by Midhun HP News | Oct 2, 2026 | Latest News, കേരളം
പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരായ തന്റെ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആരുടെയും പിന്തുണ നേടിയിട്ടില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ അഭിപ്രായങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ എഐസിസിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുസ്ലീം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കിയതിന് താന്‍ എതിരല്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടായ തീരുമാനത്തിലൂടെ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും അടൂര്‍ പ്രകാശ് പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫും കോണ്‍ഗ്രസുമായി ഒരു സംഘര്‍ഷവുമില്ല. മുഖ്യമന്ത്രിക്കെതിരെ പറയേണ്ടി വന്നു എന്നത് യാഥാര്‍ഥ്യമാണ്. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറയാനില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തിരുത്തല്‍ ചേരിയാകുകയാണോ എന്ന ചോദ്യത്തിന് അത് ഏത് തരത്തിലും നിങ്ങള്‍ക്ക് എടുക്കാമെന്നായിരുന്നു മറുപടി.
ആരുടെയും പിന്തുണ തേടിയല്ല മുഖ്യമന്ത്രിക്കെതിരെ പ്രതികരണം നടത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഉള്ള പ്രതികരണമാണ് നടത്തിയത്. പറയാനുള്ള കാര്യം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ എഐസിസിയെ അറിയിക്കും. തന്നെ യുഡിഎഫ് കണ്‍വീനറാക്കിയത് എഐസിസിയാണ്. അതുകൊണ്ട് അവരെ അറിയിക്കുയെന്നത് തന്റെ കടമയും ഉത്തരവാദിത്വവുമാണ്.
നാലുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അതിനുശേഷം കൂടിയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളാവാം. മറ്റ് കാരണങ്ങളുമാകാം. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് യോം കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും സ്ഥാനമാനം കൊടുത്തതതില്‍ താന്‍ എതിരല്ല. എംകെ മുനീറോ ദേവരാജനോ ഇവരില്‍ ആര്‍ക്കും എതിരല്ല താന്‍. അവര്‍ ഇരുവരും ഉന്നതരായ നേതാക്കളാണ്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ആലോചിക്കണമായിരുന്നു എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പറഞ്ഞത്.
മുരളീധരന്‍ തനിക്കെതിരെ പറഞ്ഞതിന് അദ്ദേഹത്തിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കൂ. മുഖ്യമന്ത്രിയുമായി ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശന ചേരിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കെസി വേണുഗോപാലുമായി ബന്ധപ്പെട്ടിട്ടില്ല. ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമന്ത്രി ഒരുവിമര്‍ശനവും ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന് അത് നിങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മറുപടി.
നാലുമാസത്തില്‍ ഒരിക്കല്‍ മാത്രമാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. അതിനുശേഷം കൂടിയിട്ടില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. മുഖ്യമന്ത്രിയുടെ തിരക്കിട്ട പരിപാടികളാവാം. മറ്റ് കാരണങ്ങളുമാകാം. എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് യോം കൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും കണ്‍വീനര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും സ്ഥാനമാനം കൊടുത്തതതില്‍ താന്‍ എതിരല്ല. എംകെ മുനീറോ ദേവരാജനോ ഇവരില്‍ ആര്‍ക്കും എതിരല്ല താന്‍. അവര്‍ ഇരുവരും ഉന്നതരായ നേതാക്കളാണ്. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ്. ഇത്തരം കാര്യങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ആലോചിക്കണമായിരുന്നു എന്നാണ് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ പറഞ്ഞത്.

മുരളീധരന്‍ തനിക്കെതിരെ പറഞ്ഞതിന് അദ്ദേഹത്തിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും അത് അദ്ദേഹത്തിനോട് തന്നെ ചോദിക്കൂ. മുഖ്യമന്ത്രിയുമായി ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശന ചേരിയില്‍ ഞാന്‍ ഒറ്റയ്ക്കാണ്. കെസി വേണുഗോപാലുമായി ബന്ധപ്പെട്ടിട്ടില്ല. ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ബിജെപിക്കെതിരെ മുഖ്യമന്ത്രി ഒരുവിമര്‍ശനവും ഉന്നയിക്കുന്നില്ലെന്ന ചോദ്യത്തിന് അത് നിങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മറുപടി.


by Midhun HP News | Oct 2, 2026 | Latest News, കേരളം
തൃശൂര്‍: കനത്തമഴയില്‍, തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു. അക്വാട്ടിക് കോംപ്ലക്‌സിലെ താത്ക്കാലിക മേല്‍ക്കൂരയാണ് തകര്‍ന്നത്. പത്തിലേറേ പേര്‍ക്ക് പരിക്കേറ്റു. വേദിയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.
റിലേ മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കായിക മേളയുടെ നടത്തിപ്പിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തി. പരിക്കേറ്റ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകട സമയത്ത് സംഘാടകര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.




by Midhun HP News | Oct 2, 2026 | Latest News, കേരളം
കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സൂ സഫാരി പാര്‍ക്ക് അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മന്ത്രി.

മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍ പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍ കെ.കെ അക്ഷയ് (30), മോറാഴയിലെ കെ.എം.അതുല്‍രാജ് (25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍ ടി സിദ്ധാര്‍ത്ഥ് (23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍ ബിനില്‍ കൃഷ്ണന്‍ (27), മോറാഴയിലെ കേളോത്ത് വീട്ടില്‍ കെ.രമിത്ത് (32) എന്നിവര്‍ക്കെതിരെയാണ് കേസ്. മന്ത്രി വാഹനത്തിന് കേടുപാട് വരുത്തുകയും പൊലീസുകാരെ പിടിച്ച് തള്ളി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

മന്ത്രി സഞ്ചരിച്ച കേരള സ്റ്റേറ്റ് 154, KL.01.CB.8378 എന്ന കാറിൻ്റെ മുന്‍ ഭാഗത്തുള്ള 2000 രൂപ വില വരുന്ന ഇന്ത്യന്‍ പതാകയുള്ള ഫ്‌ളാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ആറ് പേര്‍ക്കെതിരെ പിഡിപി ആക്റ്റ് പ്രകാരം കേസെടുത്തത്. ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 14 ഓളം ആള്‍ക്കാര്‍ സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രി വാഹനത്തിന് നേരെ പാഞ്ഞ് അടുക്കുകയും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് കേസ്.
അതിനിടെ, മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്ത് വിട്ടയച്ചു. മൊറാഴ സെൻട്രലിലെ സി.പി. മുഹാസ് (35), ബക്കളം കാനൂലിലെ ശ്രീലകം വീട്ടിൽ പി.അമൽ പ്രേം (21) എന്നിവരെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.10ന് തളിപ്പറമ്പ് എസ്.ഐ. സി.ജി. സാംസൺ അറസ്റ്റ് ചെയ്തത്. മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹന വ്യൂഹത്തെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.


by Midhun HP News | Oct 2, 2026 | Latest News, കേരളം
കൊച്ചി: നിവിന്‍ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റായി മാറിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഇന്ന് (ഒക്ടോബര്‍ 2) മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ മിമിത ബൈജു ആണ് നായിക വേഷത്തില്‍ എത്തിയത്.

ഓഗസ്റ്റ് 21ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. 300 കോടി കളക്ഷന്‍ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിങ്് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 41 ദിവസം വരെയുള്ള കണക്കാണിത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 25 ദിവസങ്ങള്‍ പിന്നിട്ടിട്ട് ചിത്രം ജൈത്രയാത്ര തുടരുകയാണ്.



by Midhun HP News | Oct 2, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




by Midhun HP News | Oct 1, 2026 | Latest News, കേരളം
‘സിഗ്മ’യുടെ കഥ താൻ ആദ്യം പറഞ്ഞത് നടൻ ദുൽഖർ സൽമാനോടായിരുന്നുവെന്ന് സംവിധായകൻ ജേസൺ സഞ്ജയ് മുൻപ് പറഞ്ഞിരുന്നു. രണ്ട് മണിക്കൂറെടുത്താണ് ദുൽഖറിനോട് താൻ കഥ പറഞ്ഞതെന്നും ആ അനുഭവമാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നും ജേസൺ വെളിപ്പെടുത്തിയിരുന്നു.
അതോടൊപ്പം ദുൽഖറിന്റെ ഡേറ്റ് പ്രശ്നങ്ങൾ കാരണമാണ് അത് നടക്കാതെ പോയതെന്നും ജേസൺ പറഞ്ഞിരുന്നു. ഇപ്പോഴിതാ ദുൽഖറിനെക്കുറിച്ച് ജേസൺ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. “എനിക്ക് കഥ പറയാൻ ഇഷ്ടമാണ്. ഞാൻ കഥ പറയാൻ പോകുമ്പോൾ ബുക്കിൽ നോട്ട് ചെയ്ത് എഴുതി കൊണ്ടു പോകുന്ന പരിപാടിയൊന്നുമില്ല.

ഒരു സംവിധായകൻ എന്ന നിലയിൽ ഞാനിപ്പോൾ ഒരു കഥ പറയാൻ പോകുമ്പോൾ, അവർക്ക് തോന്നണം ഞാൻ സംവിധായകനാണ് എനിക്ക് കഥ നന്നായി അറിയാമെന്ന്. ഇല്ലെങ്കിൽ അവർക്ക് എന്നെ വിശ്വാസമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഒരു സ്ക്രിപ്റ്റിനായി ഏകദേശം 6 – 8 മാസത്തോളം ഞാൻ വർക്ക് ചെയ്യും. അതിന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. അതെപ്പോഴും എന്റെ തലയിൽ വന്നു പോയിക്കൊണ്ടിരിക്കും.

എന്നിട്ട് ഞാൻ അത് അവരോട് പറയും. ചില സമയങ്ങളിൽ ആവേശം കൂടി കാമറ ആംഗിളിനെക്കുറിച്ചും അതുപോലെ അഭിനയിച്ചുമൊക്കെ ഞാൻ കാണിക്കും. മുഴുവൻ സീൻ അഭിനയിച്ചു കാണിക്കില്ല, കഥാപാത്രങ്ങൾ ഇതൊക്കെയാണെന്ന് ഞാൻ കാണിച്ചു കൊടുക്കും. ‘സിഗ്മ’ ആദ്യം പറഞ്ഞത് ദുൽഖറിനോട് ആയിരുന്നു. അതൊരു വലിയ അനുഭവമായിരുന്നു.
ചെന്നൈയിലെ ലീല പാലസ് ഹോട്ടലിൽ വച്ചായിരുന്നു ഞാൻ അദ്ദേഹത്തോട് കഥ പറഞ്ഞത്. ദുൽഖർ സാർ ഒരു ചോദ്യം പോലും ചോദിച്ചില്ല, പക്ഷേ അദ്ദേഹത്തിന് എല്ലാം അറിയാം. അദ്ദേഹത്തിന്റെ ശ്രദ്ധ ഒരു നിമിഷം പോലും വ്യതിചലിച്ചില്ല. അദ്ദേഹം നല്ലൊരു കേൾവിക്കാരനാണ്, അതുപോലെ നല്ലൊരു നിരീക്ഷകനും”.- പേളി മാണി ഷോ എന്ന യൂട്യൂബ് ചാനലിനോട് ജേസൺ സഞ്ജയ് പറഞ്ഞു.


Recent Comments