by Midhun HP News | Aug 13, 2025 | Latest News, കേരളം
കൊച്ചി: ആലുവ സ്വദേശിയായ ശ്രീനാഥിന് ഇത് രണ്ടാം ജന്മമാണ്. ലിവർ സിറോസിസും വൃക്ക രോഗവും മൂലം ഒരേ സമയം കരളും വൃക്കയും തകരാറിലായ ശ്രീനാഥിന് പുതിയ ജീവിതം സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോദരിയുടെ ഭർത്താവും ചേർന്നാണ്. സഹോദരി ശ്രീദേവിയുടെ വൃക്കയും സഹോദരിയുടെ ഭര്‍ത്താവ് വിപിന്‍റെ കരളുമാണ് ശ്രീനാഥിന് നല്‍കിയിരിക്കുന്നത്.
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലാണ് ഇരട്ട അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നത്. അതീവ സങ്കീർണമായ ശസ്ത്രക്രിയ ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് സീനിയർ കൺസൾട്ടൻ്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടൻ്റ് ആയ ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലായിരുന്നു.
ആലുവയിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരു വന്നിരുന്നു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അത് മുറിവാവുകയും അത് ഉണങ്ങാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. അതിനിടെ കടുത്ത പനിയും ഉണ്ടായി. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആരോഗ്യാവസ്ഥയില്‍ മാറ്റമുണ്ടായിരുന്നില്ല. ശരീരം വളരെയധികം ക്ഷീണിക്കുകയും സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തു. പിന്നീടാണ് വിദഗ്ധ ചികിത്സ തേടിയത്.
പരിശോധനയിൽ ക്രയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ശ്രീനാഥിന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിഞ്ഞിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കുക എന്നതായിരുന്നു ഒരു മാര്‍ഗം.
ആശാവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി തൻ്റെ വൃക്കകളിൽ ഒന്ന് സഹോദരന് നൽകാന്‍ സന്നദ്ധത അറിയിച്ചു. കൂടാതെ ശ്രീദേവിയുടെ ഭർത്താവായ വിപിൻ തന്റെ കരൾ പകുത്ത് നല്‍കാമെന്നും സമ്മതിച്ചു. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്ക്കേണ്ടി വന്നു.
ഏറെ സങ്കീർണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടർ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവൻ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങൾക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസത്തെ വിശ്രമത്തിന് ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭർത്താവ് വിപിനും പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Aug 13, 2025 | Latest News, കേരളം
കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്.
ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്.
by Midhun HP News | Aug 13, 2025 | Latest News, കേരളം
ഓഗസ്റ്റ് ആദ്യ ആഴ്ചമുതൽ വടക്കൻ, മധ്യ കേരള തീരങ്ങളിൽ ഉപരിതല കടൽജലത്തിൽ കണ്ട “റെഡ് ടൈഡ്” പ്രതിഭാസം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന ഡൈനോ ഫ്ലാജെലേറ്റ് മൈക്രോആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനം കാരണമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ.
തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ നിന്നും കോഴിക്കോട് ജില്ലയിലെ ഒന്നിലധികം ബീച്ചുകളിലും ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളെത്തുടർന്നാണ് ആൽഗൽ ബ്ലൂമുകൾ സ്ഥിരീകരിച്ചത്. നിലവിലുള്ള ഉപരിതല പ്രവാഹങ്ങളുടെ സ്വാധീനത്താൽ, ആൽഗൽ ബ്ലൂം ക്രമേണ തെക്കോട്ട് വ്യാപിച്ചു. കൂടാതെ എടക്കഴിയൂരിനെയും പുത്തൻകടപ്പുറം തീരപ്രദേശങ്ങളെയും ഇത് ബാധിച്ചു.
പ്രാദേശികമായി പൂനീർ, പോളവെള്ളം അല്ലെങ്കിൽ കര വെള്ളം എന്ന് മലയാളത്തിൽ അറിയപ്പെടുന്ന ഈ പ്രതിഭാസം നിരവധി കിലോമീറ്ററിൽ തീരപ്രദേശങ്ങളിൽ വ്യാപിച്ചിട്ടുണ്ട്. ആഴം കുറഞ്ഞ ഇന്റർടൈഡൽ സോണുകളിൽ ചുവപ്പ് നിറം ഏറ്റവും പ്രകടമാണ്, രാത്രിയിൽ കടൽ തീരത്ത് അതിശയകരമായ നീല-പച്ച ബയോലുമിനിസെൻസും ഒപ്പമുണ്ട്.
നോക്റ്റിലൂക്ക സിൻറ്റിലാൻസ് രണ്ട് രൂപങ്ങളിലാണ് കാണപ്പെടുന്നത് – “ഗ്രീൻ ടൈഡുകൾക്ക്” കാരണമാകുന്ന ഫോട്ടോസിന്തെറ്റിക് എൻഡോസിംബിയൻറ്റുകളുള്ള പച്ച വകഭേദവും, പ്രധാനമായും ഡയാറ്റങ്ങളെ ഭക്ഷിക്കുന്ന “റെഡ് ടൈഡുകൾ” ഉണ്ടാക്കുന്ന ചുവന്ന ഹെറ്ററോട്രോഫിക് വാകഭേദവും, കേരളത്തിന്റെ തീരദേശ ജലാശയങ്ങളിൽ പലപ്പോഴും മഴക്കാലത്ത് രണ്ട് വകഭേദങ്ങളും കാണപ്പെടുന്നുണ്ട്.
കുസാറ്റിലെ മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വിഭാഗം ഗവേഷകരാണ് ഇത് കണ്ടെത്തിയത് .
ഹാനികരമായ ആൽഗൽ ബ്ലൂമുകളിൽ (HABs) കാലാവസ്ഥാ സ്വാധീനം പഠിക്കുന്ന എ.എൻ.ആർ.എഫ് – എസ്ആർജി പ്രോഗ്രാമിന്റെ കീഴിലുള്ള ഗവേഷണ സംഘം, വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലതിക സിസിലി തോമസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
ഹാനികരമായ ആൽഗൽ ബ്ലൂം കാരണം ജലത്തിൽ ഓക്സിജൻ കുറയുന്നത്, ജലജീവികളിൽ അതിന്റെ സ്വാധീനവും അവയുടെ പരിസ്ഥിതിക ആഘാതങ്ങൾ, നോക്റ്റിലൂക്കയുടെ ജീവിതചക്രം, ഭക്ഷണ പരിസ്ഥിതിയും ജെല്ലിഫിഷ് ബ്ലൂമുകളുമായുള്ള ബന്ധം, തീരദേശ ഭക്ഷ്യവലയങ്ങളിലെ ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോക്റ്റിലൂക്കയുടെ വലിപ്പവും ഇടതൂർന്ന അഗ്രഗേഷനുകളും കാരണം, ആൽഗൽ ബ്ലൂമിന് ജലാശയത്തിൽ നിന്ന് ഓക്സിജനെ വേഗത്തിൽ ഇല്ലാതാകാൻ കഴിയും.
കാലാവസ്ഥ വ്യതിയാനം, സമുദ്രോപരിതല താപനിലയിലെ വർദ്ധനവ്, ജല മലിനീകരണം എന്നിവ കേരള തീരത്ത് ഇത്തരം പ്രതിഭാസത്തിന്റെ ആവർത്തനം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പ്രതിഭാസം മൽസ്യങ്ങളുടെ മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും, ആവർത്തിച്ചുള്ള ആൽഗൽ ബ്ലൂമുകൾ ജലത്തിന്റെ ഗുണനിലവാരത്തിൽ മാറ്റം വരുത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാവുകയും ചെയ്യും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി വകുപ്പ് നിലവിലെ പ്രതിഭാസം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കുസാറ്റ് അറിയിച്ചു.
by Midhun HP News | Aug 13, 2025 | Latest News, കേരളം
കൊച്ചി: സിഎംആര്‍എല്ലിനെതിരെ നല്‍കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് വീണ്ടും തിരിച്ചടി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ(എസ്എഫ്‌ഐഒ) കൈവശമുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
നിര്‍ണായക വിവരങ്ങള്‍ ഹര്‍ജിയിലുണ്ടെന്നും അതിനാല്‍ പകര്‍പ്പ് ലഭ്യമാക്കണമെന്നുമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ ആവശ്യം. കീഴ്ക്കോടതിയിലാണ് ആദ്യം ഷോണ്‍ ജോര്‍ജ്ജ് ഹര്‍ജി നല്‍കിയത്. ചില രേഖകള്‍ ഷോണ്‍ ജോര്‍ജ്ജിന് നല്‍കാനാണ് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരേ സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
സിഎംആര്‍എല്ലിന്റെ ഹരജി അനുവദിച്ചാണ് ഹൈക്കോടതിയുടെ നടപടി. രേഖകള്‍ ഭാഗികമായി ഷോണ്‍ ജോര്‍ജിന് നല്‍കണമെന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിഎംആര്‍എലിന്റെ ഭാഗംകൂടി കേട്ട് പുതിയ തീരുമാനമെടുക്കാന്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ സിഎംആര്‍എല്ലിനെതിരെ സമൂഹമാധ്യമങ്ങളിലും അല്ലാതെയും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി ഷോണ്‍ ജോര്‍ജിനെ വിലക്കിയിരുന്നു.
by Midhun HP News | Aug 13, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DA 807900 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DL 144187 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DG 229599 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DB 807900
DC 807900
DD 807900
DE 807900
DF 807900
DG 807900
DH 807900
DJ 807900
DK 807900
DL 807900
DM 807900
4th Prize Rs.5,000/-
0572 1383 1937 2514 3484 3759 5131 5649 6453 6472 6751 6932 7947 8022 8054 8239 9133 9762 9799 9967
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Aug 13, 2025 | Latest News, കേരളം
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. എന്നാൽ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. തുടർന്ന് കേസ് സെപ്റ്റംബർ 10 ലേക്ക് മാറ്റി. അതിനകം തീരുമാനം അറിയിക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.
Recent Comments