by Midhun HP News | Oct 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി മഴ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ട്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം – ചെങ്കോട്ട ദേശീയ പാതയിൽ ചുള്ളിമാനൂർ – വഞ്ചുവത്ത് രാവിലെ നാല് മണിയോടെ മൺതിട്ട ഇടിഞ്ഞ് റോഡിൽ വീണു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

by Midhun HP News | Oct 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തി. പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകി. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

അതേസമയം യുവതി നൽകിയ ബലാത്സംഗ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുത്തേയ്ക്കും. വീട്ടിൽ വച്ചും എൽദോസ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
by Midhun HP News | Oct 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: നീണ്ടകരയിൽ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടൽഭിത്തിയിൽ ഇടിച്ചു കയറി. ടഗ് ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയാണ് അപകടം. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാനായാണ് ടഗ് ബോട്ട് എത്തിയത് . പ്രൊപ്പല്ലർ തകരാറിലായതോടെയാണ് ബോട്ടിന്റെ നിയന്ത്രണം വിട്ടതെന്ന് തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു.

by Midhun HP News | Oct 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: മാളികപ്പുറം മേല്‍ശാന്തിയായി ഹരിഹരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. കോട്ടയം സ്വദേശിയാണ്. വൈക്കം ഇണ്ടന്തുരുത്ത് മനയിലെ അംഗമാണ്. മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പൗര്‍ണ്ണമി ജി വര്‍മ്മയാണ് നറുക്കെടുത്തത്.

8 പേരാണ് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ജയരാമന് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിക്കായും അപേക്ഷിച്ചിരുന്നു. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന്, ജയരാമന് നമ്പൂതിരിയെ ഒഴിവാക്കിയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന് റിട്ട.ജസ്റ്റിസ് ആര് ഭാസ്കരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേറ്റെടുക്കും.
by Midhun HP News | Oct 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി കെ ജയരാമന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. നിലവില്‍ ജയരാമന് നമ്പൂതിരി കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. സന്നിധാനത്തു നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. രാവിലെ 7.30 ന് ഉഷപൂജയ്ക്ക് ശേഷമാണ് പുതിയ ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കൃതികേഷ് വര്‍മ്മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന് റിട്ട.ജസ്റ്റിസ് ആര് ഭാസ്കരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 10 പേരാണ് ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.

by Midhun HP News | Oct 17, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിൽ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജിൽ ബി ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേയ്ക് ഈ മാസം 20 ആം തീയതി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് കോളേജിൽ എല്ലാ സർട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാക്കേണ്ടതാണ്. അപേക്ഷകർ കീം എഴുതി അർഹത നേടിയവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
1 9846934601
2 9446700417
3 9447863759
Recent Comments