മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിന്‍വലിച്ചു

മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പിന്‍വലിച്ചു

കോട്ടയം: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എയ്‌ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചത്.

നേരത്തെ കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി കാപ്പന്‍ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി ശിക്ഷ വിധിച്ചത്. ചെക്ക് കേസില്‍ എംഎല്‍എയെ ശീക്ഷിച്ചത് പാലാ നിയോജക മണ്ഡലത്തിന് തന്നെ നാണക്കേടാണെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയര്‍മാനും, പാലായിലെ എതിര്‍സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോസ് കെ മാണി പ്രതികരിച്ചിരുന്നു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വിറ്റ BX 653140 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തൃശൂരില്‍ വിറ്റ BU 360854 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ BO 648663 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 653140

BO 653140

BP 653140

BR 653140

BS 653140

BT 653140

BU 653140

BV 653140

BW 653140

BY 653140

BZ 653140

4th Prize: ₹ 5,000/-

0072 0508 0559 1028 1150 1705 2760 3149 4127 4161 6067 7024 8324 8373 8548 8616 9553 9698 9897

5th Prize ₹2,000/-

0889 4859 4868 7945 8871 8944

6th Prize ₹1,000/-

0127 0480 0618 1794 2091 2330 2339 2919 3139 3272 3438 5789 5828 6528 6543 6885 6952 7120 7634 7830 8170 8243 8254 8295 9730

7th Prize ₹500/-

0082 0092 0479 0734 0823 0838 0975 1195 1234 1363 1422 1473 1605 1864 2118 2229 2353 2430 2533 2607 2643 2648 3142 3569 3664 3700 3708 3772 3851 3875 3932 4033 4282 4362 4467 4529 4577 4613 4619 4807 5134 5210 5325 5389 5438 5539 5692 5704 5964 6123 6137 6157 6444 6463 6515 6712 6776 6886 7064 7234 7566 7808 7821 7901 8092 8221 8356 8525 8846 9026 9218 9295 9807 9820 9904 9928

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു.

ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. ഹൈക്കോടതി അഭിഭാഷകനായ അദ്ദേഹം എഐസിസി, കെപിസിസി നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാളെയായിരിക്കും സംസ്‌കാരം നടക്കുകയെന്നാണ് വിവരം. ഇന്ന് രാവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതനും വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്

അഗളി: അട്ടപ്പാടി പുതൂർ ചീരക്കടവിൽ ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സുകാരിയായ കുഞ്ഞിന്റെയും തലയറുത്ത ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. കൃത്യത്തിന് പിന്നിൽ യുവതിയുടെ ഭർത്താവാണെന്ന സംശയം ബലപ്പെടുന്നതിനിടെ, ഇയാൾ കേരളത്തിന് പുറത്തേക്ക് കടന്നുകളഞ്ഞതായി സൂചന.സംഭവത്തിന് പിന്നാലെ കാണാതായ ഇയാളെ കേന്ദ്രീകരിച്ച് അഗളി പൊലീസ് അന്തർസംസ്ഥാന തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മൃതദേഹാവശിഷ്ടങ്ങൾ ഒഴുക്കിവിടാൻ ഉപയോഗിച്ച ചാക്കുകളാണ് കേസിൽ പോലീസിന് ആദ്യത്തെ നിർണ്ണായക തുമ്പായത്. കേരളത്തിലും തമിഴ്നാട്ടിലും ലഭ്യമാകുന്ന ഒരു പ്രത്യേക ബ്രാൻഡ് ബിരിയാണി അരിയുടെ ചാക്കുകളിലാണ് തലകളും ഉടലുകളും പൊതിഞ്ഞിരുന്നത്.ഈ ചാക്കുകൾ കേന്ദ്രീകരിച്ച് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് കോട്ടത്തറ ഭാഗത്തെ ഒരു പലചരക്ക് കടയിൽ നിന്ന് ഒരു ഇതരസംസ്ഥാന തൊഴിലാളി ഇത്തരം ചാക്കുകൾ വാങ്ങിയതായി വിവരം ലഭിക്കുന്നത്. കടയിലെ വിവരങ്ങളും സിസിടിവി, ഫോൺ രേഖകളും പരിശോധിച്ചപ്പോഴാണ് പ്രദേശത്തെ തോട്ടത്തിൽ പണിയെടുത്തു വന്നിരുന്ന തൊഴിലാളിയെ കേന്ദ്രീകരിച്ച് സംശയങ്ങൾ ബലപ്പെട്ടത്.

പശ്ചിമ ബംഗാൾ സ്വദേശികളായ കുടുംബം 20 ദിവസം മുൻപാണ് അട്ടപ്പാടിയിലെ ഒരു തോട്ടത്തിൽ ജോലിക്കായി എത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നതായി സമീപവാസികളിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം പുറത്തുവരുന്നതും ഭർത്താവിനെ പ്രദേശത്തുനിന്ന് അപ്രതീക്ഷിതമായി കാണാതാകുന്നതും.മെഷീൻ പോലുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരുടെയും കഴുത്തറുത്തതെന്നാണ് പ്രാഥമിക പരിശോധനയിലെ സൂചന. തുടർന്ന് മൃതദേഹങ്ങൾ ഇടുപ്പ് ഭാഗത്തുനിന്ന് മടക്കി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മുറുക്കിക്കെട്ടി ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നിർവ്വഹിച്ചതിൽ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍ അന്തരിച്ചു

പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.

1996 മുതല്‍ 2016 വരെ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനീധികരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയല്‍ അംഗമാകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കെ അച്യുതന്‍. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുത് മകനാണ്.

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അസാധാരണ ചൂടിന്റെ പിടിയില്‍. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. ശരാശരിയെക്കാള്‍ 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.