​യി ഐ​സ്ക്രീം, ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. കു​ട്ടി​ക​ള്‍ അ​ജ്ഞാ​ത​രു​മാ​യി ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ആ​രോ​ഗ്യ​ത്തി​ന്​ ദോ​ഷ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തി​ന്റെയും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കാ​നും പു​തി​യ സം​രം​ഭം ഗു​ണ​ക​ര​മാ​വു​മെ​ന്ന ​വി​ല​യി​രു​ത്ത​ലി​ലാ​ണ്​ മി​ൽ​മ.

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിൻ ജോർജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂർ ആലുംമൂട് രാഖി മന്ദിരത്തിൽ ശാരിയെയാണ് ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ഒരു മാസം മുൻപാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ പതിനാലു വയസുള്ള പെൺകുട്ടിയുണ്ട്.

ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ ജോബിനും ശാരിയും തമ്മിൽ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു. എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരിയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ അറിയിച്ചത്. തുടർന്ന് ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.