വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാരം; സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാരം; സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശ വര്‍ക്കര്‍മാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റ് ഉപരോധ വേദിയിലാണ് അടുത്ത ഘട്ട സമരപരിപാടി സമരസമിതി പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപനം. രണ്ട് ആശ വര്‍ക്കര്‍മാരും സമര സമിതിയുടെ ഒരാളുമാണ് നിരാഹാരമിരിക്കുക.

ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുന്നതിനിടെ, ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും ഓണറേറിയത്തില്‍ കുറവു വരുത്തിയിരുന്നതായി സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സെന്റീവ് കുടിശികയും അനുവദിച്ചിരുന്നു.

വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാരം; സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

ആശ വര്‍ക്കര്‍ ഓണറേറിയം: മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു, സമര വിജയമെന്ന് നേതാക്കള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരവെ, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍. ഓണറേറിയം നല്‍കുന്നതിനായി നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിന്‍വലിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

നേരത്തെ ഈ മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറവുണ്ടായാല്‍ ഓണറേറിയത്തില്‍ കുറവ് വരുത്തുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

മറ്റെന്തെങ്കിലും കാരണങ്ങളാല്‍ യോഗം മുടങ്ങിയാല്‍ പോലും ഓണറേറിയത്തില്‍ കുറവു വരുത്തിയിരുന്നതായി സമരത്തിലുള്ള ആശ വര്‍ക്കര്‍മാര്‍ പറയുന്നു. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി.സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ വര്‍ക്കാര്‍ സമരപ്പന്തലില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ തീരുമാനം സമരത്തിന്റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സമരം ആരംഭിച്ചതിന് ശേഷം സര്‍ക്കാര്‍ ഓണറേറിയവും ഇന്‍സെന്റീവ് കുടിശികയും അനുവദിച്ചിരുന്നു.

കേരളത്തിലെ എംഎസ്എംഇ വായ്പ ലക്ഷം കോടിയിലേക്ക്

കേരളത്തിലെ എംഎസ്എംഇ വായ്പ ലക്ഷം കോടിയിലേക്ക്

കൊച്ചി: സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നതിനിടെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) നല്‍കുന്ന ബാങ്ക് വായ്പ ഈ വര്‍ഷം ഒരു ലക്ഷം കോടി കടന്നേക്കുമെന്ന് കണക്കുകള്‍. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി)യുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്‍റെ സംരംഭകത്വ പ്രോത്സാഹ ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന സൂചനയുള്ളത്.

2024 ഡിസംബര്‍ 31-ന് കേരളത്തിലെ എംഎസ്എംഇ മേഖലയ്ക്കുള്ള ആകെ വായ്പ 92,175.63 കോടി രൂപയിലെത്തിയതായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കണക്കുകള്‍ പറയുന്നു. 2022 ഡിസംബര്‍ 31-ല്‍ ഇത് 66,876 കോടി രൂപയായിരുന്നുവെന്നും 38 ശതമാനം വര്‍ധനവുണ്ടായെന്നും കണക്കുകള്‍ പറയുന്നു.

2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒരു വര്‍ഷത്തിനുള്ളില്‍ എംഎസ്എംഇ മേഖലയ്ക്കുള്ള വായ്പയില്‍ 1.22 ശതമാനം വളര്‍ച്ചയാണുണ്ടായത്. 60,880 കോടി രൂപയില്‍ നിന്ന് 61,623 കോടി രൂപയായാണ് വായ്പ ഉയര്‍ന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ എംഎസ്എംഇകള്‍ക്കുള്ള വായ്പകള്‍ ഒരു ലക്ഷം കോടി രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍ പറഞ്ഞു. നേരത്തെ ബാങ്ക് വായ്പകള്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. സമീപ വര്‍ഷങ്ങളില്‍ ബാങ്കുകളുടെ സമീപനത്തില്‍ വലിയ വ്യത്യാസമുണ്ടായതായും അദ്ദേഹം പറഞ്ഞു.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനാണ് 2022-23 ല്‍ സംസ്ഥാന സര്‍ക്കാര്‍ ‘സംരംഭ വര്‍ഷം’ ആരംഭിച്ചത്. സാമൂഹിക-സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എംഎസ്എംഇകള്‍ പ്രധാന പങ്കുവഹിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സര്‍ക്കാര്‍ നീക്കം ഫലം കണ്ടു, എന്നാല്‍ പുതിയ സംരഭങ്ങളില്‍ കൂടുതലും റീട്ടെയില്‍, സേവന മേഖലകളിലാണ്. നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ യൂണിറ്റുകള്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പറയുന്നു.

2024 അവസാനത്തെ കണക്കുകള്‍ പറയുന്നത് 10.7 ലക്ഷം എംഎസ്എംഇ അക്കൗണ്ടുകളില്‍ ഉല്‍പാദനം നടക്കുന്നത് 2.64 ലക്ഷം അക്കൗണ്ടുകള്‍ മാത്രമാണെന്നാണ്. സേവന മേഖലയില്‍ ഏകദേശം 5 ലക്ഷം അക്കൗണ്ടുകളും ചില്ലറ വ്യാപാരത്തില്‍ 3.12 ലക്ഷം അക്കൗണ്ടുകളുമാണുള്ളത്.

ദേശീയ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ എംഎസ്എംഇ വായ്പകള്‍ താരതമ്യേന കുറവാണ്. 2023-24 ല്‍ രാജ്യത്ത് 54.2 ട്രില്യണ്‍ രൂപയുടെ എംഎസ്എംഇ വായ്പകളാണ് അനുവദിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19.3 ശതമാനം വളര്‍ച്ച കാണിക്കുന്നു.

പുതുതായി വന്ന എംഎസ്എംഇകള്‍ ഭൂരിഭാഗവും ഒരു വ്യക്തിയുടെ ഉടമസ്ഥയില്‍ മാത്രമുള്ളതാണെന്നും ഈ സംരംഭങ്ങള്‍ വലിയ തോതില്‍ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്നില്ലെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഡെവലപ്‌മെന്റ സീനിയര്‍ ഫെലോയും ഡയറക്ടറുമായ പി എം മാത്യു പറഞ്ഞു. വായ്പ നല്‍കുന്നുണ്ടെങ്കിലും വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ഇ-കൊമേഴ്‌സ് ഭീമന്മാരുടെയും പ്രവേശനം സമീപ വര്‍ഷങ്ങളില്‍ അവരുടെ ബിസിനസുകളെ വളരെയധികം ബാധിച്ചിട്ടുണ്ടെന്നാണ് ചെറുകിട വ്യാപാരികളും ചില്ലറ വ്യാപാരികളും പറയുന്നത്.

പത്ത് മണിക്കൂര്‍ നീണ്ട തിരച്ചില്‍; അഴുക്കുചാലില്‍ വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

പത്ത് മണിക്കൂര്‍ നീണ്ട തിരച്ചില്‍; അഴുക്കുചാലില്‍ വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ അഴുക്കുചാലില്‍ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കോവൂര്‍ കളത്തിന്‍പൊയില്‍ ശശി(56) ആണ് മരിച്ചത്. കാനയില്‍ വിണ സ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെ ഇക്ര ആശുപത്രിക്ക് സമീപമാണ് മൃതദ്ദേഹം കണ്ടെത്തിയത്.

നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെത്തിയതെന്ന് അഗ്നിശമന സേന അറിയിച്ചു. കാണാതായി പത്ത് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ആദ്യം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ശശിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിലും അഗ്‌നിശമന സേനയിലും വിവരമറിയിക്കുകയായിരുന്നു. രാത്രി വൈകി രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ അഗ്‌നിശമന സേനാ സംഘം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു.

വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാരം; സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശമാര്‍; നാല് ഗേറ്റും വളയും

തിരുവനന്തപുരം: സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ സെക്രട്ടേറിയേറ്റ് ഉപരോധിക്കാന്‍ ആശാ പ്രവര്‍ത്തകര്‍. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റ് 4 ഗേറ്റും ആശമാര്‍ ഉപരോധിക്കും. വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിന്റെ ഭാഗമായേക്കും.

വേതന വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഉപരോധ ദിവസം നടക്കാനിരിക്കെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്.പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍, പാലിയേറ്റീവ് കെയര്‍ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂര്‍ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജര്‍ നില മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശമാരുടെ ആരോപണം. എന്‍എച്ച്എം ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബസില്‍ 20 ഓളം യാത്രക്കാരുണ്ടായിരുന്നു