പാല്‍, പലചരക്ക് , പാചക വാതകം…, എല്ലാമെത്തും റേഷന്‍ കടയില്‍: പൊതുവിതരണം സ്മാര്‍ട്ട് ആക്കാന്‍ സര്‍ക്കാര്‍

പാല്‍, പലചരക്ക് , പാചക വാതകം…, എല്ലാമെത്തും റേഷന്‍ കടയില്‍: പൊതുവിതരണം സ്മാര്‍ട്ട് ആക്കാന്‍ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ വിഷന്‍ 2031 പദ്ധതിയുമായി സര്‍ക്കാര്‍. റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന വിധത്തില്‍ റീട്ടൈല്‍ ഔട്ട്‌ലറ്റുകളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. നിലവില്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളിലൂടെ മില്‍മ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യന്‍ ഓയില്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും വീട്ടുപകണങ്ങള്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ആധുനിക ബില്ലിംഗ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഇന്‍വെന്ററി മാനേജ്‌മെന്റിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഷന്‍ 2031 പദ്ധതിയിടുന്നു.

ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത, അടുത്തിടെ നടന്ന വിഷന്‍ 2031 സെമിനാറില്‍ റേഷന്‍ കടകളെയും മാവേലി സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നിര്‍ദേശം ഉരുത്തിരിഞ്ഞതായി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. മൂന്ന് ഘട്ടങ്ങളിലായി വിഷന്‍ 2031 നടപ്പാക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുന്ന (2025-26) ആദ്യ ഘട്ടത്തില്‍ അഞ്ച് 5 ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പിലാക്കാനുമാണ് പദ്ധതിയിടുന്നത്.

ഇപ്പോഴത്തെ പരിമിതമായ ഉല്‍പ്പന്നങ്ങള്‍ക്ക് അപ്പുറത്ത് എല്ലാതരം ഉല്‍പന്നങ്ങളും വില്‍ക്കാന്‍ കഴിയുന്ന റീട്ടൈല്‍ കേന്ദ്രങ്ങളാക്കി റേഷന്‍ കടകളെ മാറ്റുക എന്നതാണ് പദ്ധതിയുടെ ദീര്‍ഘകാല ലക്ഷ്യമെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ജി രാജമാണിക്യം പറഞ്ഞു. റേഷന്‍ കടകളെ സാമ്പത്തികമായി ലാഭകരമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. കെ-സ്റ്റോറുകളാക്കി മാറ്റുകയും ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ തന്നെ പൊതുവിതരണ കേന്ദ്രങ്ങളായുള്ള അവയുടെ പ്രവര്‍ത്തനവും തുടരും. സപ്ലൈകോയ്ക്ക് കട ഉടമകളുമായി കരാറുകളില്‍ ഏര്‍പ്പെടാനും അവര്‍ക്ക് ക്രെഡിറ്റ് സൗകര്യം നല്‍കാനും കഴിയുമെന്നും എം ജി രാജമാണിക്യം വ്യക്തമാക്കുന്നു.

സ്ഥലസൗകര്യങ്ങളുള്ള മാവേലി സ്റ്റോറുകളെ പഞ്ചായത്ത് തലത്തിലുള്ള വിതരണ ഗോഡൗണുകളാക്കി ഉപയോഗിക്കാനും വിതരണ ശൃംഖല കാര്യക്ഷമമാക്കാനുമാണ് പദ്ധതിയിടുന്നത്. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുമായി ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സപ്ലൈകോ നേതൃത്വം നല്‍കും. സംവിധാനങ്ങളിലെ മാറ്റം സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തെ കാര്യക്ഷമവും ജനസൗഹൃദവുമാക്കുമെന്നാണ് വിലയിരുത്തല്‍. റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ എന്നിവയെ സംയോജിപ്പിച്ച് റീട്ടൈല്‍ റീട്ടെയില്‍ ശൃംഖലയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. 470 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് ആവശ്യമായി വരികയെന്നാണ് വിലയിരുത്തല്‍.

പൊതുവിതരണ കേന്ദ്രങ്ങള്‍ മാവേലി സ്റ്റോറുകളാക്കി മാറ്റുന്നത് റീട്ടൈല്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ ഷിജീര്‍ പറഞ്ഞു. എണ്ണ, പയര്‍വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകളിലെത്തുന്നത് ജനങ്ങളെ ആകര്‍ഷിക്കും. ഇത് കടകളുടെ ലാഭത്തില്‍ പ്രതിഫലിക്കുമെന്നും ഷിജീര്‍ ചൂണ്ടിക്കാട്ടുന്നു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ 17 സംവരണ വാർഡുകൾ

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ 17 സംവരണ വാർഡുകൾ

സംവരണ വിഭാഗം സംവരണ നിയോജക മണ്ഡലത്തിൻ്റെ നമ്പരും

പട്ടികജാതി സ്ത്രീ സംവരണം – 2-ആലംകോട്

പട്ടികജാതി സ്ത്രീ സംവരണം – 14-കോസ്‌മോ ഗാർഡൻസ്

പട്ടികജാതി സംവരണം – 1-കൊച്ചുവിള

സ്ത്രീ സംവരണം – 5-കരിച്ചിയിൽ

സ്ത്രീ സംവരണം – 7-ആറാട്ടുകടവ്

സ്ത്രീ സംവരണം – 8-അവനവഞ്ചേരി

സ്ത്രീ സംവരണം – 9 ഗ്രാമം

സ്ത്രീ സംവരണം – 13-അമ്പലംമുക്ക്

സ്ത്രീ സംവരണം – 18-ഐ.റ്റി.ഐ.

സ്ത്രീ സംവരണം – 19-പാർവ്വതീപുരം

സ്ത്രീ സംവരണം – 20-കാഞ്ഞിരംകോണം

സ്ത്രീ സംവരണം – 21-വിളയിൽമൂല

സ്ത്രീ സംവരണം – 23 കൊടുമൺ

സ്ത്രീ സംവരണം – 25-എ.സി.എ.സി. നഗർ

സ്ത്രീ സംവരണം – 26 ടൗൺ

സ്ത്രീ സംവരണം – 28 കുഴിമുക്ക്

സ്ത്രീ സംവരണം – 31 ടൗൺ ഹാൾ

സ്വര്‍ണവില 95,000ന് അരികില്‍; ഇന്ന് രണ്ടാംതവണയും വില കൂടി, വര്‍ധിച്ചത് 800 രൂപ

സ്വര്‍ണവില 95,000ന് അരികില്‍; ഇന്ന് രണ്ടാംതവണയും വില കൂടി, വര്‍ധിച്ചത് 800 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 11,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്.രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അരലക്ഷം കുട്ടികള്‍ക്ക് 1500 രൂപ വീതം; ഹരിത സ്‌കോളര്‍ഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

അരലക്ഷം കുട്ടികള്‍ക്ക് 1500 രൂപ വീതം; ഹരിത സ്‌കോളര്‍ഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

തിരുവനന്തപുരം: കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്. ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന അന്‍പതിനായിരം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലും, എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കല്‍ രീതികള്‍ മനസ്സിലാക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

1500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. 6, 7, 8, 9, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്നും മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിര്‍ത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

എം ബി രാജേഷിന്റെ കുറിപ്പ്

കുട്ടികള്‍ക്ക് നല്‍കുന്ന ഒരു സമ്മാനത്തെക്കുറിച്ച് അറിയിക്കാനാണ് ഈ പോസ്റ്റ്.തദ്ദേശ സ്വയം ഭരണ വകുപ്പുനല്‍കുന്ന ഈ സമ്മാനമെന്താണെന്നോ? 1500 രൂപയുടെ ഒരു സ്‌കോളര്‍ഷിപ്പാണത്. ഒന്നും രണ്ടുമല്ല അന്‍പതിനായിരം കുട്ടികള്‍ക്ക്! അതിന് ശുചിത്വവുമായി ബന്ധപ്പെട്ട ചില ആക്ടിവിറ്റികള്‍ വിജയകരമായി പൂര്‍ത്തിയാക്കണം.അവ ഇനി പറയുന്നതാണ്. സ്വന്തം വീട്ടിലെ മാലിന്യ സംസ്‌കരണം നിരീക്ഷിക്കലിലും മെച്ചപ്പെടുത്തലിലും തുടങ്ങി സമീപപ്രദേശങ്ങളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികള്‍ മനസ്സിലാക്കലും നിര്‍ദ്ദേശങ്ങള്‍ നല്‍കലും, എങ്ങനെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാം, മാലിന്യത്തിന്റെ തരംതിരിക്കല്‍ രീതികള്‍ മനസ്സിലാക്കല്‍, മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങള്‍, തുടങ്ങിയ വിവിധ തരത്തിലുള്ള ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. 6, 7, 8, 9, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിര്‍ത്താനും പുതുതലമുറയുടെ സഹകരണവും പിന്തുണയും അനിവാര്യമാണ്. ഈ ശ്രമത്തില്‍ എല്ലാ കുഞ്ഞുങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ്റെ മൃതദേഹം കണ്ടെത്തി
ഇന്നലെയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു.

25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്ഡില്‍ കുടുങ്ങിയത്. വ്യാജ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെത് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളും പിടിച്ചെടുത്തു.

വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.

ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ ഇനിയും പരിശോധനകളും അന്വേഷണവും തുടരുമെന്നും പൊലീസ് അറിയിച്ചു.