ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രമായ രേണുക ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് വെളിച്ചെണ്ണ മില്ലില്‍ നിന്ന് തീ പടര്‍ന്നത്. പ്രദേശവാസികള്‍ എത്തുമ്പോഴേക്കും മില്ലിന്റെ കാല്‍ഭാഗത്തോളം തീ വിഴുങ്ങിയിരുന്നു. മില്ലില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ സംഭരണികളിലേക്കും കൊപ്ര ചാക്കുകളിലേക്കും തീ ആളിപ്പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കന്നാസുകളിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ മുഴുവന്‍ കത്തിനശിച്ചു. മില്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു.

ഞായറാഴ്ചയായതിനാല്‍ സംഭവസമയത്ത് മില്ലില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഒഴിവായി. സ്ഥാപനത്തിന് സമീപം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സിജെപി പ്രക്ഷോഭം; പേളിയെയെയും കൃഷണകുമാറിനെയും ട്രോളി ചന്തു

സിജെപി പ്രക്ഷോഭം; പേളിയെയെയും കൃഷണകുമാറിനെയും ട്രോളി ചന്തു

സിജെപി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചതിന് പിന്നാലെ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. പേളിയെയെയും നടനും ബിജെപി നേതാവുമായ കൃഷണകുമാറിനെയും ട്രോളി കൊണ്ടാണ് ചന്തു രം​ഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചു പോയീന്ന് കേട്ടു, ശരിയാണോ ഗയ്സ് ?’- എന്നാണ് ചന്തു തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കാവി നിറത്തിലുള്ള ബാക്ഗ്രൗണ്ടിലാണ് ചന്തു തന്റെ കുറിപ്പ് പങ്കുവച്ചത്. കാവി എന്റെ ഇഷ്ട നിറമെന്നും തമാശ രൂപേണ ചന്തു കുറിച്ചിട്ടുണ്ട്.

കശ്മീരിൽ കല്ലേറ് നിർത്താൻ അറിയാവുന്ന മോദിക്ക് ആണോ ഡൽഹിയിൽ അതിന് സാധിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പ്രതികരണം. പേളി മാണിയുടെ നിലപാട് വലിയ ചർച്ചയായിരുന്നു. ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ലെന്നും ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്നും വിദ്യാർഥികൾ മടങ്ങി പോകണമെന്നും പേളി കുറിച്ചിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതേ മേഖലയില്‍ തന്നെ തുടരുന്നു.

ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 29 വരെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ആറു ജില്ലകളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്.

ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പശ്ചിമ ബംഗാള്‍ തീരം, ഒഡിഷ തീരം, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, വടക്കന്‍ – തെക്കന്‍ – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസി’ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തുന്നത്. നടി മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് വെങ്കി അറ്റ്ലൂരി. “വിശ്വനാഥ് ആൻഡ് സൺസ്’ കണ്ടു കഴിഞ്ഞു തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആ സിനിമ ധാർമികമായി തെറ്റല്ലെന്ന് നിങ്ങൾക്ക് തോന്നും, ഒപ്പം നിങ്ങൾക്ക് വളരെ സംതൃപ്തിയും തോന്നും. പ്രൊജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു.

നായികയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് സൂര്യ സാറും എന്നോട് പറഞ്ഞിരുന്നു. എന്നാൽ മമിതയെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തു എന്നതിന്റെ കാരണം എനിക്കും സൂര്യ സാറിനും മാത്രമേ അറിയൂ. എന്നാൽ ടീസർ പുറത്തുവന്നതിന് ശേഷം എല്ലാവരും കൺവിൻസ്‌ ആയി”.- വെങ്കി പറഞ്ഞു.‌

അതോടൊപ്പം കഥ പറഞ്ഞപ്പോൾ തന്നെ സൂര്യ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതായും സംവിധായകൻ ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 40 കാരനായ ഒരു അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറും 20 കാരിയായ യുവതിയും തമ്മിലുള്ള പ്രണയവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.

ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

‘ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയില്ല എന്നല്ലേ പറഞ്ഞത്’; പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍

‘ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയില്ല എന്നല്ലേ പറഞ്ഞത്’; പേളിയ്ക്ക് മറുപടിയുമായി മെറീന മൈക്കിള്‍

വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുള്ള പേളി മാണിയുടെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. പേളിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ പേളിയെ ലക്ഷ്യമിട്ടുള്ള നടി മെറീന മൈക്കിളിന്റെ കുറിപ്പും ചര്‍ച്ചയായി മാറുകയാണ്. പേളിയുടെ പേരെടുത്ത് പറയാതെ, എന്നാല്‍ പേളിയെ തന്നെ ലക്ഷ്യം വച്ചുള്ള കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്.

വേണ്ടതെന്നും അവരെ കേള്‍ക്കുകയും മറുപടി നല്‍കുകയുമാണ് വേണ്ടതെന്നാണ് മെറീന പറയുന്നത്. മുമ്പൊരിക്കല്‍ പറഞ്ഞ ഇങ്ങനെ ഒരാള്‍ ഉണ്ടെന്ന് അറിയില്ലെന്ന പേളിയുടെ പരാമര്‍ശം ഓര്‍മിപ്പിച്ചു കൊണ്ടാണ് മെറീനയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

നീയൊരിക്കല്‍ എന്നോട് പറഞ്ഞു, ‘നീ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്ക് അറിയില്ല’ എന്ന്. അത് സാരമില്ല. തിരിച്ചറിയപ്പെടുകയെന്നതല്ല ഒരാളുടെ മൂല്യം നിര്‍ണയിക്കുന്നത്. നിന്റെ തന്നെ വാക്കുകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചതോടെയാണ് നമ്മള്‍ ഇന്ന് സംസാരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ഞാന്‍ ആരെന്നതല്ല, എങ്ങനെ പ്രതികരിക്കണമെന്ന നിന്റെ തെരഞ്ഞെടുപ്പാണ് കാരണം. ചിലപ്പോഴൊക്കെ ആര്‍ക്ക് ആരെ അറിയാം എന്നതായിരിക്കില്ല വിഷയം. മറിച്ച്, ആരാണ് വിമര്‍ശനത്തെ ഭംഗിയായി കൈ കാര്യം ചെയ്തത് എന്ന് അനുസരിച്ചിരിക്കും.

പബ്ലിക് ഫിഗറുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നത് ജനങ്ങള്‍ അത് അനുവദിക്കുന്നതിനാലാണ്. ആ സ്വാധീനത്തിനൊപ്പം ഉത്തരവാദിത്തമുണ്ടാകണം. സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍ സംസാരിക്കാന്‍ തീരുമാനിച്ചാല്‍, എതിര്‍പ്പുകളെ കേള്‍ക്കാനും തയ്യാറാകണം. നിങ്ങളെ ചോദ്യം ചെയ്യുന്നവരെ പേരുകള്‍ വിളിക്കുകയോ പരിഹസിക്കുകയോ വ്യക്തിപരമായി ലക്ഷ്യം വെക്കുകയോ ചെയ്യരുത്.

പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്ന് കരുതി എഴുതിയ വാക്കുകള്‍ മായ്ച്ച് കളയാനാകില്ല. വിമര്‍ശകരെ ബ്ലോക്ക് ചെയ്താല്‍ വിമര്‍ശനം ഇല്ലാതാക്കില്ല. പുകഴ്ത്തല്‍ മാത്രം അനുവദിക്കപ്പെടുന്നൊരു എക്കോ ചേംബറാണ് സൃഷ്ടിക്കപ്പെടുക. എല്ലാവരും നിങ്ങളോട് വിയോജിപ്പ് പങ്കുവെക്കുമ്പോള്‍ എത്ര ഉച്ചത്തില്‍ സംസാരിക്കുന്നുവെന്നതല്ല നേതൃത്വം. എങ്ങനെ ശാന്തമായും ആത്മാര്‍ത്ഥമായി നിങ്ങള്‍ എതിര്‍പ്പുകളോട് പ്രതികരിക്കുന്നു എന്നതിലാണ് അത് അളക്കപ്പെടുന്നത്.

ഇത് വെറുപ്പിനെക്കുറിച്ചല്ല. ഇത് ആരേയും വലിച്ച് താഴെയിടാനല്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചവരില്‍ നിന്നും സ്ഥിരതയും ഉത്തരവാദിത്തവും ബഹുമാനവും പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ നിലപാട് നീതിയുക്തമാണെങ്കില്‍ വസ്തുതകള്‍ വച്ച് പ്രതിരോധിക്കൂ. വിഷയത്തെ അഭിമുഖീകരിക്കൂ. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കൂ. ചോദിക്കുന്നവരെ ആക്രമിക്കാതിരിക്കൂ. അതാണ് സത്യസന്ധതയും സ്വാധീനവും തമ്മിലുള്ള വ്യത്യാസം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവത്തെയാണ് മെറീന കുറിപ്പില്‍ സൂചിപ്പിക്കുന്നത്. അന്ന് അവതാരകയായിരുന്ന പേളി മെറീന അതിഥിയായി എത്തിയപ്പോള്‍ ഷോ ചെയ്യാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. എന്നാല്‍ തന്റെ വിശദീകരണം കേള്‍ക്കാന്‍ മെറീന തയ്യാറായില്ലെന്നാണ് പേളി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഈ സംഭവം ഓര്‍മിപ്പിക്കുകയാണ് മെറീനയുടെ കുറിപ്പ്.

ഒറ്റ തവണ അടച്ചാല്‍ മതി, മരണം വരെ പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ സ്‌കീം

ഒറ്റ തവണ അടച്ചാല്‍ മതി, മരണം വരെ പെന്‍ഷന്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ സ്‌കീം

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കണമെങ്കില്‍ മുന്‍കൂട്ടി സമ്പാദിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍കൂട്ടി സ്വരൂക്കുട്ടിയ പണം നിക്ഷേപിക്കാന്‍ പറ്റിയ നിരവധി പ്ലാനുകള്‍ എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപസുരക്ഷയും മികച്ച വരുമാനവും ഉറപ്പുനല്‍കുന്നതിനൊപ്പം ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ കൂടി ലഭ്യമാക്കുന്ന എല്‍ഐസിയുടെ പ്ലാനാണ് വിവരിക്കാന്‍ പോകുന്നത്.

ഒറ്റത്തവണ മാത്രം നിക്ഷേപം നടത്തി ഉടന്‍ തന്നെ പെന്‍ഷന്‍ ലഭ്യമാക്കുന്ന എല്‍ഐസിയുടെ പെന്‍ഷന്‍ പ്ലാനാണ് ജീവന്‍ അക്ഷയ് VII. നിക്ഷേപകന്റെ താത്പര്യപ്രകാരം പ്രതിമാസമോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസം കൂടുമ്പോഴോ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലോ പെന്‍ഷന്‍ കൈപ്പറ്റാവുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതൊരു നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനാണ്. 25 മുതല്‍ 85 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. പ്രത്യേക ഓപ്ഷനുകളില്‍ 100 വയസ് വരെ പ്രായമുള്ളവര്‍ക്ക് വരെ ഇതില്‍ ചേരാന്‍ അവസരമുണ്ട്.

പോളിസി ഹോള്‍ഡര്‍ക്ക് ലഭ്യമായ 10 ഓപ്ഷനുകളില്‍ നിന്ന് ഒറ്റത്തവണ തുക അടച്ചാല്‍ ഏത് തരം ആന്യുറ്റിയും തിരഞ്ഞെടുക്കാം. പോളിസിയുടെ ആരംഭത്തില്‍ തന്നെ ആന്യുറ്റി നിരക്കുകള്‍ ഉറപ്പുനല്‍കുന്നു. ഈ പ്ലാന്‍ ഓഫ്ലൈനായും ഓണ്‍ലൈനായും വാങ്ങാം. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്യുറ്റി ഓപ്ഷന്‍ മാറ്റാന്‍ കഴിയില്ല. എല്ലാ പോളിസി ഓപ്ഷനിലും മരണം വരെ പെന്‍ഷന്‍ ലഭിക്കും. ആന്യുറ്റി വാങ്ങുന്നയാള്‍/ പോളിസി ഉടമയുടെ മരണ ശേഷം പോളിസി എങ്ങനെ ഉപയോഗിക്കണം എന്നാണ് ഓരോ ഓപ്ഷനിലുമുള്ളത്. ഓപ്ഷന്‍ എ അനുസരിച്ച് പോളിസി ഉടമ ജീവിച്ചിരിക്കുന്നത് വരെ മാത്രമേ പെന്‍ഷന്‍ ലഭിക്കൂ. മരണശേഷം നോമിനിക്ക് തുകയൊന്നും ലഭിക്കില്ല. എന്നാല്‍ ഇതില്‍ പെന്‍ഷന്‍ തുക കൂടുതലായിരിക്കും. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് ചേരാവുന്ന ജോയിന്റ് ഓപ്ഷനും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയാണ്. അഞ്ചു ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ആന്യുറ്റി ലഭിക്കാനുള്ള അവസരവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.