ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചു?; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചു?; രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായാണ് വിവരം.

ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല.

സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണിറോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയിലിലാണ് ബോബി ചെമ്മണൂരുള്ളത്.

ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; പരിഗണനയിലെന്ന് കെഡബ്ല്യുഎംഎല്‍

ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; പരിഗണനയിലെന്ന് കെഡബ്ല്യുഎംഎല്‍

കൊച്ചി: ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയില്‍. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് വഴിയുള്ള യാത്രയേക്കാള്‍ എളുപ്പത്തിലെത്താം എന്നതാണ് വാട്ടര്‍ മെട്രോയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. 12 കിലോമീറ്ററോളം ദൈര്‍ഘ്യം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഫീഡർ ബസുകള്‍ കൂടി സജ്ജമാക്കിയാല്‍ അര മണിക്കൂര്‍ കൊണ്ട് യാത്രക്കാരന് വിമാനത്താവളത്തില്‍ എത്താനാകും. എന്നാല്‍ പദ്ധതിക്കായി വിമാനത്താവള ഭാഗത്ത് മൂന്നു കിലോമീറ്ററോളം കനാല്‍ വികസനം നടത്തേണ്ടതുണ്ടെന്ന് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തയ്യാറാക്കുന്ന കൊച്ചിക്കായുള്ള പുതിയ സമഗ്ര ഗതാഗത പദ്ധതിയില്‍ (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍) സാധ്യതയുള്ള മൂന്ന് ജലഗതാഗത മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരാപ്പുഴ മുതല്‍ സിയാല്‍/കാലടി വരെ, കടമക്കുടി-കോട്ടപ്പുറം, ഇടക്കൊച്ചി-അരൂര്‍-പനങ്ങാട്-സൗത്ത് പറവൂര്‍ എന്നിവയാണത്. വാട്ടര്‍ മെട്രോ പദ്ധതി ആരംഭിച്ച ആദ്യത്തെ നഗരമാണ് കൊച്ചി.

വിജയകരമായ കൊച്ചി വാട്ടര്‍ മെട്രോ മാതൃക രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധ്യതാപഠന പട്ടികയില്‍ ഇടക്കൊച്ചിയേയും കൊല്ലത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊല്‍ക്കത്ത, പട്‌ന, പ്രയാഗ് രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ തുടങ്ങി രാജ്യത്തെ 18 ഇടങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതാണ് കേന്ദ്രം പരിഗണിക്കുന്നത്.

കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കണിയാപുരം കണ്ടലിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്. കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മാലയും കമ്മലും മൊബൈൽ ഫോണും കാണാനില്ല. തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വിസ്റ്റ് നടക്കുന്നു. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ

മെട്രോ കണക്ട് ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ

കൊച്ചി: വിവിധ മെട്രോസ്റ്റേഷനുകളിൽനിന്നുള്ള ‘മെട്രോ കണക്ട്’ ഇലക്‌ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളജിനുസമീപമുള്ള കളമശേരി ബസ് സ്റ്റാൻഡിൽ വൈകീട്ട് നാലിന്‌ മന്ത്രി പി രാജീവ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും.

വ്യാഴാഴ്ച രാവിലെ മുതൽ ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി റൂട്ടുകളിൽ സർവീസ് ലഭ്യമാണ്‌. ഘട്ടംഘട്ടമായി മറ്റു റൂട്ടുകളിലും ആരംഭിക്കും. ആലുവ–കൊച്ചി വിമാനത്താവളം, കളമശേരി-–മെഡിക്കൽ കോളേജ്, ഹൈക്കോടതി-എംജി റോഡ് സർക്കുലർ, കടവന്ത്ര-കെ പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് ജലമെട്രോ-ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്–കലക്ടറേറ്റ് എന്നി റൂട്ടുകളിലാണ് തുടക്കത്തിൽ സർവീസ്‌. ആലുവ-വിമാനത്താവള റൂട്ടിൽ 80, മറ്റു റൂട്ടുകളിൽ അഞ്ച്‌ കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്‌.

പണമടച്ചും ഡിജിറ്റൽ പേയ്മെന്റ്‌ വഴിയും ടിക്കറ്റ്‌ എടുക്കാം. യുപിഐ, റുപേ ഡെബിറ്റ് കാർഡ്, കൊച്ചി വൺ കാർഡ്‌ ഉപയോഗിച്ചും ടിക്കറ്റ്‌ നേടാം. ശീതീകരിച്ച 15 ബസുകളാണ്‌ സർവീസിനുള്ളത്‌. ഒരോ ബസിലും 33 വീതം സീറ്റുകളുണ്ട്‌.

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

തൃപ്പൂണിത്തുറ: ഹണി ട്രാപ്പില്‍ കുടുക്കി പണവും വാ​ഹനവും കൈക്കലാക്കിയെന്ന യുവാവിന്റെ പരാതിയിൽ മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (33), ഇയാളുടെ കൂടെയുള്ള സുറുമി (29), തൊടുപുഴ പൈങ്കുളം മൈലംകൊമ്പ് സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ തോമസ് (24), പത്തനംതിട്ട മൈലംപാറ കൊല്ലംപറമ്പില്‍ സ്വദേശിയും ഇപ്പോള്‍ മരട് നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ നേഹ ആഷിക് (35), തിരുവനന്തപുരം അമ്പൂരി പുത്തന്‍വീട്ടില്‍ സ്വദേശിയും ഇപ്പോള്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ജിജി (19) എന്നിവരാണ് അറസ്റ്റിലായത്. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന്റെ സഹോദരനാണ് അറസ്റ്റിലായ ആഷിക് ആന്റണി. വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഹില്‍പ്പാലസ് പോലീസ് പ്രതികളെ പിടികൂടിയത്.

ലൈം​ഗികത്തൊഴിലാളിയെന്ന വ്യാജേന വിളിച്ചുവരുത്തി റൂമിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചെന്നും, വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും തട്ടിയെടുത്തെന്നുമാണ് വൈക്കം സ്വദേശിയായ യുവാവിന്റെ പരാതി. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ചാലില്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ആഷിക് ആന്റണിയും സുറുമിയും യുവാവിനെ ബന്ധപ്പെടുകയായിരുന്നു. കോള്‍ ഗേള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ നമ്പര്‍ പരാതിക്കാരനായ യുവാവിന്റെ വാട്സാപ്പിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. തന്ത്രപൂര്‍വം യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി.

യുവാവ് ലോഡ്ജ് മുറിയില്‍ എത്തിയപ്പോള്‍ വാതില്‍ അടയ്ക്കുകയും പുറത്തു കാത്തുനിന്ന ആഷിക് ആന്റണിയും തോമസും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറുകയും ചെയ്തു. തുടർന്ന് യുവാവിനെ ഭീഷണിപ്പെടുത്തി ബാത്ത് റൂമില്‍ കയറ്റി വീഡിയോ ചിത്രീകരിക്കുകയും അത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു കൂട്ടുപ്രതികളും കൂടി ചേര്‍ന്ന് യുവാവിന്റെ കൈയില്‍നിന്ന് പല തവണകളിലായി 13,500 രൂപ, മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. ബൈക്ക് പണയം വയ്ക്കുകയുമുണ്ടായി. ഇതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

ഹില്‍പ്പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. അനില, യു.വി. വിഷ്ണു, ആര്‍. സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേസില്‍ ഒന്നാം പ്രതിയായ ആഷിക് ആന്റണി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരേയും റിമാന്‍ഡ് ചെയ്തു.

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം

ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്.

എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. പൊതുവേദിയില്‍ അപമാനമുണ്ടായപ്പോള്‍ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പൊതുവേദിയില്‍ അപമാനമുണ്ടായപ്പോള്‍ നടി പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്.

ബോബിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണ്. പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചു. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദശമാകും നല്‍കുകയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു. ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.