90,000 കടന്ന് സ്വര്‍ണവില, ചരിത്രത്തില്‍ ആദ്യം; ഒരുമാസത്തിനിടെ വര്‍ധിച്ചത് 10,000 രൂപ

90,000 കടന്ന് സ്വര്‍ണവില, ചരിത്രത്തില്‍ ആദ്യം; ഒരുമാസത്തിനിടെ വര്‍ധിച്ചത് 10,000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയാണ് വര്‍ധിച്ചത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു.

2025 മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരിക്ക് അലട്ടുന്നതിനാല്‍ ഇതിനിടെ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ താരം കളിച്ചിട്ടുള്ളൂ, താരത്തിന്റെ മോശം പ്രകടനം കാരണം ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കാണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തുക 36 കാരനായ താരത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.

‘ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക കൂടുതല്‍ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പ്രായം പേസിനെ ബാധിച്ചു. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,’ ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കളിക്കാന്‍ ഷമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാള്‍ ഈ സീസണിലില്‍ രഞ്ജി ട്രോഫിയില്‍ ഇറങ്ങുക. ‘ആറ്, ഏഴ് ദിവസം മുമ്പ് ഞാന്‍ ഷമിയുമായി സംസാരിച്ചിരുന്നു, അദ്ദേഹം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, രഞ്ജി ഓപ്പണറില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്,’ ബംഗാള്‍ മുഖ്യ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞു.

പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കുളത്തൂരില്‍ 17 കാരനെ കഴുത്തുറത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റേഷന്‍കടവ് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്. സംഭവത്തില്‍ കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്‌കൂള്‍വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അഭിജിത്ത് ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ അടക്കം വീടു​കളിൽ റെയ്ഡ് നടത്തി കസ്റ്റംസ് നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയുമായി ഇഡിയും രംഗത്തുവന്നത്. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കള്ളപ്പണ ഇടപാടും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയായ ഇഡിയും വിഷയത്തില്‍ ഇടപെട്ടത്.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന കൊച്ചിയിലെ മമ്മൂട്ടിയുടെ പഴയ വീട്ടില്‍ അടക്കമാണ് ഇഡി റെയ്ഡ്. ഇവിടെയും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും അടക്കമാണ് പരിശോധന നടക്കുന്നത്. കാര്‍ കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇഡി പ്രാഥമിക പരിശോധനയും അന്വേഷണവും നടത്തിയിരുന്നു. അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി നിയമവിരുദ്ധമായി ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു.

എംപരിവാഹന്‍ ആപ്പില്‍ കൃത്രിമം നടത്തിയാണ് കാറുകള്‍ റീരജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന് പരിമിതികളുണ്ട്. കേരളത്തില്‍ മാത്രം 150 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. എന്നാല്‍ 37 വാഹനങ്ങള്‍ മാത്രമാണ് കസ്റ്റംസിന് പരിശോധിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിനായാണ് ഇഡി രംഗത്തുവന്നത്. വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, ഇന്‍വോയ്‌സ് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

‘വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു’; തന്ത്രി കണ്ഠര് രാജീവര്

‘വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു’; തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസം സസ്‌പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്.

1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ സ്വര്‍ണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയില്‍ മാത്രമാണെന്നും മുഴുവന്‍ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തന്റെ മുറിയില്‍ വന്നിട്ടുണ്ട്. ചില പൂജകള്‍ക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കുന്ന ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിരുന്നതായും തന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു.

മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്, 17കാരനെ രാത്രി വീട്ടില്‍ നിന്ന് പുറത്തിറക്കി; ക്രൂരമര്‍ദ്ദനം; അറസ്റ്റ്

മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവ്, 17കാരനെ രാത്രി വീട്ടില്‍ നിന്ന് പുറത്തിറക്കി; ക്രൂരമര്‍ദ്ദനം; അറസ്റ്റ്

കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു.

മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും ചേര്‍ന്നാണ് 17കാരനെ വീട്ടില്‍ നിന്ന് പുറത്തിറക്കിയത്. രാത്രി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കി 17കാരനെ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കാറില്‍ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചാണ് മര്‍ദിച്ചത്. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരന്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.