by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉയർന്നു. 78 ശതമാനം അംഗീകാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി ഉയർന്നു. യുഎസ് ആസ്ഥാനമായുള്ള കൺസൾട്ടിംഗ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് പുറത്തിറക്കിയ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറ്റവും പുതിയ റേറ്റിംഗ് പ്രകാരം ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ലോക നേതാക്കളെ പിന്നിലാക്കി. ഈ നേതാക്കളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ഋഷി സുനാക് എന്നിവരും ഉൾപ്പെടുന്നു.


by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എത്തിക്കുന്നത്. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകയ്ക്ക് ഏക്കത്തിനെടുത്തത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെ കേരളത്തില്‍ ആനകള്‍ക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്.

തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫാന്‍സ് പേജുകളും ആനപ്രേമി കൂട്ടായ്മകളും ഈ കൊമ്പന്റെ പേരിലുണ്ട്. 2019ല്‍ ഗുരുവായൂര്‍ ഗൃഹപ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഈ കൊമ്പനെ എഴുന്നള്ളിക്കുന്നതിന് താത്ക്കാലികമായി വിലക്ക് വന്നിരുന്നു. വിലക്ക് നീങ്ങിയതിന് ശേഷമാണ് പൂരപ്പറമ്പുകളില്‍ വീണ്ടും ഇതേ കൊമ്പനെത്തുന്നത്.

by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അവനവഞ്ചേരി ഹൈസ്കൂളിന് സമീപം ഫെബ്രുവരി 4 ശനിയാഴ്ച വൈകിട്ട് 4 മണിയ്ക്ക് കൗൺസിലർ ഓഫീസ് പ്രവർത്തനമാരംഭിയ്ക്കുന്നു. പാർലമെന്റ് അംഗം എ.എ.റഹിം ഓഫീസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഒ.എസ്.അംബിക എം.എൽ.എ, ആർ.രാമു, അഡ്വ.എസ്.ലെനിൻ, അഡ്വ.എസ്.കുമാരി, എം.പ്രദീപ്, എം.മുരളി, സി.ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുക്കുന്നു.


by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി.
അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ ആശുപത്രിക്കുള്ളിൽ ഒരു അന്വേഷണം നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത് മറ്റൊരു വാദമാണ്. പആശുപത്രി ജീവനക്കാരനൊപ്പം രാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പൊലീസിൽ നൽകിയ രണ്ടാമത്തെ പരാതിയിലെ ആവശ്യം.

by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ട്രാഫിക് വാര്‍ഡനെതിരെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിർത്തിയെന്നും വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു.
പാങ്ങോട് സ്വദേശി അഫ്സൽ എന്ന യുവാവിനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഇത്തരത്തിലുള്ള ക്രൂര മർദനമേറ്റത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒ.പി വിഭാഗത്തിലെ ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കാൻ യുവാവ് ശ്രമിച്ചപ്പോഴായിരുന്നു വാർഡന്മാർ തടഞ്ഞത്. തർക്കത്തിനൊടുവിൽ കൂടുതൽ വാർഡൻമാരെത്തി യുവാവിനെ മർദിക്കുകയായിരുന്നു.


by Midhun HP News | Feb 4, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: ബാലുശേരി കിനാലൂരിലെ ഉഷാ സ്‌കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി. നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂള്‍ ഭൂമിയില്‍ പഞ്ചായത്തിന്റെ അനുമതിയോട അനധികൃത നിര്‍മാണം നടക്കുകയാണെന്നും ഉഷ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മതില്‍ കെട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോയിരുന്നു. അന്ന് മതില്‍ നിര്‍മ്മിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ഉണ്ടായിരുന്നു. അത് നടന്നില്ല. എന്നാല്‍ ഇന്ന് ആരും അതിന് തയ്യാറായി മുന്നോട്ടുവന്നിട്ടില്ല. സ്കൂളിന്റെ കൈയില്‍ അതിനാവശ്യമായ പണവും ഇല്ലെന്ന് ഉഷ പറഞ്ഞു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. വൈകീട്ടായാല്‍ ഈ പ്രദേശം മയക്കുമരുന്ന് ലോബികള്‍ കയ്യേറും.

പ്രദേശത്ത് ഏതെങ്കിലും വീട്ടില്‍ കല്യാണം നടന്നാല്‍ ആ മാലിന്യം മുഴുവന്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ തള്ളുമെന്നും ഉഷ പറഞ്ഞു. എംപിയായതിന് ശേഷം അതിക്രമം കൂടുതലാണ്. കുറച്ചുമുന്‍പ് ആ റോഡിനടുത്ത് ഒരു ചുവന്ന കൊടി നാട്ടിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടാണ് അത് മാറ്റിയത്. ഇപ്പോള്‍ ആരാണെന്ന് അറിയില്ല. വല്ലാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. 25 കുട്ടികളില്‍ 11 പേര്‍ നോര്‍ത്ത് ഇന്ത്യക്കാരാണ്. 12ാം തീയതി സെലക്ഷന്‍ വരാന്‍ പോകുകയുമാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാനുള്ള നടപടികള്‍ സ്വകരിക്കണം. തനിക്ക് ഒരുപാര്‍ട്ടിയുമായി ബന്ധമില്ലെന്നും പിടി ഉഷ പറഞ്ഞു.

Recent Comments