by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്.
മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഈ വാര്‍ഡുകളിലെ വോട്ടെണ്ണല്‍ നാളെ നടക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാണ്. 50 സീറ്റ് ലഭിച്ച ബിജെപിക്ക് വിഴിഞ്ഞത്തു കൂടി വിജയിക്കാനായാല്‍ സ്വന്തം നിലയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കും. നിലവില്‍ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി ഭരണം ഉറപ്പാക്കിയത്.
by Midhun HP News | Jan 12, 2026 | Latest News, കേരളം
ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 260 ഒഴിവുകളാണ് ഉള്ളത്.
ബി.കോം, ബി എസ്‌സി, ബി ടെക്/ബിഇ, എംഎ, എം എസ്‌സി, എംബിഎ/പിജിഡിഎം, എംസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഒരു മാസം അപേക്ഷിക്കാൻ സമയം ലഭിക്കും. കോഴ്‌സ് 2027 ജനുവരിയിൽ ആരംഭിക്കും.
ഓൺലൈൻ അപേക്ഷ ജനുവരി 24 (24-01-2026) ന് ആരംഭിച്ച് ഫെബ്രുവരി 24 (24-02-2026) ന് അവസാനിക്കും. ഇന്ത്യൻ നേവി വെബ്‌സൈറ്റായ joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.
10 വിഭാഗങ്ങളിലായാണ് 260 ഒഴിവുകളുള്ളത്.
◍ എക്സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ ഹൈഡ്രോ കേഡർ)
◍ പൈലറ്റ്
◍ നാവിക വ്യോമ ഓപ്പറേഷൻസ് ഓഫീസർ (നിരീക്ഷകർ)
◍ എയർ ട്രാഫിക് കൺട്രോളർ (ATC)
◍ ലോജിസ്റ്റിക്സ്
◍ എജ്യൂക്കേഷൻ
◍ എൻജിനിയറിങ് ബ്രാഞ്ച് (ജനറൽ സർവീസ് ,GS)
◍ സബ്മറൈൻ ടെക് എൻജിനിയറിങ് (പുരുഷന്മാർക്ക് മാത്രം)
◍ ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ് ,GS)
◍ സബ്മറൈൻ ടെക് ഇലക്ട്രിക്കൽ (പുരുഷന്മാർക്ക് മാത്രം)
ബ്രാഞ്ച്/ കേഡർ/ യോഗ്യത മറ്റ് വിവരങ്ങൾ
എക്സിക്യൂട്ടീവ് ബ്രാഞ്ച് (GS(X)/ ഹൈഡ്രോ കേഡർ):
യോഗ്യത: എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്(എക്സ്)/ ഹൈഡ്രോ കേഡർ): കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഇ/ ബി ടെക്.
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2007 ജൂലൈ 01 നും ഇടയിൽ ജനിച്ചവർ
പൈലറ്റ്:
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഇ/ബി.ടെക്. (പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മൊത്തം 60% മാർക്കും പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഇംഗ്ലീഷിന് കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം).
പ്രായപരിധി (01-01-2027 പ്രകാരം): 2003 ജനുവരി 02 നും 2008 ജനുവരി 01 നും ഇടയിൽ ജനിച്ചവർ
നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്സർവേഴ്സ്):
യോഗ്യത:കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഇ/ബി.ടെക്. (പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മൊത്തം 60% മാർക്കും പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഇംഗ്ലീഷിന് കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം).
പ്രായപരിധി (01-01-2027 പ്രകാരം): 2003 ജനുവരി 02 നും 2008 ജനുവരി 01 നും ഇടയിൽ ജനിച്ചവർ
എയർ ട്രാഫിക് കൺട്രോളർ (ATC):
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബി.ഇ/ബി.ടെക്. (പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും മൊത്തം 60% മാർക്കും പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ ഇംഗ്ലീഷിന് കുറഞ്ഞത് 60% മാർക്കും ഉണ്ടായിരിക്കണം).
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2006 ജനുവരി 01 നും ഇടയിൽ ജനിച്ചവർ
ലോജിസ്റ്റിക്സ്:
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ബിടെക് അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എംബിഎ, അല്ലെങ്കിൽ ഒന്നാം ക്ലാസോടെ ബിഎസ്‌സി/ബികോം/ബിഎസ്‌സി(എച്ച്) ബിരുദം, ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്‌മെന്റ്/മെറ്റീരിയൽ മാനേജ്‌മെന്റ് എന്നിവയിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എംസിഎ/എം എസ്‌സി(എച്ച്).
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2007 ജൂൺ 01 നും ഇടയിൽ ജനിച്ചവർ
എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ് -GS)
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബി.ടെക്. ഇലക്ട്രിക്കൽ എൻജിനീയറിങ് , ഇൻസ്ട്രുമെന്റേഷൻ, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് , ടെലി കമ്മ്യൂണിക്കേഷൻ, പവർ എൻജിനീയറിങ് .
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2007 ജൂലൈ 01 നും ഇടയിൽ ജനിച്ചവർ
എജ്യൂക്കേഷൻ
യോഗ്യത: മാത്‌സ്/ ഓപ്പറേഷണൽ റിസർച്ച് (ബിഎസ്‌സി)യിൽ കുറഞ്ഞത് 60% മാർക്കോടെ എംഎസ്‌സി/എംഎ അല്ലെങ്കിൽ ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ് (ബിഎസ്‌സി)യിൽ കുറഞ്ഞത് 60% മാർക്കോടെ എംഎസ്‌സി/എംഎ/ മെറ്റീരിയോളജി/ ഓഷ്യാനോഗ്രഫി/ അറ്റ്മോസ്ഫെറിക് സയൻസസ് (ബിഎസ്‌സി)യിൽ കുറഞ്ഞത് 60% മാർക്കോടെ എംഎസ്‌സി/എംഎ
അല്ലെങ്കിൽ മെക്കാനിക്കൽ/ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ/ ബി.ടെക്/ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ്/ എംസിഎ (ബിഎസ്‌സി)യിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ/ ബി.ടെക്/ എം.ടെക്/ ബിരുദതലത്തിൽ ഫിസിക്‌സ് അല്ലെങ്കിൽ മാത്തമാറ്റിക്‌സിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ ബിഇ/ ബി.ടെക്
അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ കൺട്രോൾസ്/ റഡാർ ആൻഡ് മൈക്രോവേവ്/ ഒപ്റ്റിക്കൽ ഫൈബർ കമ്മ്യൂണിക്കേഷൻ/ ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ്/ വയർലെസ് കമ്മ്യൂണിക്കേഷൻ/ ലേസർ ആൻഡ് ഇലക്ട്രോ ഒപ്റ്റിക്‌സ്/ വിഎൽഎസ്‌ഐ/ പവർ സിസ്റ്റംസ്/ കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ്/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ തെർമൽ/ പ്രൊഡക്ഷൻ എൻജിനിയറിങ്/ മെഷീൻ ഡിസൈൻ/ സിസ്റ്റം ആൻഡ് കൺട്രോൾസ്/ മാനുഫാക്ചറിങ്/ എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ എംഇ/ എംടെക്. മെക്കാട്രോണിക്സ്/മെറ്റീരിയോളജി/ഓഷ്യനോഗ്രാഫി/അറ്റ്മോസ്ഫെറിക് സയൻസസ് (ബിരുദതലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചവർ). പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2006 ജനുവരി 01 നും ഇടയിൽ ജനിച്ചവർ
സബ്മറൈൻ ടെക് എൻജിനീയറിങ് (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബിടെക്: പ്രൊഡക്ഷൻ എൻജിനീയറിങ് , കൺട്രോൾ എൻജിനീയറിങ് , എയറോനോട്ടിക്കൽ എൻജിനീയറിങ് , ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, മെക്കാനിക്കൽ/മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ.
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2007 ജൂലൈ 01 നും ഇടയിൽ ജനിച്ചവർ.
ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ് ,GS)
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബി.ടെക്. ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എൻജിനിയറിങ്, ടെലി കമ്മ്യൂണിക്കേഷൻ, പവർ എൻജിനിയറിങ്.
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2007 ജൂലൈ 01 നും ഇടയിൽ ജനിച്ചവർ.
സബ്മറൈൻ ടെക് ഇലക്ട്രിക്കൽ (പുരുഷന്മാർക്ക് മാത്രം)
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ബിഇ/ബി ടെക്. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (എഇസി).
പ്രായപരിധി (01-01-2027 പ്രകാരം): 2002 ജനുവരി 02 നും 2007 ജൂലൈ 01 നും ഇടയിൽ ജനിച്ചവർ.
പൊതുവിവരങ്ങൾ
അപേക്ഷകർ അവിവാഹിതരായിരിക്കണം
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി 2026 ഫെബ്രുവരി 24
ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലെ പരിശീലന കാലയളവിന് ശേഷം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിയമനം. സബ് ലെഫ്റ്റനൻറ് റാങ്കിൽ ശമ്പളം
by Midhun HP News | Jan 12, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപമാണ് അപകടം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്.സുഭാഷാ(36)ണ് മരിച്ചത്. ടെലഫോൺ ടവർ ജോലിക്കാരനാണ് സുഭാഷ്.
കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. വാഹനം ഇടിക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Jan 12, 2026 | Latest News, കേരളം
കേരളത്തിലെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000/- രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്.
eemployment.kerala.gov.in പോർട്ടൽ മുഖേന ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്.
* കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ.
* കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
* കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ,
* യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യ പരിശിലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കുന്നവർ ജനനസർട്ടിഫിക്കറ്റ്/എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐ.ഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/പാസ്‌പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക.
ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് പരിധിയിൽ ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക :
☎️ 0470 2622237
📲 8921941498
പദ്ധതിയുടെ വിശദമായ വിവരം അറിയുവാനും ഓൺലൈൻ ആയി അപേക്ഷിക്കുവാനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
eemployment.kerala.gov.in
by Midhun HP News | Jan 12, 2026 | Latest News, കേരളം
ശബരിമല: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയാണ് നയിക്കുക. ജനുവരി 14നാണ് മകര ജ്യോതിയും മകര സംക്രമ പൂജയും.
26 പേരാണ് സംഘത്തില്‍ ഉള്ളത്. ഘോഷയാത്ര മൂന്നാം നാള്‍ ശബരിമലയില്‍ എത്തും. തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന അന്ന് വൈകിട്ട് ആറരയോടുകൂടി നടക്കും. ജനുവരി 18ന് കൊട്ടാരം വക കളഭാഭിഷേകവും, 19ന് ഗുരുതിയും രാജപ്രതി തിധിയുടെ സാന്നിധ്യത്തില്‍ നടക്കും. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് 19 ന് രാത്രി വരെയെ ദര്‍ശനം ഉണ്ടായിരിക്കുള്ളു. ജനുവരി 20 ന് രാവിലെ 6 മണിയോടുകൂടി നട അടച്ച് തിരുവാഭരണവുമായി രാജപ്രതിനിധി പടി ഇറങ്ങി മടക്കയാത്ര ആരംഭിക്കും.

ഘോഷയാത്ര കടന്നുപോകുന്ന പാതയിൽ 11 സ്ഥലങ്ങളിൽ ആഭരണപ്പെട്ടികൾ തുറന്ന് ദർശനമുണ്ടാകും. കുളനട ഭഗവതിക്ഷേത്രം, ഉള്ളന്നൂർ ദേവീക്ഷേത്രം, കുറിയാനപ്പള്ളി ദേവീക്ഷേത്രം, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം, തിരുവാഭരണപ്പാറ, ഇടക്കുളം അയ്യപ്പക്ഷേത്രം, വടശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം, കൊട്ടാരത്തിൽ രാജരാജേശ്വരീ മണ്ഡപം, ളാഹ വനംവകുപ്പ് സത്രം എന്നിവിടങ്ങളിലാണ് ദർശനം.
പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് 1.15ന് മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട ഭഗവതി ക്ഷേത്രം-2.00, ഉള്ളന്നൂർ ഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.20, കുറിയാനിപ്പള്ളി ദേവീക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.00, കിടങ്ങന്നൂർ ജംക്‌ഷൻ-4.30, നാൽക്കാലിക്കൽ സ്കൂൾ ജംക്‌ഷൻ-5.00, ആറന്മുള കിഴക്കേനട-5.30, പൊന്നുംതോട്ടം ക്ഷേത്രം-5.45, പാമ്പാടിമണ്ണ്-7.00, ചെറുകോൽപ്പുഴ ക്ഷേത്രം-8.30, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.30, വിശ്രമം.

പുലർച്ചെ രണ്ടിന് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മൂക്കന്നൂർ-3.40, ഇടപ്പാവൂർ-3.50, പേരൂർചാൽ-4.00, ആയിക്കപ്പാറ-4.15, ഇടക്കുളം അയ്യപ്പക്ഷേത്രം-4.30, വടശേരിക്കര ചെറുകാവ് ക്ഷേത്രം-8.00, പ്രയാർ മഹാവിഷ്ണു ക്ഷേത്രം-9.30, മാടമൺ ഋഷികേശ ക്ഷേത്രം-10.30, പൂവത്തുമൂട്-11.00, കൂടക്കാവ്-12.00, കൊട്ടാരത്തിൽ-12.30, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-1.30, പെരുനാട് രാജേശ്വരീ മണ്ഡപം-3.30, ളാഹ വനംവകുപ്പ് സത്രം-8.00, വിശ്രമം.
പുലർച്ചെ രണ്ടിന് ളാഹയിൽ നിന്നും ഘോഷയാത്ര പുറപ്പെടും. പ്ലാപ്പള്ളി-5.00, ഇലവുങ്കൽ-6.30, നിലയ്ക്കൽ ക്ഷേത്രം-9.00, അട്ടത്തോട്-10.00, കൊല്ലമൂഴി-10.30, ഒലിയമ്പുഴ-11.30, വലിയാനവട്ടം-12.30, ചെറിയാനവട്ടം-1.00, നീലിമല-2.30, ശബരിപീഠം-4.30, ശരംകുത്തി-5.30, സന്നിധാനം-6.00.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്‌ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
Recent Comments