by Midhun HP News | Feb 10, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് (36) ആണ് മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രന്റെ മകനാണ് ആദര്‍ശ്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ രാത്രി എട്ടരയോടെയാണ് അപകടം. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ആദര്‍ശ്. നിയന്ത്രണം വിട്ട കാര്‍ എതിര്‍ വശത്തൂകൂടെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ അടുത്ത വീടിന്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിക്കിടന്ന ആദര്‍ശിനെ ഫയര്‍ഫോഴ്‌സെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആദര്‍ശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ സമീപത്തെ വീടിന്റെ ഗേറ്റിനുള്ളിലേക്ക് കയറി. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ലോറി ഡ്രൈവര്‍ക്കും സാരമായ പരുക്കുണ്ട്. ലുലുവിലെ ടെക്‌നിക്കല്‍ മാനേജരായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകന്‍: ആര്യന്‍. സഹോദരന്‍: ഡോ. ആശിഷ്.
by Midhun HP News | Feb 10, 2025 | Latest News, കേരളം
കോഴിക്കോട്: കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ് ചാര്‍ജ് വര്‍ധന. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ പറയുന്നു.
ഒന്നു മുതല്‍ അഞ്ചു വരെ കിലോ (200 കിലോമീറ്ററിന്) 110 രൂപ. 5-15 കിലോ 132 രൂപ, 15-30 കിലോ 158 രൂപ, 30-45 കിലോ 258 രൂപ, 45-60 കിലോ 309 രൂപ, 60 -75 കിലോ 390 രൂപ, 75 -90 കിലോ 468 രൂപ, 90-105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. കിലോമീറ്റര്‍ ദൂരം കൂടുന്നതിന് അനുസരിച്ച് ചാര്‍ജ് ആനുപാതികമായി വര്‍ധിക്കും.
നേരത്തേ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്‌കെയില്‍ നിശ്ചയിച്ചിരുന്നത്. ഒന്നു മുതല്‍ 30 വരെ കിലോ അയക്കുന്നതിന് 110 രൂപയായിരുന്നു ഇടാക്കിയിരുന്നത്. ഇപ്പോള്‍ 1 മുതല്‍ 2 കിലോ, 5 മുതല്‍ 15, 15 മുതല്‍ 30 എന്നിങ്ങനെ മൂന്ന് സ്‌കെയിലാക്കി തിരിച്ചു.
90 കിലോക്ക് മുകളിലുള്ള സാധനം 200 കിലോമീറ്റര്‍ ദൂരപരിധിയില്‍ അയക്കാന്‍ നേരത്തേ 430 രൂപ മതിയായിരുന്നെങ്കില്‍ പുതുക്കിനിശ്ചയിച്ച നിരക്ക് പ്രകാരം 516 രൂപ വേണം. കുറഞ്ഞ ചാര്‍ജ് ഈടാക്കിയിരുന്ന കൊറിയര്‍ സര്‍വീസ് വഴി കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു.
by Midhun HP News | Feb 10, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കണമെന്നാണ് നിര്‍ദേശം.
* പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
by Midhun HP News | Feb 9, 2025 | Latest News, കേരളം
ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികകളിലാണ് നിയമനം നടക്കുന്നത്.
ആകെ 642 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്.
ആകെ 642 ഒഴിവുകൾ.
ജൂനിയർ മാനേജർ (ഫിനാൻസ്) = 3 ഒഴിവ്
എക്‌സിക്യൂട്ടീവ് (സിവിൽ) = 36 ഒഴിവ്
എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ) = 64 ഒഴിവ്
എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ) = 75 ഒഴിവ്
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് = 464 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതൽ 33 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ജൂനിയർ മാനേജർ (ഫിനാൻസ്)
അംഗീകൃത സി.എ/ സിഎംഎ യോഗ്യത വേണം
എക്‌സിക്യൂട്ടീവ് (സിവിൽ)
Three years Diploma in Civil Engg./ Civil Engg. (Transportation)/ Civil Engg. (Construction Technology)/ Civil Engg. (Public Health)/ Civil Engg. (Water Resource) from a accredited University / Institute with not less than 60% marks.
എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കൽ)
Three years Diploma in Electrical / Electronics / Electrical & Electronics/ Power Supply/ Instrumental & Control / Industrial Electronics/ Electronics & Instrumentation / Applied Electronics / Digital Electronics / Instrumentation / Power Electronics /Electronics & Control Systems from a accredited University / Institute with not less than 60% marks.
എക്‌സിക്യൂട്ടീവ് (സിഗ്‌നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ)
Three years Diploma in Electrical & Electronics / Electronics & Communication / Electronics & Telecommunication / Electronics & Instrumentation /Power Electronics / Electrical & Communication / Electronics & Computer / Electronics & Control Systems / Instrumentation Technology / Information Technology / Information & Communication Technology / Information Science and Technology / Rail System and Communication / Electrical / Electronics / Microelectronics / Telecommunication / Communication / Instrumentation / Instrumentation & Control / Computer Engineering / Computer Science & Engineering / Computer Science / Microprocessor from a accredited University / Institute with not less than 60% marks
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
പത്താം ക്ലാസ് വിജയം. കൂടെ ഒരു വർഷ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്. ഐടി ഐ സർട്ടിഫിക്കറ്റ്.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കുക.
by Midhun HP News | Feb 9, 2025 | Latest News, കേരളം
പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചു വരുകയാണ്.
വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനു ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്.
വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനിടെയാണ് സംഭവം. രാജൻ ചന്ദ്രികയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനു ശേഷം രാജൻ സ്വയം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാജൻ പലപ്പോഴായി ഭാര്യയെ പരിക്കേൽപ്പിച്ചിരുന്നു. താഴത്തെ നിലയിലാണ് ഇവര്‍ പരസ്പരം വഴക്കിട്ടത്.
by Midhun HP News | Feb 9, 2025 | Latest News, കേരളം
തൃശൂര്‍: വാഹനത്തില്‍ ലഹരമരുന്ന് കടത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കയ്പമംഗലം മതിലകത്ത് വീട്ടില്‍ ഫരീദ്(25), ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരന്‍ വീട്ടില്‍ സാബിത്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തിയപ്പോള്‍ റിയര്‍ വ്യൂ മിററിന്റെ ഉള്ളില്‍ കടലാസില്‍ പൊതിഞ്ഞു സീപ് ലോക്ക് കവറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാളായ സാബിതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
ബംഗളൂരുവില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിന്റെ മറവില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേനയാണ് എഡിഎംഎ എത്തിക്കുന്നത്. ഇവര്‍ ആര്‍ക്കൊക്കെയാണ് ലഹരിമരുന്ന് വില്‍പന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികള്‍ക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പൊലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ആ.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ വി. കെ.രാജു, ഉല്ലാസ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കയ്പമംഗലം പൊലിസ് സ്റ്റേഷന്‍ ഐഎസ്എച്ചഒ ബിജു കെ ആര്‍, എസ്‌ഐ സൂരജ്, എസ്‌ഐ ഷൈന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Recent Comments