സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലിയും; ഇന്ത്യക്ക് കൂറ്റൻ സ്കോർ; ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര നേട്ടം

സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലിയും; ഇന്ത്യക്ക് കൂറ്റൻ സ്കോർ; ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര നേട്ടം

ഗുവാഹത്തി: ഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ് ലിയും. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി തികച്ചതോടെയാണ് സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ഹോം ഗ്രൗണ്ടില്‍ ഏകദിനത്തില്‍ 20 സെഞ്ചുറികള്‍ നേടിയാണ് സച്ചിന്‍ ലോക റെക്കോര്‍ഡിട്ടത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോഹ് ലിയും ഈ റെക്കോര്‍ഡിനൊപ്പം എത്തിയത്. ഏകദിനത്തിലും ടെസ്റ്റിലുമായി കോഹ് ലിയുടെ 73-ാം സെഞ്ചുറിയാണിത്.

വേഗത്തില്‍ 12500 റണ്‍സ് തികച്ച ബാറ്ററാണ് കോഹ് ലി. 257 ഇന്നിംഗ്‌സുകളിലാണ് ഈ നേട്ടം. ഏകദിനത്തില്‍ കോഹ് ലിയുടെ 45-ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം എന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ് ലി മറികടന്നു. ശ്രീലങ്കയ്‌ക്കെതിരെ ഒന്‍പതാമത്തെ സെഞ്ചുറിയാണ് ഗുവാഹത്തിയില്‍ പിറന്നത്. 80 പന്തിലാണ് കോഹ് ലി സെഞ്ചുറി തികച്ചത്. 87 പന്തില്‍ 113 റണ്‍സാണ് കോഹ് ലിയുടെ സമ്പാദ്യം.

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

ബോളിവുഡ് താരം ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഹൃ‌ത്വിക്കും സബയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം ഇരുകുടുംബങ്ങളും അം​ഗീകരിച്ചുവെന്നും വിവാഹം വർഷാവസാനം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.

ആർഭാടങ്ങൾ ഒഴിവാക്കി അടുത്ത കുടുംബാം​ഗങ്ങളേയും സുഹൃത്തുക്കളേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം നടത്തുകയെന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും ഹൃത്വികും സബയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്‌കൂളിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതായ 14 കാരനെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി

സ്‌കൂളിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതായ 14 കാരനെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി

കോഴിക്കോട്: സ്‌കൂളിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതായ 14 കാരനെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തി. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനെയാണ് (14) കോയമ്പത്തൂര്‍ പൊലീസ് റെയില്‍ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കുട്ടിയെ കോഴിക്കോട് നിന്ന് കാണാതായത്.

സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് വിദ്യാര്‍ത്ഥിിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ട് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37) ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.

കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി വിതുര കരിപ്പാലം സ്വദേശി സജികുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറാണ് സജികുമാർ. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സജികുമാർ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടായെന്ന് അയൽവാസികൾ പറഞ്ഞു. ഇന്ന് രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിതുര പൊലീസ് കേസെടുത്തു.

ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ വാഹനപ്രചരണ ജാഥ നാളെമുതല്‍ ആരംഭിക്കും

ആറ്റിങ്ങല്‍:സംസ്ഥാനസര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിനെതിരെ ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്‍റ് റ്റി.പി.അംബിരാജ നയിക്കുന്ന വാഹന പ്രചരണജാഥ ബുധനാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് ചെറുന്നിയൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കും. ജാഥയുടെ ഉദ്ഘാടനം ‍തിരുവനന്തപുരം ജില്ലാകോണ്‍ഗ്രസ്സ് അധ്യക്ഷന്‍ പാലോട് രവി നിര്‍വ്വഹിക്കും.

രണ്ടു ദിവസങ്ങളിലായി ആറ്റിങ്ങല്‍ ബ്ലോക്കിലെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന വാഹന പ്രചരണജാഥയുടെ ബുധാനാഴ്ച ദിവസത്തെ പര്യടനം വക്കം ചന്തമുക്കില്‍ അവസാനിക്കും.സമാപന സമ്മേളനം മുന്‍ ആറ്റിങ്ങല്‍ എം.എല്‍.എ. റ്റി.ശരത്ത് ചന്ദ്ര പ്രസാദ് നിര്‍വ്വഹിക്കും. രണ്ടാമത്തെ ദിവസത്തെ പര്യടനം വ്യാഴാഴ്ച രാവിലെ മണമ്പൂര്‍ നാലുമുക്ക് ജംഗ്ഷനില്‍ മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ നിര്‍വ്വഹിക്കും മണമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന ജാഥ വൈകുംനേരം അഞ്ചു മണിയ്ക്ക് ആറ്റിങ്ങല്‍ കച്ചേരി ജംഗഷ്നില്‍ സമാപിക്കും. സമാപന സമ്മേളനം അടൂര്‍പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.