by Midhun HP News | Oct 14, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. SX 649740 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SP 476444 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനം SO 949272 എന്ന നമ്പറിനാണ്.
Consolation Prize Rs.5,000/-
(Remaining all series)
SN 649740
SO 649740
SP 649740
SR 649740
SS 649740
ST 649740
SU 649740
SV 649740
SW 649740
SY 649740
SZ 649740
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0243 1345 1572 1593 2991 3357 3701 4545 5004 6258 6644 6816 7300 7343 7884 7953 8280 8925 9186
5th Prize Rs.2,000/-
(Last four digits to be drawn 6 times)
1264 7006 8276 8800 9247 9666
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0095 0829 0874 1198 2103 2217 2392 3560 4120 4380 4541 5062 5199 5387 5627 6187 6411 6427 7599 7892 7972 8394 8407 8522 8562
7th Prize Rs.500/-(Last four digits to be drawn 76 times)
1196 8639 8986 7812 8773 4101 3568 0038 5667 9855 3561 8097 4243 4832 4857 1946 7621 6763 6950 1565 9430 1175 8343 1809 3776 2191 6715 3798 3088 0884 5029 6461 2243 0942 5526 7993…
Consolation Prize Rs.5,000/-
(Remaining all series)
SN 649740
SO 649740
SP 649740
SR 649740
SS 649740
ST 649740
SU 649740
SV 649740
SW 649740
SY 649740
SZ 649740
4th Prize Rs.5,000/-
(Last four digits to be drawn 19 times)
0243 1345 1572 1593 2991 3357 3701 4545 5004 6258 6644 6816 7300 7343 7884 7953 8280 8925 9186
5th Prize Rs.2,000/-
(Last four digits to be drawn 6 times)
1264 7006 8276 8800 9247 9666
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0095 0829 0874 1198 2103 2217 2392 3560 4120 4380 4541 5062 5199 5387 5627 6187 6411 6427 7599 7892 7972 8394 8407 8522 8562
7th Prize Rs.500/-(Last four digits to be drawn 76 times)
1196 8639 8986 7812 8773 4101 3568 0038 5667 9855 3561 8097 4243 4832 4857 1946 7621 6763 6950 1565 9430 1175 8343 1809 3776 2191 6715 3798 3088 0884 5029 6461 2243 0942 5526 7993…
by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവര്‍ ഏറെനാളായി എന്‍എച്ച് ഒഴിവാക്കി എംസി റോഡാണ് തെരഞ്ഞെടുക്കുന്നത്. പണി തുടരുന്ന ദേശീയപാതയിലെ ഗതാഗതക്കുരുക്കും പൊടിശല്യം ഉള്‍പ്പെടെയുള്ള റോഡിലെ അസൗകര്യങ്ങളും യാത്രക്കാരെ എംഎസി റോഡ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാല്‍ തിരക്ക് വര്‍ധിച്ചാല്‍ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.
എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരികയാണ്. ബുധനാഴ്ച മുതല്‍ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡി കെ മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുപ്രകാരം നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്.

എംസി റോഡില്‍ വെഞ്ഞാറമൂട്ടില്‍ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വരികയാണ്. ബുധനാഴ്ച മുതല്‍ പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡി കെ മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതുപ്രകാരം നാളെ മുതല്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്.
കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ അമ്പലമുക്കില്‍ നിന്ന് വെഞ്ഞാറമൂട് സ്റ്റാന്റില്‍ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പന്‍കോടെത്തി പോകണം.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ തൈക്കാട് സമന്വയ നഗര്‍ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങല്‍ റോഡിലേക്ക് തിരിയേണ്ടതും മുക്കുന്നുര്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷന്‍ വഴി എം.സി റോഡിലെത്തണം.
തിരുവനന്തപുരത്തുനിന്നും പോത്തന്‍കോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടില്‍ എത്തേണ്ട കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോള്‍ പമ്പിന്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകണം. അതേസമയം ആറ്റിങ്ങല്‍ – നെടുമങ്ങാട് റോഡില്‍ വാഹന നിയന്ത്രണമില്ല. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും വെഞ്ഞാറമൂട് വഴി കടന്നുപോകാനാവും. എന്നാല്‍ തിരക്ക് വര്‍ധിച്ചാല്‍ ഇവയ്ക്കും നിയന്ത്രണം ബാധകമാകും.

by Midhun HP News | Oct 14, 2025 | Latest News, കേരളം
തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവില്‍ തന്നെ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. തുലാവര്‍ഷത്തിന്റെ സ്വാധീനഫലമായി ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം ഉണ്ട്. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.


by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത
ശബരിമല സ്വർണ്ണപ്പാളി അഴിമതിയ്‌ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നു. അഡ്വക്കേറ്റ് അടൂർ പ്രകാശ് എം പി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര 14 മുതൽ 18 വരെ തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെയാണ് സംഘടിപ്പിക്കുന്നത്.
14 10 2025 ചൊവ്വാഴ്ച 4:00 മണിക്ക് ഗാന്ധി പാർക്കിൽ നിന്നും പദയാത്ര ആരംഭിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. യുഡിഎഫ് നേതാക്കൾ പദയാത്രയ്ക്ക് നേതൃത്വം നൽകും. എംഎൽഎ എം വിൻസന്റ് ജാഥ വൈസ് ക്യാപ്റ്റനും അഡ്വക്കേറ്റ് പഴകുളം മധു ജാഥ മാനേജരുമാകുന്ന പദയാത്രയിൽ നിരവധി യുഡിഎഫ് നേതാക്കൾ പങ്കെടുക്കും
by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ബി.ടി.എസ് റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ:ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ എൻ മോഹനൻ നായർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സി.ജി വിഷ്ണു ചന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ആർ.പി നന്ദുരാജ്, മേഖലാ സെക്രട്ടറി എസ് സുഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അർജുൻ, പ്രമോദ്, നൈസ്ഖാൻ എന്നിവർ സംസാരിച്ചു.
മേഖലാ സെക്രട്ടറിയായി വിനീഷ് രവീന്ദ്രനേയും പ്രസിഡന്റായി എസ് സുജിനേയും ട്രഷററായി വി.എസ് നിതിനേയും 24 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.


by Midhun HP News | Oct 14, 2025 | Latest News
ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്. ഇതുസംബന്ധിച്ച് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഉദയ്ഭാനു ചിബ് മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ അബിന്‍ വര്‍ക്കി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്ന് സൂചന നല്‍കിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചതായും അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറിയായി അബിന്‍ വര്‍ക്കിയെ നിയമിച്ച തീരുമാനം പുനഃ പരിശോധിക്കില്ലെന്ന് ഉദയ്ഭാനു ചിബ് പറഞ്ഞത്.
‘ഇത് സംഘടനയുമായി ബന്ധപ്പെട്ട ആഭ്യന്തര കാര്യമാണ്. നിയമനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നമുള്ളതായി തോന്നുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്ന പ്രവര്‍ത്തകനാണ് അബിന്‍ വര്‍ക്കി. പാര്‍ട്ടി അബിന്‍ വര്‍ക്കിയെ ഏല്‍പ്പിച്ച ചുമതല അബിന്‍ വര്‍ക്കി ഉത്തരവാദിത്തതോടെ നിറവേറ്റണം. ദേശീയ സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് അബിന്‍ വര്‍ക്കിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അബിന്‍ വര്‍ക്കി പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്’- ഉദയ്ഭാനു ചിബ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പ്പരം വോട്ട് ലഭിച്ചിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്നുമാണ് അബിന്‍ വര്‍ക്കിയുടെ വാദം. അതുകൊണ്ട് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യന്‍ താനാണെന്നും അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ വാദവും ഉദയ്ഭാനു ചിബ് തള്ളി. വോട്ടു കിട്ടിയതും ഇത്തരത്തിലുള്ള നിയമനവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് ഉദയ്ഭാനു ചിബ് പ്രതികരിച്ചത്.


Recent Comments