by Midhun HP News | Dec 8, 2025 | Latest News, കേരളം
രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (RGSSH) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 35 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 15-12-2025.
വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,95,000 രൂപ മുതൽ 3,05,000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് എം.ബി.ബി.എസ്, എം.ഡി/എം.എസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യതയും എൻ.എം.സി മാനദണ്ഡങ്ങൾ അനുസരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഷയങ്ങൾക്ക് ഡി.എം./എം.സി.എച്ച് ആവശ്യമാണ്.
പ്രൊഫസർ – ഒഴിവുകൾ
ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്
ജി.ഐ. സർജറി – 1 ഒഴിവ്
നെഫ്രോളജി – 1 ഒഴിവ്
യൂറോളജി – 1 ഒഴിവ്
റേഡിയോളജി – 1 ഒഴിവ്
അസ്സോസിയേറ്റ് പ്രൊഫസർ – ഒഴിവുകൾ
എൻഡോക്രിനോളജി – 1 ഒഴിവ്
ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്
ജി.ഐ. സർജറി – 1 ഒഴിവ്
നെഫ്രോളജി – 1 ഒഴിവ്
യൂറോളജി – 1 ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ – ഒഴിവുകൾ
ബയോകെമിസ്ട്രി – 2 ഒഴിവ്
എൻഡോക്രിനോളജി – 1 ഒഴിവ്
ക്ലിനിക്കൽ ഹേമറ്റോളജി – 1 ഒഴിവ്
ക്രിട്ടിക്കൽ കെയർ – 4 ഒഴിവ്
ഗാസ്ട്രോഎന്ററോളജി – 4 ഒഴിവ്
ജി.ഐ. സർജറി – 3 ഒഴിവ്
നെഫ്രോളജി – 3 ഒഴിവ്
റ്യൂമറ്റോളജി – 1 ഒഴിവ്
യൂറോളജി – 2 ഒഴിവ്
റേഡിയോളജി – 4 ഒഴിവ്
കൂടുതൽ വിവരങ്ങൾക്ക് https://health.delhi.gov.in/ അല്ലെങ്കിൽ https://rgssh.delhi.gov.in/ സന്ദർശിക്കുക.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: കേരളം ഏറെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ്. ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും അന്നത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായിരുന്ന ഡോ. കൗസര്‍ എടപ്പഗത്താണ് വിചാരണ നടപടികള്‍ തുടങ്ങിയത്. അതിനിടെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് നടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതിയിലേക്ക് വിചാരണ മാറ്റുകയായിരുന്നു. വളരെ നാടകീയ സംഭവവികാസങ്ങളാണ് വിചാരണയ്ക്കിടെ അരങ്ങേറിയത്. വനിതാ ജഡ്ജിയെ നിയമിച്ച് കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെ, ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം.
ജഡ്ജിയെ മാറ്റണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ജഡ്ജി ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിര്‍ത്തിവെച്ചു. തുടരന്വേഷണം നടത്താന്‍ കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് ജി നായര്‍ അടക്കം പ്രതിയാകുന്നത്. തുടര്‍ന്ന് കുറ്റപത്രം പുതുക്കിയാണ് വിചാരണ പുനഃരാരംഭിക്കുന്നത്. 438 ദിവസം നീണ്ടുനിന്ന വിസ്താരത്തില്‍ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. സിപിഎം തൃശൂര്‍ മുൻ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മകളാണ് ജഡ്ജി ഹണി എം വര്‍ഗീസ്.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേളയില്‍ കേരളം ചര്‍ച്ച ചെയ്ത പ്രധാന വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ നിര്‍ണായകമായ മൊഴി നല്‍കിയ സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു വിചാരണ വേളയില്‍ മൊഴി മാറ്റിയത്. 28 സാക്ഷികളാണ് മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ തുടങ്ങിവരുടെ നിലപാട് മാറ്റം വലിയ വാര്‍ത്താ പ്രാധാന്യം നേടി.
ആക്രമിക്കപ്പെട്ട നടിയുമായി നടന്‍ ദിലീപിനുള്ള ശത്രുത വെളിവാക്കുന്നതായിരുന്നു സിനിമ താരങ്ങളുടെ ആദ്യ മൊഴികള്‍. കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച, താര സംഘടനയുടെ റിഹേഴ്സല്‍ വേദിയില്‍ വെച്ച് ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും, കത്തിച്ചുകളയുമെന്ന് പറഞ്ഞെന്നുമായിരുന്നു ഭാമയും സിദ്ദിഖും പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ വിചാരണ വേളയില്‍ ഇരുവരും ഇക്കാര്യം അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയതില്‍ നടിയുടെ പങ്കില്‍ ദിലീപിന് ദേഷ്യമുണ്ടെന്നും ഇരുവരും അറിയിച്ചിരുന്നു. പിന്നീട് അവര്‍ ഈ മൊഴികള്‍ പിന്‍വലിച്ചു.
താരസംഘടനയുടെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മൊഴി മാറ്റിയത് പ്രോസിക്യൂഷന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സിനിമകളില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് ആരോപിച്ച് നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെതിരെ രേഖാമൂലം പരാതി നല്‍കിയതായി ബാബു നേരത്തെ പറഞ്ഞിരുന്നു. എന്നിരുന്നാലും, പരിശോധനയില്‍, അത്തരമൊരു പരാതി തനിക്ക് ഓര്‍മ്മയില്ലെന്ന് ബാബു പറഞ്ഞു. ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരുള്‍പ്പെടെ നിരവധി സിനിമാ താരങ്ങളും കൂറുമാറിയവരില്‍ ഉള്‍പ്പെടുന്നു.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: നടി ആക്രമിച്ച കേസിലെ നിര്‍ണായക വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയില്‍ എത്തില്ല. വീട്ടില്‍ തന്നെ തുടരുമെന്നാണ് വിവരം. അതേസമയം വിധിക്കുമുമ്പ് മറ്റൊരു ഹര്‍ജിയുമായി ഒന്നാംപ്രതിയുടെ അമ്മ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പള്‍സര്‍ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്.
ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവു നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വാഹനത്തില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു എന്നാണു കേസ്.



by Midhun HP News | Dec 8, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പവന് 95,000നും 96000നും ഇടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 95,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 11,955 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.
ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
by Midhun HP News | Dec 7, 2025 | Latest News, കേരളം
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ജൂനിയർ അസ്സിസ്റ്റന്റ്,സെയില്‍സ് അസിസ്റ്റന്റ്,കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നി തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ,കൈത്തറി വികസന കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ സ്ഥാപങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025.
ജൂനിയർ അസ്സിസ്റ്റന്റ്
1. സ്ഥാപനം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്
2. ഉദ്യോഗപ്പേര് : ജൂനിയർ അസ്സിസ്റ്റന്റ്
3. ശമ്പളം : ₹ 22,200 – 48,000/-
4. ഒഴിവുകളുടെ എണ്ണം : മുസ്ലീം – 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 18-39
7. യോഗ്യതകള്‍ : i) ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ii) ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കുറഞ്ഞത് ആറു മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (ഡി.സി.എ).
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.keralapsc.gov.in/sites/default/files/2025-11/noti-496-25.pdf
അസിസ്റ്റന്റ് പ്രോഗ്രാമർ
1. വകുപ്പ് : കേരള സംസ്ഥാന ആസൂത്രണ ബോർഡ്
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രോഗ്രാമർ
3. ശമ്പളം : ₹ 56,500 – 1,18,100 /-
4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 22 – 40.
7. യോഗ്യതകള്‍ : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക് അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ് സി അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ)
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://keralapsc.gov.in/sites/default/files/2025-11/noti-442-25.pdf
Recent Comments