by Midhun HP News | Jan 15, 2026 | Latest News, കേരളം
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി.അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക,അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക,അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക,ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക,അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറ്റിങ്ങൽ കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഷിഹാബുദീൻ കുറിയേടത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. ആറ്റിങ്ങൽ ജയകുമാർ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. .സെക്രട്ടറി അഡ്വ. ലിഷാ രാജ് സ്വാഗതം ആശംസിച്ചു അഭിഭാഷകരും ILC വിവിധ ഘടകങ്ങളിൽ നേത്യ സ്ഥാനം വഹിക്കുന്ന അഭിഭാഷകരുമായ നഗരൂർ ഗോപിനാഥ്. . രാജേഷ്. ബി. നായർ, റസൂൽ ഷാൻ, വെള്ളല്ലൂർ ജയകുമാർ, ഷഹീർ, പെരുമാതുറ നിസാർ, പോത്തൻ കോട് ഷിജു, അലി അംബ്രു എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇരുവരെയും സന്നിധാനം പൊലീസിന് കൈമാറി.
ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറന്‍സികളില്‍ കോട്ടിങ് ഉള്ളതിനാല്‍ വായില്‍ ഇട്ടാലും കേടാകില്ല. അതാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യൂറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.
ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍പ്പെടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞത്. 1,05,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,125 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 1080 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
by Midhun HP News | Jan 15, 2026 | Latest News, കേരളം
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചില്‍ പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിന് എതിരെ പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എട്ടുമണിയോടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വന്‍ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധം അതിര് വിടും മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിവ് ആരംഭിക്കരുത് എന്നാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും പ്രദേശത്തെ നാട്ടുകാരുടെ വികാരത്തിനൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. 28 കിലോമീറ്റർ വരുന്ന ദേശീയപാത 66 വെങ്ങളം രാമനാട്ടുകര റീച്ചില്‍ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോൾ നിരക്കാണ് നിലവിലുള്ളത്.


by Midhun HP News | Jan 15, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്തെ സായി (സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റേയാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.


by Midhun HP News | Jan 15, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിയ്ക്കിടെ ഇന്ന് മരിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും.
ലാബ് മോഡല്‍ പരീക്ഷ നടക്കാനിരിക്കെയായിരുന്നു അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയെ കുടുംബപരമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് വിവരം.


Recent Comments