സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇന്നു മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം ദി​നം​പ്ര​തി കൂ​ടു​ന്നു

മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം ദി​നം​പ്ര​തി കൂ​ടു​ന്നു

പാ​റ​ശ്ശാ​ല: മാ​ലി​ന്യ​മു​ക്ത പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം ദി​നം​പ്ര​തി കൂ​ടു​ന്നു. മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ല്‍ ഒ​തു​ങ്ങു​ന്ന​ത​ല്ലാ​തെ പ്രാ​വ​ര്‍ത്തി​ക​മാ​കു​ന്നി​ല്ല.​ മാ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളും മാ​ലി​ന്യ​മു​ക്ത പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും ഹ​രി​ത​ക​ര്‍മ​സേ​ന​യും മാ​ലി​ന്യ​നീ​ക്കം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ലൊ​ഴി​കെ പ്ര​ഖ്യാ​പ​നം ന​ട​പ്പി​ലാ​യി​ല്ല. പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ നീ​ക്ക​വും പ​ല​യി​ട​ത്തും ന​ട​പ്പാ​യി​ട്ടി​ല്ല.

പാ​റ​ശാ​ല ചെ​റു​വാ​ര​ക്കോ​ണം സി.​എ​സ്.​ഐ ലോ ​കോ​ള​ജി​നു​സ​മീ​പ​ത്തും പ​ര​ശു​വ​യ്ക്ക​ലി​ലും പാ​ത​യോ​ര​ത്ത് നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള അ​റ​വു​മാ​ലി​ന്യം അ​ഴു​കി ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ലാ​ണ്.​സ്ഥി​രം മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ച്ചാ​ല്‍ പ്ര​ശ്‌​ന​ത്തി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ങ്കി​ലും പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പൊ​ഴി​ക്ക​ര ഭാ​ഗ​ത്തും മാ​ലി​ന്യ​നി​ക്ഷേ​പ​മു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് പാ​ത​യോ​ര​ങ്ങ​ള്‍ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം. ഭ​ക്ഷ്യ, മാം​സ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ചാ​ക്കു​ക​ളി​ല്‍ കെ​ട്ടി രാ​ത്രി​യി​ല്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള കാ​ര​ണ​വും ഇ​താ​ണ്. വീ​ടു​ക​ളി​ല്‍ നി​ന്നും ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും വി​വാ​ഹ പാ​ര്‍ട്ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ തെ​രു​വ്‌​നാ​യ്ക​ളും പ​ക്ഷി​ക​ളും കൊ​ത്തി​വ​ലി​ച്ച് റോ​ഡി​ലും കി​ണ​റു​ക​ളി​ലും മ​റ്റും ഇ​ടു​ന്ന​ത് കാ​ര​ണം പ​ക​ര്‍ച്ച​വ്യാ​ധി ഭീ​ഷ​ണി​യു​മു​ണ്ട്.

വെ​ള്ള​റ​ട കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ നി​ക്ഷേ​പം കാ​ണാം. ഒ​രു ഘ​ട്ട​ത്തി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ല്‍ പെ​ടാ​തെ തൊ​ട്ട​ടു​ത്തു ത​ന്നെ മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ക്കു​ക​യാ​ണ് പു​തി​യ രീ​തി. വെ​ള്ള​റ​ട​യി​ലെ ആ​റാ​ട്ടു​കു​ഴി ക​ടു​ക്ക​റ റോ​ഡി​ല്‍മ മു​തു​വാ​ന്‍കോ​ണം മു​ത​ല്‍ ക​ടു​ക്ക​റ​വ​രെ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്.​കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ടി​ത്ത​ടം റോ​ഡി​ലും ക​ട്ട​ച്ച​ല്‍വി​ള കോ​ട്ടു​ക്കോ​ണം റോ​ഡി​ലെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ക്ക് സ​മീ​പ​വു​മാ​ണ് സ്ഥി​ര​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.

അ​മ്പൂ​രി, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ട​പ്പ​ന​മൂ​ട് -നെ​ടു​മ​ങ്ങാ​ട് റോ​ഡി​ലെ വാ​ഴി​ച്ച​ലി​നു​സ​മീ​പ​വും മാ​ലി​ന്യ നി​ക്ഷേ​പം കാ​ണാം. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മാ​ലി​ന്യം ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക​യും പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ല്‍ ഒ​രു പ​രി​ധി​വ​രെ പ്ര​ശ്ന പ​രി​ഹാ​ര​മാ​കും.​തെ​രു​വ് നാ​യ്ക​ളു​ടെ വ​ര്‍ധ​ന​വി​നും പ​ക​ര്‍ച്ച വ്യാ​ധി ഭീ​ഷ​ണി​ക്കും ഇ​ട​യാ​ക്കു​ന്ന മാ​ലി​ന്യ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

പുലിക്കളിക്ക് കൊഴുപ്പ് കൂട്ടാന്‍ ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയും, അപൂര്‍വ്വ ദൃശ്യവിരുന്ന്; ചരിത്രത്തില്‍ ആദ്യം

പുലിക്കളിക്ക് കൊഴുപ്പ് കൂട്ടാന്‍ ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയും, അപൂര്‍വ്വ ദൃശ്യവിരുന്ന്; ചരിത്രത്തില്‍ ആദ്യം

തൃശൂര്‍: നൂറ്റാണ്ട് പാരമ്പര്യമുള്ള തൃശൂര്‍ പുലിക്കളിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഡിജിറ്റല്‍ പുലിവണ്ടിയും. പുലിക്കളി കാഴ്ചകളിലെ അപൂര്‍വ ദൃശ്യവിരുന്നാകും ഡിജിറ്റല്‍ ത്രിഡി പുലിവണ്ടി ഒരുക്കുക. അവതാര്‍ സിനിമയെ ആസ്പദമാക്കിയാണ് ഡിജിറ്റല്‍ പുലിവണ്ടിയൊരുക്കുന്നത്.

ശില്‍പ്പി പ്രസാദ് ആണ് ഇതിന്റെ ആശയവും ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. മനീഷ്‌കുമാര്‍ ആണ് സജ്ജീകരണം. ഓസ്‌കര്‍ ഇവന്റ്‌സ് ആണ് ഡിജിറ്റല്‍ ക്രിയേഷന്‍. നിരവധി മലയാളം, തമിഴ് സിനിമകള്‍ക്ക് വിഷ്വല്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന അഖില്‍ പ്രകാശ് ആണ് ദൃശ്യങ്ങളുടെ സംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ശബ്ദങ്ങളും കാഴ്ചകളുമായി പുത്തന്‍ അനുഭവമാകും ത്രിഡി ഡിജിറ്റല്‍ പുലിവണ്ടിയെന്നാണ് സംഘാടകര്‍ പറയുന്നത്.

‘മരിക്കാന്‍ പോകുന്നെന്ന് അമ്മയ്ക്ക് സന്ദേശം’; ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍

‘മരിക്കാന്‍ പോകുന്നെന്ന് അമ്മയ്ക്ക് സന്ദേശം’; ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ നന്ദനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന് ആയിരുന്നു കമിതാക്കളായിരുന്ന നന്ദനയുടെയും രഞ്‌ജേഷിന്റെയും വിവാഹം.

ഞായറാഴ്ച രാവിലെ അമ്മ സീനയ്ക്ക് നന്ദന താന്‍ മരിക്കാന്‍ പോവുകയാണെന്ന സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ രഞ്‌ജേഷിന്റെ വീട്ടുകാരെ ബന്ധപ്പെട്ട് കുടുംബം വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നന്ദനയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി തുറക്കാതിരുന്നതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്.

യുവതിയുടെ മരണത്തില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആര്‍ഡിഒ ബിനു ജോസഫ്, എസ്‌ഐ കെഎന്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

ഒരു മാസത്തിനിടെ അഞ്ചാമത്തേത്; അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

ഒരു മാസത്തിനിടെ അഞ്ചാമത്തേത്; അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം

മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. വണ്ടൂര്‍ സ്വദേശി ശോഭനയാണ്(56) മരിച്ചത്. രോഗം ബാധിച്ച് ഒരു മാസത്തിനിടെ അഞ്ചാമത്തെ മരണമാണിത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇക്കഴിഞ്ഞയാഴ്ചയും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും സമീപ ദിവസങ്ങളില്‍ മരിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തൃശൂര്‍: തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം.

വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്.

പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും. പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.