by Midhun HP News | Dec 19, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 7070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്.
11ന് 58,280 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 1700ലധികം രൂപയാണ് കുറഞ്ഞത്.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യ ഉപാധികളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധി ഒഴിവാക്കി. എല്ലാ തിങ്കളാഴ്ചയും പൊലീസിന് മുന്നില്‍ ഹാജരാകണം എന്നതിലും ഇളവുണ്ട്.ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളില്‍ ഇളവ് നല്‍കിയത്. ഇളവ് അനുവദിച്ചതോടെ പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം ഹാജരായാല്‍ മതിയാകും. അതേസമയം, തെളിവുകള്‍ സംക്ഷിക്കണം എന്ന ആവശ്യവുമായി നവീന്‍ ബാബുവിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
കേസില്‍ ആത്മഹത്യ പ്രേരണാക്കേസില്‍ റിമാന്‍ഡിലായ ദിവ്യയ്ക്ക് 11 ദിവസത്തിനു ശേഷം നവംബര്‍ എട്ടിനാണ് ജാമ്യം ലഭിച്ചത്. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലായിരുന്നെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കൊച്ചി: നഗരസഭ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി.എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം നിയമവിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഉത്തരവ് റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് കാണിച്ച് മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2011ലെ സെന്‍സെസ് അടിസ്ഥാനമാക്കിയാണ് 2015ല്‍ വാര്‍ഡ് വിഭജിച്ചത്. ഇതിന് ശേഷം വാര്‍ഡ് വിഭജനം നടത്തണമെങ്കില്‍ പുതിയ സെന്‍സെസ് വേണമെന്നാണ് ഹര്‍ജിക്കാര്‍ പറഞ്ഞത്. പുതിയ സെന്‍സെസ് ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് വാര്‍ഡ് വിഭജനം നിയമവിരുദ്ധമാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച് കൊണ്ട് ആണ് ഹൈക്കോടതി ഉത്തരവ്.
നിലവിലെ വാര്‍ഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച മുസ്ലീം ലീഗ് കൗണ്‍സിലര്‍മാര്‍ മുന്‍സിപ്പല്‍ നിയമത്തിന്റെ ഭേദഗതിയിലൂടെ വാര്‍ഡ് വിഭജനം നടത്താനുള്ള നീക്കവും നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. വാര്‍ഡ് വിഭജനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.
by Midhun HP News | Dec 18, 2024 | Latest News, കേരളം
അതിരപ്പിള്ളി: അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തി തെങ്ങിന്‍ പട്ടയും കരിക്കും അകത്താക്കി കാട്ടാന. ഇന്ന് രാവിലെ 7.30നാണ് ഏഴാറ്റുമുഖം ഗണപതി എന്ന ആന ഇവിടെ എത്തിയത്.
എണ്ണപ്പനകള്‍ മറിച്ച് തിന്നുന്നത് അടക്കമുള്ള വ്യാപകമായ പരാതികള്‍ ആനയ്‌ക്കെതിരെയുണ്ടെങ്കിലും ആരേയും ആക്രമിക്കാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഈ ഒറ്റയാനോട് പ്രിയമാണ്. പൊലീസ് സ്‌റ്റേഷന്‍ വളപ്പിലേക്ക് ആന എത്തുന്നതും റോഡ് മുറിച്ചുകടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്‌റ്റേഷന്‍ വളപ്പിലെത്തിയ ആനയുടെ ദൃശ്യങ്ങള്‍ പൊലീസുകാരും ഫോണില്‍ പകര്‍ത്തി. സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പിന്നീട് തുരത്തി. ഇന്നുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെങ്കിലും കൃഷിത്തോട്ടത്തില്‍ എത്തി കൃഷി നശിപ്പിക്കുന്നതിനാല്‍ ആന നാട്ടുകാര്‍ക്ക് ശല്യമാണ്.
by Midhun HP News | Dec 18, 2024 | Latest News, കേരളം
കൊച്ചി: മുന്‍കാലഘട്ടങ്ങളിലെ എയര്‍ലിഫ്റ്റിങ്ങ് ചാര്‍ജായി 132 കോടി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. 2006 കാലഘട്ടം മുതലുള്ള ബില്ലുകളാണ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത്. ഇത്രയും കാലം കഴിഞ്ഞ് ഇപ്പോള്‍ ഈ ബില്ലുകള്‍ പെട്ടെന്ന് എങ്ങനെ വന്നുവെന്ന് കോടതി ചോദിച്ചു. ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ലാണ്. ഇതില്‍ ഇളവ് നല്‍കാനും, ആ തുക വയനാട് പുനരധിവാസത്തിന് ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിക്കൂടേയെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ ആകെയുള്ള 782.99 കോടി രൂപയില്‍ 2006, 2016, 2017 വര്‍ഷങ്ങളില്‍ എയര്‍ലിഫ്റ്റിങ് സേവനങ്ങളുടെ കുടിശ്ശിക ഇനത്തില്‍ ഏകദേശം 120 കോടി രൂപയും, മറ്റ് ബില്ലുകളിലായി 60 കോടി രൂപയും കേന്ദ്രത്തിന് നല്‍കാനുണ്ടെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഇതടക്കം നേരത്തെ അനുവദിച്ചതു കഴിച്ച് സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ കഴിയുന്നത് 61.03 കോടി മാത്രമേ ഉള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അപ്പോഴാണ് 120 കോടിയുടെ കുടിശ്ശിക ഇളവ് ചെയ്തുകൂടേയെന്ന് കോടതി ആരാഞ്ഞത്.
എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി, 120 കോടി രൂപ ചെലവഴിക്കാന്‍ അനുമതി നല്‍കുന്നതും, ഈ തുക പുനരധിവാസ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന കാര്യവും പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇത് നീതിയുക്തമായ കാര്യത്തിനു വേണ്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തോട് സംസ്ഥാനം ധനസഹായം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഒക്ടോബറിലാണ് എയര്‍ലിഫ്റ്റ് ചാര്‍ജായി 132 കോടി രൂപയുടെ ബില്‍ അയച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രം ആവശ്യപ്പെട്ട് ബില്‍ കുടിശ്ശികയില്‍ 100 കോടിയിലേറെ 2018 ലെ പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിലെ എയര്‍ലിഫ്റ്റിങ് ചാര്‍ജാണ്. ഈ വര്‍ഷം ജൂലൈ 30 ന് ഉണ്ടായ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് 13 കോടി രൂപയുടെ ബില്‍ മാത്രമാണുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ എസ്ഡിആര്‍എഫ് അക്കൗണ്ടില്‍ ഇപ്പോള്‍ 60 കോടി രൂപയുണ്ടെന്നും, 120 കോടി രൂപ കുടിശ്ശിക ഇളവ് കേന്ദ്രം അനുവദിച്ചാല്‍, വയനാട് പുനരധിവാസത്തിന് അടിയന്തരമായി വിനിയോഗിക്കാന്‍ 180 കോടി രൂപയുണ്ടാകുമെന്ന് ഹൈക്കോടതി വിലയിരുത്തി. 120 കോടി രൂപ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും, പുനരധിവാസത്തിനായി 180 കോടി രൂപ വിനിയോഗിക്കാന്‍ എന്‍ഡിആര്‍എഫ്/എസ്ഡിആര്‍എഫ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.
മേല്‍പ്പറഞ്ഞ തുക വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുന്നതിനായി ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് ജനുവരി 10 ലേക്ക് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. അതിനു മുമ്പ് ബില്ലുകള്‍ പരിശോധിച്ച് മാനദണ്ഡങ്ങളില്‍ വരുത്താവുന്ന വരുത്താവുന്ന ഇളവുകള്‍ സംബന്ധിച്ച് നിലപാട് അറിയിക്കാനും കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ എയര്‍ലിഫ്റ്റിങ് ചാര്‍ജ് ഈടാക്കാനുള്ള നടപടിയെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തിന്റേത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.

Recent Comments