by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാന്റീനുകൾ ഇല്ലാത്ത സ്കൂളുകളിൽ ‘മിൽമ’ വിൽപന കേന്ദ്രങ്ങൾ തുടങ്ങും. സംസ്ഥാന സര്‍ക്കാറിന്റെ ‘സേ നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് പിന്തുണയുമായി ആവിഷ്കരിച്ച ‘മില്‍മ അറ്റ് സ്കൂള്‍ പദ്ധതി’യുടെ ഭാഗമായാണിത്. അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ വഴിയാവും പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ 80 ല്‍ പരം സ്കൂളുകൾ ഇതിനായി
തെരഞ്ഞെടുക്കും. മിൽമ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല യൂനിയനുകൾ പദ്ധതിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് രൂപം നൽകും. കാന്റീനുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകളില്‍ മില്‍മ ഉൽപന്നങ്ങള് ലഭിക്കുന്ന ബൂത്തുകള്‍ പി.ടി.എയുടെ സഹകരണത്തോടെ തുറക്കാനും ലക്ഷ്യമിടുന്നു.

കുട്ടികള്‍ സ്കൂൾ വളപ്പിന് പുറത്തുപോയി ഐസ്ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കുട്ടികള്‍ അജ്ഞാതരുമായി ഇടപെടുന്നത് ഒഴിവാക്കാനും ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗത്തിൽനിന്ന് അകന്നുനിൽക്കാനും പുതിയ സംരംഭം ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് മിൽമ.

by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിൻ ജോർജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂർ ആലുംമൂട് രാഖി മന്ദിരത്തിൽ ശാരിയെയാണ് ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ഒരു മാസം മുൻപാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ പതിനാലു വയസുള്ള പെൺകുട്ടിയുണ്ട്.

ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ ജോബിനും ശാരിയും തമ്മിൽ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു. എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരിയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ അറിയിച്ചത്. തുടർന്ന് ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോല്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സാനുദ്ദീന്‍ അമാനുള്ള, മനോശ് മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 27 ജഡ്ജിമാരാണുള്ളത്. അഞ്ചുപേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി.

34 ആണ് അനുവദനീയ അംഗബലം. രണ്ട് ഒഴിവുകളിലേക്കുള്ള നിയമന ശുപാര്‍ശ കൂടി കൊളീജിയം കഴിഞ്ഞയാഴ്ച സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്. ജസ്റ്റിസ് പങ്കജ് മിത്തല്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലും, ജസ്റ്റിസ് സഞ്ജയ് കരോല്‍ പട്‌ന ഹൈക്കോടതിയിലും, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ മണിപ്പുര്‍ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായിരുന്നു.
പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റു രണ്ടുപേര്‍. കൊളീജിയം ശുപാര്‍ശ നല്‍കി ഏകദേശം രണ്ടുമാസത്തിനു ശേഷമാണ് ഇവരുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയത്.

by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: പട്ടിക ജാതിയില്‍പ്പെട്ട അനാഥരായ, ഭൂരഹിതരായിരുന്ന സഹോദരിമാരെ ഒരു കുടുംബമായി കണക്കാക്കാക്കി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ജില്ലാ തദ്ദേശ വകുപ്പും ലൈഫ് മിഷനും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെണ്‍കുട്ടികള്‍ക്ക് വീട് നല്‍കണമെന്ന പ്രമേയം പാസാക്കാന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രത്യേക ഭരണസമിതിയോഗം ചേരും.’ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട അംഗങ്ങളെ ഒറ്റകുടുംബമായി കണക്കാക്കി ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കണമെന്നാണ് ലൈഫ് പദ്ധതിയുടെ ചട്ടങ്ങളിലൊന്ന്.

പട്ടിക ജാതി വിഭാത്തില്‍പ്പെട്ട ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെ ഒറ്റ കുടുംബമായി കണക്കാക്കേണ്ടെന്നും കാര്‍ഡിലുള്ള അംഗങ്ങള്‍ക്ക് മറ്റൊരു വീടിനായി അപേക്ഷിക്കാമെന്നുമായിരുന്നു ഇളവ്. എന്നാല്‍ ഒരേ റേഷന്‍ കാര്‍ഡിലുള്ളവര്‍ ലൈഫ് പദ്ധതിപ്രകാരം മറ്റൊരു വീടിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിവാഹം കഴിഞ്ഞവരാണെന്ന വ്യവസ്ഥയുണ്ടെന്നും സഹോദരിമാര്‍ക്ക് ഈ നിബന്ധന തടസമാകുമെന്നുമാണ് മലപ്പുറം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ലൈഫ് പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടേണ്ടവരാണ് മൂന്ന് സഹോദരിമാരുമെന്ന തീരുമാനം പാസാക്കാന്‍ നാളെ നന്നമ്പ്ര പഞ്ചായത്ത് പ്രത്യക ഭരണസമിതിയോഗം ചേരുന്നുണ്ട്. ഈ തീരുമാനം ജില്ലാ ലൈഫ് മിഷനെ അറിയിക്കും. നന്നമ്പ്ര പഞ്ചായത്തില്‍ നിന്നും ശുപാര്‍ശ ലഭിച്ചാല്‍ ലൈഫ് മിഷന്‍ സംസ്ഥാന തലത്തിലേക്ക് അയയ്ക്കുമെന്നും അവരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുമെന്നുമാണ് മലപ്പുറം ജില്ലാ ലൈഫ് മിഷന്‍ ഓഫീസറുടെ മറുപടി. നന്നമ്പ്ര പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ 2020 തിലെ ഗുണഭേക്ത പട്ടികയില്‍ പത്താമതാണ് സഹോദരിമാരുടെ അപേക്ഷ
by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അങ്കാറ: തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 150 കടന്നു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലും സിറിയയിലുമാണ് കൂടുതല്‍ മരണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനമുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
തുര്‍ക്കിയിലെ മലാടിയ പ്രവിശ്യയില്‍ മാത്രം 23 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാന്‍ലിയൂര്‍ഫ പ്രവിശ്യയില്‍ 17 ഉം, ദിയാബ്കിറില്‍ ആറും, ഓസ്മാനിയേയില്‍ അഞ്ചും പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അയല്‍രാജ്യമായ സിറിയയില്‍ ഭൂകമ്പത്തില്‍ 42 പേരും മരിച്ചു.

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയായ ഗാസിയാന്‍ടെപ്പിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു.അയല്‍രാജ്യങ്ങളായ ലെബനന്‍, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

by Midhun HP News | Feb 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നതായും ഓരോ നിമിഷവും ആരോഗ്യനിലവഷളാകുകയാണെന്നും നിവേദനത്തില്‍ പറയുന്നതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ബന്ധുക്കള്‍ നിവേദനം നല്‍കി. ഉമ്മന്‍ചാണ്ടിയുടെ ഇളയ സഹോദരന്‍ അലക്‌സ് വി ചാണ്ടി ഉള്‍പ്പടെയുള്ളവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.

മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയെ പോലെ പരിചയസമ്പന്നനായ നേതാവിന് ചികിത്സ നിഷേധിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും നിവേദനത്തില്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജനുവരിയില്‍ ബാംഗ്ലൂരിലെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്ക് തുടര്‍ചികിത്സ നല്‍കിയിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു.
Recent Comments