by admin | Aug 13, 2026 | Latest News, കേരളം
കൊച്ചി: നോര്‍ത്ത് പറവൂര്‍ തുരുത്തിപ്പുറത്ത് 24കാരിയെ കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ്് ആണ്‍സുഹൃത്ത് ഷിബിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഷിബിനെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ശേഷമാണ് സംഭവം. കഴിഞ്ഞ ആറുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ സൗഹൃദത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധം ഒഴിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരമ്യ ഷിബിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും വാതിലടച്ച് സംസാരിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്താണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


by Midhun HP News | Aug 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍ തീരത്തിന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 13, 2026 | Latest News, കേരളം
കൊല്ലം: വാടക തർക്കത്തെ തുടർന്ന് കൊല്ലം ചിതറയിൽ ദമ്പതികളുടെ വീട് ഉടമകൾ ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. എട്ടുവർഷമായി ഇവിടെ താമസിച്ചിരുന്ന അബ്‌ദുൽ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവരെ വീട്ടിൽ നിന്ന് മാറ്റിനിർത്താൻ ഉടമകൾ പൊലീസിൽ വ്യാജ പരാതി നൽകുകയായിരുന്നു. ഇരുവരും പൊലീസ് സ്റ്റേഷനിലുള്ള സമയത്താണ് കെട്ടിടം തകർത്തത്.
വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദമ്പതികൾ 10 ദിവസം മുമ്പ് കോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. ഉത്തരവ് നിലനിൽക്കെയാണ് വീടും കടയും തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്. ഉടമകൾ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ അൻവർ, ദിൽവർ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. കിടപ്പാടം നഷ്ടമായ ദമ്പതികൾ തകർന്ന കെട്ടിടത്തിന് സമീപമാണ് രാത്രി കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി ഇവിടെ കല്ലേറുണ്ടായതായും കുടുംബം ആരോപിച്ചു.


by Midhun HP News | Aug 13, 2026 | Latest News, കേരളം
പാലക്കാട്: കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ വാളയാർ ചാവടിപ്പാറ പുതുപ്പതിയിൽ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം. മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ (12686) ഇടിച്ചാണ് അപകടമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
ചാവടിപ്പാറ ജനവാസ മേഖലയിൽ നിന്നു മടങ്ങിയ ആനക്കൂട്ടത്തിലെ അമ്മയാനയും കുട്ടിയാനയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ച ശേഷം എൻജിനു താഴെ കുടുങ്ങിയ ആനകളുടെ ജഡങ്ങൾ 50 മീറ്ററോളം ട്രാക്കിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ നിലയിലായിരുന്നു. അപകടത്തെത്തുടർന്ന് 20 മിനിറ്റോളം ട്രെയിൻ വനമേഖലയിൽ നിർത്തിയിട്ടു. സംഭവം നടന്ന വാളയാർ സെക്‌ഷനിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡി.ആർ.എം മധുകർ റൗത്ത്, വാളയാർ റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
വനമേഖലയിലൂടെ കടന്നുപോകുമ്പോൾ ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാൽ പാളംതെറ്റാതെ വൻ ദുരന്തം ഒഴിവായി. നിലവിൽ ഈ മേഖലയിൽ ആനകൾ ഇറങ്ങുന്നത് തടയാൻ റെയിൽ ഫെൻസിങ് നിർമാണം പുരോഗമിക്കുകയാണ്. മാസങ്ങൾക്കു മുൻപും വാളയാർ മാൻ പാർക്കിനു പിൻവശത്തു വെച്ച് ട്രെയിൻ തട്ടി ആന ചരിഞ്ഞിരുന്നു.


by Midhun HP News | Aug 13, 2026 | Latest News, കേരളം
ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ സ്ഥാനം സുരക്ഷിതമാണോ എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ നിലവില്‍ ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നു ഫോര്‍മാറ്റുകളിലും സമീപകാലത്ത് ടീമിനുണ്ടായ മോശം പ്രകടനങ്ങള്‍ ഗംഭീറിന്റെ പരിശീലക പദവിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നേരിട്ട പരാജയങ്ങള്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചു. ഗംഭീര്‍ മുഖ്യ പരിശീലകനായി തുടരാന്‍ ബിസിസിഐ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്.
ടീമിലെ തലമുറ മാറ്റമാണ് ആദ്യത്തേത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ താരങ്ങളുടെ വിരമിക്കലിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ശുഭ്മന്‍ ഗില്‍ നയിക്കുന്ന പുതിയൊരു സംഘത്തെ വാര്‍ത്തെടുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ബിസിസിഐ തിരിച്ചറിയുന്നുണ്ട്. ഈ പരിവര്‍ത്തന കാലഘട്ടത്തിലെ സ്വാഭാവികമായ തിരിച്ചടികള്‍ മാത്രമാണിതെന്ന് ബോര്‍ഡ് വിലയിരുത്തുന്നു.
പ്രധാന താരങ്ങള്‍ക്ക് തുടര്‍ച്ചയായുണ്ടാകുന്ന പരിക്കുകളാണ് മറ്റൊരു കാരണം. ഇത് ടീമിന്റെ പ്രകടനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ജസ്പ്രീത് ബുംറ, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ ടീമിലില്ലാത്തത് പരിക്കുമൂലമാണെന്നത് ബിസിസിഐ ഗൗരവമായി കാണുന്നു.

ബംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ വിവിഎസ് ലക്ഷ്മണ്‍ തന്റെ റോളില്‍ സംതൃപ്തനാണെന്നും, അതിനാല്‍ തല്‍ക്കാലം ഒരു താല്‍ക്കാലിക പരിശീലകനെ നിയമിക്കേണ്ടതില്ലെന്നുമാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ ലക്ഷ്മണിനെ ശ്രീലങ്കന്‍ പര്യടനം മുതല്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകനാക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ 2027ലെ ഏകദിന ലോകകപ്പ് വരെ ഗംഭീര്‍ തന്നെ മുഖ്യ പരിശീലകനായി തുടരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

by Midhun HP News | Aug 13, 2026 | Latest News, കേരളം
കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്‍മാര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി തുക വെട്ടിച്ച കണ്ടക്ടറെ പരിശോധന നടത്തിയ ഇന്‍സ്‌പെക്ടര്‍ പിടികൂടി. പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് മൂവാറ്റുപുഴ- ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിജയന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി.
വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ പ്രിയേഷ് പോള്‍ പരിശോധിച്ചപ്പോള്‍ രണ്ടും സീറോ ടിക്കറ്റായിരുന്നു. യാത്രക്കാര്‍ ടിക്കറ്റ് ചാര്‍ജ് നല്‍കിയതായി വെളിപ്പെടുത്തി. തുടര്‍ന്ന് ബസിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മൂന്ന് പുരുഷയാത്രക്കാര്‍ക്ക് കൂടി സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തിയത്. ഇവരും കണ്ടക്ടര്‍ക്ക് പണം നല്‍കിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
Recent Comments