by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെപി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം എന്ന ചിത്രത്തിനാണ് അവാർഡ്. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് മകളാണ് ഏറ്റുവാങ്ങിയത്.
കണ്ടുമടുത്ത കാഴ്ചകൾ ഒഴിവാക്കി പുതിയ പരീക്ഷണം മലയാള സിനിമ നടത്തുകയാണെന്ന് മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ഇതിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. സ്ത്രീ സാന്നിധ്യം സിനിമയുടെ എല്ലാ മേഖലയിലും ഉണ്ട്. അത് ഇനിയും വർദ്ധിക്കണമെന്നും നിരവധി കാര്യങ്ങൾ സിനിമാ മേഖലയ്ക്കായി സർക്കാർ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാർഡ് പട്ടിക
ചിത്രം- ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ)
രണ്ടാമത്തെ ചിത്രം- പുരസ്‍കാരം രണ്ട് ചിത്രങ്ങള്‍ക്ക്
ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍)
സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)
നടന്‍- ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്)
നടി- രേവതി (ഭൂതകാലം)
സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)
സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി)
ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍
ബാലതാരം (പെണ്‍)- സ്നേഹ അനു (തല)
കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്)
ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി)
തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)
തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി)
ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം)
സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും)
സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)
പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)
പിന്നണി ഗായിക- സിതാര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പൊയ്കയില്‍/ കാണെക്കാണെ)
എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
കലാസംവിധായകന്‍- ഗോകുല്‍ദാസ് എ വി (തുറമുഖം)
സിങ്ക് സൌണ്ട്- അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്)
ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)
ശബ്ദരൂപകല്‍പ്പന- രംഗനാഥ് രവി (ചുരുളി)
പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ലിജു പ്രഭാകര്‍, രംഗ്‍റേയ്സ് മീഡിയ വര്‍ക്സ് (ചുരുളി)
മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)
വസ്ത്രാലങ്കാരം- മെല്‍വി കെ (മിന്നല്‍ മുരളി)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഈ വിഭാഗത്തില്‍ അര്‍ഹമായ പ്രകടനങ്ങളില്ലെന്ന് ജൂറി
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- ദേവി എസ് (ദൃശ്യം 2)- കഥാപാത്രം റാണി (മീന)
നൃത്തസംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്)
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- ഹൃദയം
നവാഗത സംവിധായകന്‍- കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)
കുട്ടികളുടെ ചിത്രം- കാടകലം (സഖില്‍ രവീന്ദ്രന്‍)
വിഷ്വല്‍ എഫക്റ്റ്സ്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)
സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്- നേഘ എസ് (അന്തരം)
പ്രത്യേക ജൂറി അവാര്‍ഡ്
കഥ, തിരക്കഥ- ഷെറി ഗോവിന്ദന്‍ (അവനോവിലോന)
പ്രത്യേക ജൂറി പരാമര്‍ശം
ജിയോ ബേബി- ഫ്രീഡം ഫൈറ്റ്
രചനാ വിഭാഗം
ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം (ജിതിന്‍ കെ സി)
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
ചലച്ചിത്ര ഗ്രന്ഥം- നഷ്‍ട സ്വപ്‍നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍)
ചലച്ചിത്ര ഗ്രന്ഥം- ഫോക്കസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം കുര്യന്‍)
ചലച്ചിത്ര ലേഖനം- ജോര്‍ജ്കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും (ഡോ. രാകേഷ് ചെറുകോട്)
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സൂപ്പർതാരം നയൻതാരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററി ‘ബിയോണ്ട് ദി ഫെയറിടേയ്ൽ’ ടീസർ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വാക്കുകളിലൂടെയാണ് വീഡിയോ മുന്നോട്ടു പോകുന്നത്.

നയൻതാരയെക്കുറിച്ച് വാചാലനാവുകയാണ് വിഘ്നേഷ്. സിനിമാതാരം എന്നതിനേക്കാൾ അപ്പുറം മികച്ച മനുഷ്യനാണെന്നാണ് ഭർത്താവിന്റെ വാക്കുകൾ. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് നയൻസും പറയുന്നുണ്ട്. താരത്തിന്റെ വിവാഹ ഒരുക്കവും വിഘ്നേഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളുമെല്ലാം ഒരു മിനിറ്റു വരുന്ന ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘നയൻതാര: ബിയോണ്ട് ദ ഫെയറിടെയില്‍’ താരത്തിന്റെ വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും ജീവിതമായിരിക്കുമെന്നും ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു. പലരും ആദ്യം വിചാരിച്ചത് ഞാൻ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്. എന്നാല്‍ ഇത് നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.- ഗൗതം പറഞ്ഞു. ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു.
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് കോലിയക്കോടിനു സമീപം കെഎസ്ഇബി പോസ്റ്റ് ബൈപ്പാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഒടിഞ്ഞു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ സമയം റോഡിലൂടെ പോവുകയായിരുന്ന ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്നും തെറിച്ചു വീഴുകയും ചെയ്‌തു.
അപകടത്തിൽ ആർക്കും വലിയ പരിക്കുകൾ ഇല്ല എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും കൃത്യമായ പരിശോധനകൾ യഥാസമയം നടക്കാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ തടസ്സപ്പെട്ട ഗതാഗതം പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജയിലിൽ നിന്നും പരോൾ പോയ പ്രതി അമ്പിളി (55) പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ കോളനിയിൽ ആണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.
പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. ആഗസ്റ്റ് നാലിന് പരോളിൽ ഇറങ്ങി 20 ന് തിരികെ എത്തേണ്ടതായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു.

by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുക.

അഹമ്മദാബാദ്, ബാംഗ്ലൂർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി പ്രവർത്തനം തുടങ്ങുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ അറിയിച്ചിട്ടുള്ളത്. 4 ജിയെക്കാൾ 100 മടങ്ങ് വേഗതയാകും 5 ജിക്ക് ഉണ്ടാകുക. അതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ ‘ബയോ 360’ ൽ വൈറോളജി ലബോറട്ടറി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി.
മങ്കി പോക്സ് ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങളാണ് ഈ ലാബുകളിൽ ഉണ്ടാകുക. പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്ര അടിയിലെ കെട്ടിട സമുച്ചയം
കെ എസ് ഐ ഡി സി സജ്ജമാക്കിയത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് വൈറോളജിക്ക് (ഐഎവി) ഉടൻ കൈമാറും.

ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് അപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ലാബുകൾ സജ്ജമാക്കുന്നത്.
Recent Comments