by Midhun HP News | Oct 28, 2025 | Latest News, ദേശീയ വാർത്ത
യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ജേതാവിന് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട അനിൽകുമാർ ബി എന്ന പേരിലൂടെ ഭാഗ്യശാലി ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ചിരുന്നു. പേരിലെ കേരളീയത ഭാഗ്യവാനൊരു മലയാളിയാകാമെന്നും സംശയം ഉയർത്തി.
എന്നാൽ, സകല ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് ദുബായ് ലോട്ടറി അധികൃതർ അനിൽകുമാർ ബി ആരാണെന്ന പൂർണവിവരം പുറത്തുവിട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശു കാരനായ അനിൽകുമാർ ബൊള്ളയാണ് ആ ഭാഗ്യശാലി. അബുദാബിയിൽ താമസിക്കുന്ന 29 വയസുകാരനായ ഇന്ത്യൻ പ്രവാസിയാണ് അനിൽകുമാർ ബൊള്ള. ഈ മാസം 18ന് ദുബായ് ലോട്ടറിയായ ലക്കി ഡേയുടെ 23-ാമത് നറുക്കെടുപ്പിലാണ് യുവാവിനെ തേടി ഭാഗ്യം എത്തിയത്.
വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലോട്ടറി അടിച്ചത് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അനിൽകുമാറിനെ തേടിയെത്തിയത്. വാർത്ത കേട്ട് ഞെട്ടിയ അദ്ദേഹത്തിന് തന്റെ സന്തോഷം അടക്കാനായില്ലെന്ന് ലോട്ടറി ഓപ്പറേറ്റർ പറയുന്നു ദുബായ് ലോട്ടറിയിൽ നിന്ന് കോൾ വന്നപ്പോൾ അത് യാഥാർത്ഥ്യമല്ലെന്ന് തനിക്ക് തോന്നിയെന്നും സന്ദേശം വീണ്ടും ആവർത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെന്നും അനിൽകുമാർ ബൊള്ള പ്രതികരിച്ചു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. തന്റെ ഭാഗ്യത്തിന് പിന്നിൽ അമ്മയുടെ അനുഗ്രഹം ഉണ്ടെന്നാണ് അനിൽകുമാർ വിശ്വസിക്കുന്നത്.


by Midhun HP News | Oct 28, 2025 | Latest News, ജില്ലാ വാർത്ത
കേരള സർക്കാരിന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വർക്കല നഗരസഭയും കുടുംബശ്രീയും ചേർന്ന് തൊഴിൽമേള സംഘടിപ്പിച്ചു. വർക്കല മുനിസിപ്പൽ ടൗൺഹാളിൽ നടന്ന തൊഴിൽമേളയുടെ ഉദ്ഘാടനം അഡ്വക്കേറ്റ് വി. ജോയ് എംഎൽഎ നിർവഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി അധ്യക്ഷനായി.
കുമാരി സുദർശിനി, നഗരസഭാ സെക്രട്ടറി മിത്രൻ ജി, ഡോക്ടർ മനോജ്, പി വി ജിൻരാജ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Oct 28, 2025 | Latest News, ജില്ലാ വാർത്ത
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ച നെടുങ്ങണ്ട പ്ലാന്തോട്ടം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡിന്റെ ഇരുവശവും കാടുപിടിച്ച് റോഡും, ഓടയും തകർന്നടിഞ്ഞു ഗതാഗതം ബുദ്ധിമുട്ട് ആയതിനെ തുടർന്ന് സിപിഐഎം നെടുങ്കണ്ട ബ്രാഞ്ച് കമ്മിറ്റി ഗ്രാമപഞ്ചായത്തിനും എംഎൽഎക്ക് നൽകിയ പരാതി തുടർന്നാണ് മുഖ്യമന്ത്രിയുടെ തീരദേശ പദ്ധതിയിൽ ഈ റോഡ് ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചത്.
റോഡിന്റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. നിർമ്മാണ ഉദ്ഘാടനം വി ശശി എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ലിജാ ബോസ്, ജയാ ശ്രീരാമൻ, വിജയ വിമൽ, സരിത, ദിവ്യാ ഗണേഷ്, സോഫിയ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Oct 28, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേസിലെ ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീംകോടതി. കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.
ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസില്‍ പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല പ്രതി രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. കേസില്‍ സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ത്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.


by Midhun HP News | Oct 28, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
മുംബൈ: 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്ന വിധം താഴെ:
പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം തുറക്കുക
അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
ഇടപാടുകള്‍ തല്‍ക്ഷണം നടത്തുന്നതിന് എസ്എംഎസ് വഴി നമ്പര്‍ വെരിഫൈ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പറിനെ ലിങ്ക് ചെയ്യിക്കുക എന്നതാണ് അടുത്ത പടി.


by Midhun HP News | Oct 28, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 27 (പച്ചക്കുളം) എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച അക്കരവിള- കിഴക്കുംപുറം റോഡിന്റെയും നഗരസഭ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കിഴക്കുപുറം- അപ്പൂപ്പൻകാവ് ഉന്നതി റോഡിന്റെയും ഉദ്ഘാടനം നവംബർ രണ്ടിന് നടക്കും.
ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിക്കും.


Recent Comments