by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ ഡോമും സൈബര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് ചാനൽ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അപകടത്തിലൂടെ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് പുത്തനുണര്‍വേകി. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായാണ് കൃത്രിമ കാല്‍ നിര്‍മ്മിച്ച് നല്‍കിയത്. കുട്ടിക്ക് കൃത്രിമകാല്‍ വച്ച് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
തൃത്താലയില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.

കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്രിമ കാല്‍ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. കൊച്ചു കുട്ടികള്‍ക്കായുള്ള കൃത്രിമ കാല്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇത്തരം കൃത്രിമകാല്‍ നിര്‍മ്മിച്ചതിന് ശേഷം കൊച്ചുകുട്ടികളെ അതില്‍ പരിശീലിപ്പിക്കുകയും അതിലേറെ ശ്രമകരമായിരുന്നു.
പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ കൃത്രിമ കാല്‍ നിര്‍മ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കൃത്രിമ കാല്‍ നിര്‍മ്മിച്ചു. കുട്ടിക്ക് ആവശ്യമായ പരിശീലനം നല്‍കി. ജീവനക്കാരുടെ പിന്തുണയോടെ കുട്ടി നടന്നു. കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സന്തോഷത്തോടെ യാത്രയയപ്പ് നല്‍കി. ഈ അവസ്ഥ തരണം ചെയ്ത് കുട്ടി മിടുക്കനാകുമെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയെടുക്കാതെ അധികൃതർ.
ആറ്റിങ്ങൽ രാമച്ചംവിള, കാട്ടുമ്പുറം റോഡിലെ ഓടയ്ക്കു സമീപമുള്ള പൈപ്പ്‌ലൈൻ പൊട്ടി കുടിവെള്ളം പാഴായി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി. നിരവധി തവണ അറിയിച്ചിട്ടും തകരാർ പരിഹരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വേനലിന്റെ കാഠിന്യം കൂടുന്ന സാഹചര്യത്തിൽ വെള്ളം പാഴാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണുള്ളത്.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പരിഷ്‌കരണം വരുത്തി വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പില്‍ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

നിലവിലെ ക്യാമറ ഓപ്ഷന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോള്‍ വാട്‌സ്ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ക്യാമറ ഓപ്ഷനില്‍ ലോങ് പ്രസ് ചെയ്യണമെന്നുള്ളത് പലപ്പോഴും വീഡിയോ ഷൂട്ടിങ്ങിനെ ബാധിക്കാറുണ്ട്. പകരം ക്യാമറയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും സ്വിച്ച് ചെയ്ത് മാറാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം. ടാപ്പ് ചെയ്യുമ്പോള്‍ തന്നെ ക്യാമറ മോഡില്‍ നിന്ന് വീഡിയോ മോഡിലേക്ക് മാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല. തരൂരിനെ പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ല. ശശി തരൂര്‍ ഒരു ആന മണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തില്‍ നശിച്ചു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഒരു സമുദായ നേതാവ് പറഞ്ഞാല്‍ ജയിക്കുന്ന കാലമാണോ ഇന്നെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ശശി തരൂരിനെ പുകഴ്ത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
by Midhun HP News | Jan 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും. ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.
പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ പൊലീസ് ആസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഗുണ്ടാ-മാഫിയാ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമെന്നാണ് സൂചന. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം ഗുണ്ടാ വിളയാട്ടം ശക്തമായിരുന്നു. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നാലു സിഐമാര്‍ക്കും ഒരു എസ്‌ഐക്കുമെതിരെ നടപടിയെടുത്തിരുന്നു.
പൊലീസുകാരുടെ ഗുണ്ട-റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് 160 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും പ്രവര്‍ത്തന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിൽ സ്ഥലംമാറ്റമുണ്ടാകും.
Recent Comments