സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കാന്‍ ആലോചന

സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും അവധി?; പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കാന്‍ ആലോചന

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമം ആരംഭിച്ചു. ശനിയാഴ്ച കൂടി അവധി ദിനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ അഭിപ്രായം തേടാന്‍ പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇ-മെയിലില്‍ അറിയിക്കാനുള്ള വിലാസവും സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും യോജിപ്പായതിനാല്‍ നടപ്പാകാനാണ് സാധ്യത.

തിരക്ക് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം. തിരുവനന്തപുരം 160, കൊല്ലം 167, പത്തനംതിട്ട 107, ആലപ്പുഴ 118, കോട്ടയം 114, ഇടുക്കി 84, എറണാകുളം 173, തൃശൂര്‍ 168, പാലക്കാട് 100, മലപ്പുറം 126, കോഴിക്കോട് 170, വയനാട് 22, കണ്ണൂര്‍ 145, കാസര്‍കോട് 85 എന്നിങ്ങനെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക.

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡിപിആര്‍ തയ്യാറാക്കാന്‍ പഠനം തുടങ്ങി

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഡിപിആര്‍ തയ്യാറാക്കാന്‍ പഠനം തുടങ്ങി

കൊച്ചി: ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദമായ പദ്ധതി രൂപരേഖ (ഡിപിആര്‍) തയ്യാറാക്കാന്‍ പഠനം തുടങ്ങി.ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. 1.03 കോടി രൂപ ചെലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

നിലവിലെ മെട്രോ ഘടനയില്‍ നിന്ന് വിഭിന്നമായി ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാകും മൂന്നാംഘട്ട മെട്രോ തയ്യാറാവുക. 17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. ഡിപിആറിന്റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സര്‍വേകള്‍, എന്‍ജിനിയറിങ് പഠനം തുടങ്ങിയവ നടത്തും. ഡിപിആര്‍ പഠനത്തിനുള്ള ചെലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ നിന്നാണ്.

മെട്രോ മൂന്നാംഘട്ട വികസനത്തിന്റെ ഡിപിആര്‍ പഠനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചതായി കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി. ഈ വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. contact@kmrl.co.in എന്ന ഇ മെയിലില്‍ ഇവ അറിയിക്കാം.

നെടുമ്പാശേരിയിലേക്ക് മെട്രോ എത്തുന്നതോടെ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് യാത്രാ സമയത്തില്‍ വലിയ ലാഭമുണ്ടാകും. നെടുമ്പാശേരിയില്‍ പുതിയ റെയില്‍വേ സ്റ്റേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കവെയാണ് മെട്രോ ഡിപിആറും തയ്യാറാകുന്നത്.

പാലിയേക്കരയില്‍ ടോള്‍ പിരിവ് അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

പാലിയേക്കരയില്‍ ടോള്‍ പിരിവ് അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്തമാസം ഒമ്പതു വരെ ഹൈക്കോടതി നീട്ടി.

സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ ഓണക്കാലത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ത്താലേ ടോള്‍ പരിക്കാന്‍ അനുവദിക്കാവൂ എന്നും മൂന്നംഗ സമിതി നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. സമിതിയുടെ വാദം മുഖവിലക്കെടുത്തുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി നിരാകരിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചു. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയാണ് ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമര്‍ദമായി മാറിയതെന്ന് ഭുവനേശ്വര്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ഓഗസ്റ്റ് 26 -29 ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് (ചൊവ്വാഴ്ച) കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

‘മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യം?’; വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി

‘മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യം?’; വിജിലന്‍സിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.

തനിക്ക് അനുകൂലമയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ അജിത്കുമാറിന്റെ കീഴുദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ചോദിച്ചു. ഇക്കാര്യം വിജിലന്‍സ് വ്യക്തമാക്കണം. അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ അത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.

കേസന്വേഷണം സംബന്ധിച്ച് വിജിലന്‍സ് സ്വീകരിച്ച നടപടിക്രമങ്ങളെല്ലാം വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതി വാങ്ങിയാണോ അന്വേഷണം നടത്തിയത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണം. ചില നിയമപ്രശ്നങ്ങള്‍ കാണുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സിന്റെ വിശദീകരണം പരിശോധിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.

വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് തനിക്ക് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതെന്നായിരുന്നു എംആര്‍ അജിത് കുമാറിന്റെ വാദം. അതുകൊണ്ട് തന്നെ വിജിലന്‍സ് കോടതി വിധി റദ്ദാക്കണമെന്നാണ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്.

വീണ്ടും വീണ്ടും മോഷണം നടത്തി കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നു

വീണ്ടും വീണ്ടും മോഷണം നടത്തി കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നു

മാറനല്ലൂർ: പൊലീസിനെ വെല്ലുവിളിച്ച് മാറനല്ലൂരിൽ കള്ളൻമാർ അരങ്ങ് വാഴുന്നു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം നടത്തിയാണ് കള്ളൻമാർ പൊലീസിനെ വെല്ലുവിളിക്കുന്നത്. അതും അനവധി വാഹനങ്ങൾ രാത്രി കടന്നു പോകുന്ന പ്രധാന പാതയ്ക്ക് അരികിലുള്ള ഷോപ്പിൽ. ഞായർ രാത്രി ബാലരാമപുരം റോഡിൽ പെട്രോൾ പമ്പിനു സമീപം കണ്ടലയിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മൊബൈൽ ഫോൺ കവർന്നു. 14നു രാത്രി തുടങ്ങിയ മോഷണ പരമ്പരയ്ക്ക് ഒടുവിലത്തെ സംഭവമാണ് മൊബൈൽ ഷോപ്പിലെ കവർച്ച. 11 ദിവസത്തിനിടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 13 ഇടത്താണ് കവർച്ചയും കവർച്ച ശ്രമവും അരങ്ങേറിയത്.

ഒരു കേസിലും പ്രതികളെ കണ്ടെത്താനെന്നല്ല, തുമ്പുണ്ടാക്കാൻ പോലും മാറനല്ലൂർ പൊലീസിനു കഴിഞ്ഞില്ല. ‘എന്നാൽ പിന്നെ കാണട്ടെ’ എന്ന നിലയിലാണ് മാറനല്ലൂരിലെ മോഷ്ടാക്കൾ. കള്ളനെ തേടി രാത്രിയും പകലും കനത്ത നിരീക്ഷണമെന്നാണ് പൊലീസ് വാദം. ഇതിനായി പൊലീസ് രാത്രി കറങ്ങുന്നുവെന്നാണ് വയ്പ്. എസ്ഐയും എസ്എച്ച്ഒയും നേതൃത്വം നൽകുന്ന പട്രോളിങ് ടീം വേറെ. എന്നിട്ടും മോഷണത്തിന് ഒരു കുറവുമില്ല.