by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്ന് അടിപിടി കേസ് പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് ജയിലിന്‍റെ മതില്‍ ചാടി രക്ഷപെട്ടത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ പ്രതി വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ കയറിയ യുവതിയുടെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. സ്റ്റാച്യു ഗവ.പ്രസിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ചെങ്കൽ സ്വദേശി പ്രിനു(32) ആണ് അറസ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൾട്ടി സ്പെഷ്യൽറ്റി ബ്ലോക്കിൽ തിങ്കൾ രാത്രി 11 നായിരുന്നു സംഭവം. ജീറിയാട്രിക് വാർഡിൽ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവതിയുടെ ചിത്രമാണ് പകർത്തിയത്.

ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയ പ്രിനു ശുചിമുറിക്ക് പുറത്തു നിന്ന് വെന്റിലേറ്റർ വഴി മൊബൈൽ ഫോൺ കടത്തി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ സമയം മൊബൈൽ ഫോണിലേക്ക് കോൾ വന്നു. ശബ്ദം കേട്ട് യുവതി നിലവിളിച്ചതോടെ പ്രതി മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആളുകൾ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഫോണിൽ നിന്നു യുവതിയുടെ ദൃശ്യം കണ്ടെത്തി.
by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളില്‍ മുന്‍നിരയിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ലളിതമാണ് എന്നതാണ് വാട്‌സ്ആപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഫോണ്‍ നമ്പറോ, മൊബൈലോ മാറ്റുമ്പോള്‍ ഇതുവരെയുള്ള ചാറ്റ് ഫയലുകള്‍ നഷ്ടപ്പെടാം. മുഴുവന്‍ ചാറ്റുകളും ബാക്ക്അപ്പ് ചെയ്ത് വെയ്ക്കാന്‍ വാട്‌സ്ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്നവിധം താഴെ:
1. വാട്‌സ്ആപ്പ് ആപ്പ് തുറക്കുക.
2. വലതുവശത്ത് മുകളിലായുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പ് ചെയ്യുക.
3. സെറ്റിങ്ങ്‌സില്‍ ക്ലിക്ക് ചെയ്യുക
4. ചാറ്റ്‌സ് ടാപ്പ് ചെയ്യുക. തുടര്‍ന്ന് ചാറ്റ് ബാക്ക്അപ്പ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
5. തുടര്‍ന്ന് വാട്‌സ്ആപ്പ് ബാക്ക്അപ്പ് സെറ്റിങ്ങ്‌സ് കോണ്‍ഫിഗര്‍ ചെയ്യുക. ഗൂഗിള്‍ ഡ്രൈവിലൂടെ മാത്രമേ വാട്‌സ്ആപ്പ് ഫയലുകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ സാധിക്കൂ.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സന്തോഷകരമായ ജീവിതത്തിനു മെഡിറ്റേഷന്റെ പ്രസക്തിയെ പറ്റി ക്ലാസ് സംഘടിപ്പിച്ചു.
ബ്രഹ്മകുമാരീസ് ആറ്റിങ്ങൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സാവിത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ബ്രഹ്മകുമാരീസ് സൗത്ത് സോൺ കോർഡിനേറ്റർ ബ്രഹ്മകുമാരി ബീന ബഹൻ ക്ലാസ് നയിച്ചു. സന്തോഷകരവും ആരോഗ്യപ്രദവുമായ ജീവിതത്തിനു ജീവിതരീതികളിൽ വരുത്തേണ്ട പ്രായോഗിക കാര്യങ്ങളെപറ്റിയും തുടർന്ന് ധ്യാന പരിശീലനവും നൽകി. ബ്രഹ്മകുമാരീസിന്റെ പ്രവർത്തനങ്ങളെ പറ്റി സിസ്റ്റർ മീന (പാലക്കാട്) സംസാരിച്ചു. തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ സിസ്റ്റർ മിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ ധാരാളം വിശിഷ്ടാതിധികൾ പങ്കെടുത്തു.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭക്ഷണത്തിൽ തേരട്ടയെ കണ്ടതിനെ തുടർന്ന് പറവൂരിൽ മറ്റൊരു ഹോട്ടൽ കൂടി പൂട്ടി. നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വസന്ത വിഹാർ ആണ് മുനിസിപ്പൽ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മാഞ്ഞാലി തേലത്തുരുത്തിൽ നിന്നു ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനാണ് ദുരനുഭവം. മസാല ദോശ കഴിച്ചു കൊണ്ടിരിക്കെ മസാലയിലാണ് ചത്ത തേരട്ടയെ കണ്ടത്. ഈ സമയത്തും ഹോട്ടലിൽ നല്ല തിരക്കായിരുന്നു. കുടുംബം പരാതി പറഞ്ഞതിനെ തുടർന്ന് ഹോട്ടലടച്ചു. പിന്നീട് നഗരസഭ ജെഎച്ച്‌ഐ ധന്യയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗമെത്തി ഹോട്ടലിൽ പരിശോധന നടത്തി. അടുക്കളയും മറ്റും വൃത്തിഹീനമെന്ന് കണ്ടെത്തി അടച്ചിടാൻ നിർദ്ദേശം നൽകുകയായിരുന്നു.

by Midhun HP News | Jan 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കട്ടപ്പന: കാട്ടാനയെ കണ്ട് ഭയന്നോടുമ്പോൾ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്‌മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. ഏഴു മാസം ഗര്‍ഭിണിയായിരുന്നു. ജനുവരി ആറിനാണ് സംഭവം. ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിയിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് അംബികയെ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13 ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനകളെ കണ്ട് ഓടിയപ്പോൾ വീണതാണ് കാരണമെന്നും നാട്ടുകാര്‍ അധികൃതരെ അറിയിച്ചു.

വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം. റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റ അംബികയെ സ്‌ട്രെച്ചറില്‍ ചുമന്ന് ജീപ്പിൽ എത്തിക്കുകയും തുടർന്ന് ആംബുലന്‍സില്‍ രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അപ്പോഴേക്കും 12 മണിക്കൂര്‍ പിന്നിട്ടിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചു.
Recent Comments