കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി

കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്തെ ഉ​ഗ്ര സ്ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാ​ഗ്രതാ നിർദ്ദേശമെന്നു ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡുകളിലും പരിശോധനയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു ആർപിഎഫ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ആൾക്കൂട്ടമുള്ള ഇടങ്ങളിലെല്ലാം വലിയ രീതിയിൽ പരിശോധിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും സുരക്ഷയുടെ ഭാ​ഗമായാണ് നടപടികളെന്നും ഡിജിപി കൂട്ടിച്ചേർത്തു. കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം വൈകീട്ട് 6.52 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രാഫിക്ക് സി​ഗ്നലിൽ നിർത്തിയ കാറിലാണ് ആദ്യമായി പൊട്ടിത്തെറിയുണ്ടായത്. രണ്ട് വാഹനങ്ങളിൽ ഒരേസമയം സ്ഫോടനം ഉണ്ടായെന്നും വിവരങ്ങളുണ്ട്. സ്ഫോടനത്തിനു പിന്നാലെ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.

സ്ഫോടനത്തിന്റെ ശബ്ദം രണ്ടര കിലോമീറ്ററോളം അകലെ വരെ ഉയർന്നു. പ്രകമ്പനത്തിൽ സമീപത്തെ തെരുവു വിളക്കുകൾ തകർന്നു. സ്ഫോടനമുണ്ടായപ്പോൾ സമീപത്തെ വാ​ഹനങ്ങൾ 150 മീറ്റർ അകലേയ്ക്ക് തെറിച്ചു പോയതായി ദൃക്സാക്ഷികൾ പറയുന്നു. കുറച്ച് അകലെ നിർത്തിയിട്ടിരുന്ന പല വാഹനങ്ങളുടെയും ​ഗ്ലാസുകളടക്കവും തകർന്നിട്ടുണ്ട്. 20 ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്.

കേരളത്തിലും അതീവ ജാ​ഗ്രത; ആൾക്കൂട്ടമുള്ള ഇടങ്ങളിൽ സുരക്ഷ കൂട്ടി

ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം. പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.

സ്‌ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.

പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകൾ നോക്കിക്കാണുന്നത്.

പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍

മഞ്ഞില്‍ പുതഞ്ഞ് വയനാട്, തണുപ്പ് ഇക്കുറി നേരത്തേ; സഞ്ചാരികളെ കാത്തിരിക്കുന്നത് മനംകുളിര്‍ക്കും കാഴ്ചകള്‍

മാനന്തവാടി: കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കി വയനാട്ടിലെ കോടമഞ്ഞ്. എതിര്‍വശത്തുനിന്നെത്തുന്നവര്‍ക്ക് പരസ്പരം കാണാന്‍ സാധിക്കാത്ത രീതിയില്‍ മഞ്ഞുപുതച്ചിരിക്കുകയാണ് വയനാടന്‍ പുലരി. കോടമഞ്ഞണിഞ്ഞ വയനാടന്‍ കാഴ്ചകള്‍ സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നതും പുതിയ അനുഭൂതിയാണ്.

മഞ്ഞണിഞ്ഞ പ്രഭാതവും രാത്രിയിലെ തണുപ്പും വയനാടിന്റെ പോയകാല ഓര്‍മകള്‍കൂടിയാണ് അടയാളപ്പെടുത്തുന്നത്. നവംബര്‍ അവസാനത്തോടെയാണ് വയനാടന്‍ പുലരികള്‍ മഞ്ഞണിയാറുള്ളതെങ്കിലും ഇത്തവണ നവംബര്‍ ആദ്യവാരത്തോടെ മഞ്ഞ് എത്തി. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ കുറഞ്ഞ താപനില 19 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. 26 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ കുറഞ്ഞ താപനില യഥാക്രമം 17 മുതല്‍ 19 വരെയായിരുന്നെങ്കില്‍ കൂടിയ താപനില 22 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് രേഖപ്പെടുത്തിയത്. സന്ധ്യയാവുമ്പോഴേക്കും നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്.

മഞ്ഞില്‍ കുളിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളും മഞ്ഞണിഞ്ഞ പാതയോരങ്ങളും ജലാശയങ്ങളുമെല്ലാം ജില്ലയിലെത്തുന്നവര്‍ക്കു വേറിട്ട കാഴ്ചാനുഭവമാണ് പകരുന്നത്. ബെംഗളൂരു, മൈസൂരു പോലുള്ള നഗരങ്ങളിലെ തിരക്കുകളില്‍നിന്നൊഴിഞ്ഞ് വയനാട്ടില്‍ അവധി ദിനങ്ങള്‍ ചെലവഴിക്കാനെത്തുന്നവര്‍ ഇപ്പോള്‍ ഏറെയാണ്. ഐടി മേഖലയില്‍ ജോലിചെയ്യുന്നവരാണ് ഇങ്ങനെയെത്തുന്നവരില്‍ കൂടുതലും.

മഴനീങ്ങിയതിന്റെ സൂചനയായാണ് മഞ്ഞുവീഴ്ചയെ പഴമക്കാര്‍ കണ്ടിരുന്നത്. ചാറ്റല്‍മഴപോലെ മഞ്ഞുപെയ്തിറങ്ങുന്ന കാഴ്ച ഇപ്പോള്‍ മിക്കയിടത്തും കാണാം. ഇപ്പോഴത്തെ കാലാവസ്ഥ കൃഷിക്കും അനുയോജ്യമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BX 409253 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BY 806800 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BZ 403187 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BN 409253

BO 409253

BP 409253

BR 409253

BS 409253

BT 409253

BU 409253

BV 409253

BW 409253

BY 409253

BZ 409253

4th Prize: ₹5,000/-

(Last four digits to be drawn 19 times)

0029 2496 3041 3074 3219 3282 3580 5110 5696 6109 6560 6656 7251 7376 7696 8563 8653 9492 9566

5th Prize ₹2,000/-

(Last four digits to be drawn 6 times)

0106 3313 6726 7272 8045 8263

6th Prize ₹1,000/-

(Last four digits to be drawn 25 times)

0122 0406 1967 2485 2570 2709 3316 3453 3893 4129 4533 5280 5569 6094 6130 6203 6573 6857 7141 7656 7747 8141 8484 9631 9757

7th Prize ₹500/-

(Last four digits to be drawn 76 times)

6387 4798 3405 7495 8074 8338 5821 1868 8735 1123 5984 5780 3689 8165 5859 2053 8287 5862 7543 4940 6238 7854 5539 7815 1825 5749 2248 5933 7514 4561 4277 7519 9883 3761 1287 3004 7161 2891 0839 2410 4910 1755 6780 7492 5703 8097 8403 2914 3050 7165 0963 1522 8823 5874….

ഇന്ത്യയിലേയ്ക്ക് പോകരുത്, അവിടെ വൃത്തിയില്ലെന്ന് അവര്‍ പറഞ്ഞു; കേരളം സിനിമ പോലെയെന്ന് വിദേശ സഞ്ചാരി

ഇന്ത്യയിലേയ്ക്ക് പോകരുത്, അവിടെ വൃത്തിയില്ലെന്ന് അവര്‍ പറഞ്ഞു; കേരളം സിനിമ പോലെയെന്ന് വിദേശ സഞ്ചാരി

കേരളത്തെ പ്രകീര്‍ത്തിച്ച് വിദേശ സഞ്ചാരി. കേരളത്തിലെ വര്‍ക്കലയില്‍ എത്തിയ എമ്മ എന്ന സ്ഞ്ചാരിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമയിലെന്ന പോലത്തെ അനുഭവമാണ് തനിക്കുണ്ടായതെന്നാണ് എമ്മയുടെ പ്രതികരണം. ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് തന്നോട് എല്ലാവരും പറഞ്ഞത്. എന്നാല്‍, ആ പറഞ്ഞത് ശരിയല്ലെന്ന് കാണിക്കാന്‍ താനിവിടെ ഉണ്ടെന്നും എമ്മ പറയുന്നു. കേരളത്തിലെ വര്‍ക്കലയിലാണ് താനെന്നും സിനിമയില്‍ നിന്ന് ഇറങ്ങിവന്ന ഒരു സ്ഥലം പോലെയുണ്ട് ഇവിടെന്നും എമ്മ വ്യക്തമാക്കുന്നു.

വര്‍ക്കലയില്‍ നിന്നുള്ള വിഡിയോയ്ക്ക് ഒപ്പം മനോഹരമായ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങള്‍ ഇതിനോട് യോജിക്കുന്നുണ്ടോ? ഇന്ത്യയിലേക്ക് പോകരുതെന്ന് നിരവധി ആളുകള്‍ എന്നോട് പറഞ്ഞു. മാലിന്യം നിറഞ്ഞ, താറുമാറായ, തട്ടിപ്പുകള്‍ നിറഞ്ഞ സ്ഥലമാണ് ഇന്ത്യയെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ അതല്ല ഇന്ത്യയുടെ പൂര്‍ണചിത്രമെന്ന് നിങ്ങളോട് പറയാന്‍ ഞാന്‍ ഇവിടെ എത്തിയിരിക്കുകയാണ്.

കേരളത്തിലെ വര്‍ക്കലയിലാണ് ഞാന്‍. സിനിമയില്‍ നിന്ന് ഒരു സ്ഥലം നേരിട്ട് ഇറങ്ങി വന്നതു പോലെയാണ് ഇവിടം. ക്ലിഫില്‍ നിരനിരയായി നില്‍ക്കുന്ന ഈന്തപ്പനകള്‍, താഴെ ആഞ്ഞടിക്കുന്ന തിരമാലകള്‍, ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കുന്ന എല്ലാ കഥകളും മറക്കാന്‍ പ്രേരിപ്പിക്കുന്ന സൂര്യാസ്തമയങ്ങള്‍. കേരളത്തെക്കുറിച്ചുള്ള ആഖ്യാനത്തെ തന്നെ ഇത് മാറ്റിമറിക്കുന്നു. ഇത് വൃത്തിയുള്ളതും ശാന്തമായതും അവിശ്വസനീയമാം വിധം സുന്ദരവുമാണ്. ബീച്ചുകള്‍ ശാന്തമാണ്. ഇവിടെയുള്ള നാട്ടുകാര്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഫ്രണ്ട്‌ലിയാണ്. ഇവിടുത്തെ ഭക്ഷണം വേറെ ലെവല്‍ ആണ്.’

കേരളവും വര്‍ക്കലയും സന്ദര്‍ശിച്ചിട്ടുള്ള നിരവധി വിദേശ സഞ്ചാരികള്‍ തങ്ങളുടെ അനുഭവം കമന്റ് ബോക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. ബീച്ചല്ലാതെ വേറെ എന്തെങ്കിലും കേരളത്തില്‍ ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു വിദേശസഞ്ചാരിക്ക് അനു ജോര്‍ജ് എന്നയാള്‍ മനോഹരമായ മറുപടി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. കടല്‍ത്തീരങ്ങള്‍, വനങ്ങള്‍, ഹില്‍ടോപ്പുകള്‍, കായല്‍, നല്ല കാലാവസ്ഥ, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, നല്ല ഭക്ഷണം, സംസ്‌കാരം, പിന്നെ ഞങ്ങളുടെ ആതിഥ്യമര്യാദ’ ഇങ്ങനെയാണ് അനു മറുപടി നല്‍കുന്നത്.

അടുത്തിടെ തായ്‌ലന്‍ഡില്‍ നിന്ന് എത്തിയ വിനോദസഞ്ചാരിയായ അലക്‌സ് വാണ്ടേര്‍സിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു. ‘കേരള, എനിക്ക് നിരാശ തോന്നുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വര്‍ക്കല ക്ലിഫില്‍ നിന്നുള്ള വിഡിയോ അലക്‌സ് പങ്കുവച്ചിരിക്കുന്നത്. ‘ഭൂമിയിലെ മനുഷ്യരെ, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ’ എന്ന വാചകം പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളുമായി ഓണ്‍ലൈനില്‍ സഞ്ചാരികള്‍ സംവാദം തുടരുകയാണ്.

എസ്‌ഐആര്‍: എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

എസ്‌ഐആര്‍: എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) നടപടികള്‍ കേരളത്തിലും പുരോഗമിക്കുകയാണ്. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ സ്ഥലത്തില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല, എന്യുമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം. പ്രവാസികളടക്കമുള്ളവര്‍ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

voters.eci.gov.in എന്ന വെബ്സൈറ്റില്‍ ആണ് ഓണ്‍ലൈന്‍ എന്യൂമറേഷന്‍ ഫോം ലഭ്യമാകുക. വെബ്‌സൈറ്റിലെ എസ്ഐആര്‍ 2026ലെ ഫില്‍ എന്യുമറേഷന്‍ ഫോം എന്ന ലിങ്കില്‍ പ്രവേശിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വോട്ടര്‍ ഐഡിയെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനില്‍ ഫോം പൂരിപ്പിക്കാന്‍ കഴിയൂ.

മൊബൈല്‍ നമ്പറും ക്യാപ്ച്ചെയും നല്‍കി ഫോണിലേക്ക് വരുന്ന ഒടിപി നല്‍കി വ്യക്തികള്‍ക്ക് ലോഗിന്‍ ചെയ്യാൻ സാധിക്കും. എന്‍ആര്‍ഐ വോട്ടര്‍മാരാണെങ്കില്‍ ഇ-മെയില്‍ വിലാസം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍ എന്ന ഭാഗമാണ് ലോഗിന്‍ ചെയ്യേണ്ടത്.

ഫില്‍ എന്യുമറേഷന്‍ ഫോമില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനവും തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പറും നല്‍കുക. ഇതോടെ, പേര്, സീരിയല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ കാണാന്‍ സാധിക്കും. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കി അനുയോജ്യമായ കാറ്റഗറി സെലക്റ്റ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്യുമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മതി.

വോട്ടര്‍ ഐഡി മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി എന്യുമറേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കില്‍ വെബ്‌സൈറ്റിലെ ഫോം 8 ഫില്‍ ചെയ്ത് ഇക്കാര്യം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ആധാറിലേയും വോട്ടര്‍ ഐഡിയിലേയും പേരും ഒന്നായിരിക്കണം.