നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി അപകടം, രണ്ടരവയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിരുന്നു രണ്ടരവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ ശസിനാണ് മരിച്ചത്.

വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയല്‍വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങിയാണ് അപകടം ഉണ്ടായത്. കാര്‍ കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. വെള്ളി വൈകിട്ട് നാലോടെയാണ് സംഭവം. അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് പുനരാരംഭിച്ചു

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തോടനുബന്ധിച്ച് 18നും 19നും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് പുനരാരംഭിച്ചത്.ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയത്.

ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.ശബരിമല ദര്‍ശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്.

അതേസമയം, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇടവമാസ പൂജയ്ക്കായി 14ന് വൈകിട്ട് 4ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്.

ആകർഷകമായ ഓഫറുകളുമായി സ്റ്റൈൽ & കെയർ യൂണിസെക്സ് ബ്യൂട്ടി സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു

ആകർഷകമായ ഓഫറുകളുമായി സ്റ്റൈൽ & കെയർ യൂണിസെക്സ് ബ്യൂട്ടി സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങൽ: സ്റ്റൈൽ & കെയർ യൂണിസെക്സ് ബ്യൂട്ടി സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. ആറ്റിങ്ങൽ ബി ടി എസ് റോഡിൽ ആണ് സ്റ്റൈൽ & കെയർ പ്രവർത്തനമാരംഭിച്ചത്. ആകർഷകമായ ഓഫറുകളോടൊപ്പം പാർട്ടി മേക്കപ്പ്, ഗ്രൂം മേക്കപ്പ്, ബ്രൈഡൽ മേക്കപ്പ് തുടങ്ങിയവയ്ക്ക് 20 %ഡിസ്‌കൗണ്ടും നൽകുന്നുണ്ട്.

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം, റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു, സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം, റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു, സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍

മലപ്പുറം: വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്. രോഗിയുമായി അടുത്തിടപഴകിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.

അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലുമാണുള്ളത്. എറണാകുളത്തുള്ളത് സ്റ്റാഫ് നഴ്‌സാണ്. ചെറിയ ലക്ഷണങ്ങളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ആശുപത്രിയിലെ 25 പേര്‍ നിരീക്ഷണത്തിലാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടി. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ 28 ന് വളാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പോയി. എന്നാല്‍ രോഗത്തിന് കുറവുണ്ടായില്ല. ഇതിനിടെ സമീപത്തെ ലാബുകളില്‍ പരിശോധനയ്ക്കായി പോയിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം.

ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്നായിരുന്നു സൂചന. ഇത് പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിവിധ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. നിലക്കല്‍ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി എത്തില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്നാണ് വിവരം.

ഇതേത്തുടര്‍ന്ന് ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഒഴിവാക്കി. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തു തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു

മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. 150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്.‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.
അഹമ്മദാബാദിലേക്ക് റോഡുമാർഗം വരാനാണ് ഇവർ ശ്രമിക്കുന്നത്.