by Midhun HP News | Oct 8, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. അഞ്ചല്‍ അസുരമംഗലം പള്ളിക്കുന്നിന്‍പുറം റോഡിലാണ് സ്‌കൂള്‍ ബസ് മറിഞ്ഞത്. പരിക്ക് പറ്റിയ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചല്‍ ചൂരക്കുളത്തു പ്രവര്‍ത്തിക്കുന്ന ആനന്ദഭവന്‍ സെന്റര്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ വശത്ത് ഇട്ടിരുന്ന വലിയ മരക്കുറ്റിയില്‍ തട്ടി ബസ് മറിയുകയായിരുന്നു.



by Midhun HP News | Oct 8, 2025 | Latest News, കേരളം
നഗരൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി. ആനന്ദൻ (64) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ കൊത്തുകയായിരുന്നു.
തലയിലും, ശരീര ഭാഗങ്ങളിലും കടന്നൽ കൂട്ടമായി ആക്രമിച്ച് കൊത്തുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്തത്തിൽ പൂർണ്ണമായും വിഷാംശം കലർന്നതാകാം മരണകാരണമെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്. ദരിദ്രവിഭാഗത്തിൽപ്പെട്ട ആനന്ദൻ വർഷങ്ങളായി ഉപജീവനത്തിന് തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ചയാളാണ്. ഭാര്യ: ജാനമ്മ
മക്കൾ: ജയാനന്ദൻ, ജയന്തി



by Midhun HP News | Oct 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. എന്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുന്നു. അതിരുവിട്ട പ്രതിപക്ഷ പ്രതിഷേധമാണ് സഭയില്‍ നടന്നതെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമെന്നും സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ പ്രത്യേക രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് ദിവസമായി സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടായില്ല. സഭ നടത്തിക്കൊണ്ടുപോകുന്നതിന് സഹായകരമായ നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. തുടര്‍ച്ചയായ സ്പീക്കറുടെ അഭ്യര്‍ഥനയും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


സ്പീക്കറുടെ മുഖം കാണാത്ത രീതിയില്‍ മറച്ചുപിടിച്ച പ്രതിഷേധം പ്രതിപക്ഷം പ്രബോധപൂര്‍വം ചെയ്തതാണ്. ഇതിന് മുന്‍പ് കേരളത്തില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടായിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലായി പാര്‍ലമെന്ററി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എവിടെെയങ്കിലും ഇത്തരത്തില്‍ സ്പീക്കറെ സഭയുടെ ദൃശ്യത്തില്‍ നിന്ന് മറച്ചുപിടിക്കുന്ന പ്രവര്‍ത്തനം ഏതെങ്കിലും പ്രതിപക്ഷം നടത്തിയതായി കണ്ടിട്ടില്ല. സ്പീക്കര്‍ ശ്രമിച്ചത് പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കാന്‍ കഴിയുമോ എന്നൊരു ശ്രമമാണ് നടത്തിയത്. അതിന്റെ ഭാഗമായി രാവിലെ എട്ടരയ്ക്ക് എല്ലാവരെയും സ്പീക്കര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷി നേതാക്കള്‍ അവിടെ എത്തിയപ്പോഴാണ് പ്രതിപക്ഷത്തെ കാണാതിരുന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയാണ് ചെയ്തത്.
ചോദ്യോത്തരവേള അടക്കം സ്തംഭിപ്പിച്ച പ്രതിഷേധം ഉണ്ടായപ്പോള്‍ എന്താണ് അവരുടെ ആവശ്യമെന്ന് ചോദിച്ചപ്പോള്‍ അവര്‍ അത് ഉന്നയിക്കാന്‍ തയ്യാറായിട്ടില്ല, എന്താണ് അവര്‍ ഭയപ്പെടുന്നത്?. അവര്‍ ഉന്നയിച്ചാല്‍ ഏത് പ്രശ്‌നത്തിനും മറുപടി തയ്യാറാണ്. അവര്‍ ഉയര്‍ത്തിയ ബാനറില്‍ ചിലതില്‍ കാണാന്‍ കഴിഞ്ഞത് സഭയില്‍ ഭയമെന്നാണ്. അത് സ്വയമേവ അവര്‍ക്കുള്ള ഭയമല്ലേ?. അതിന്റെ ഭാഗമായാണ് ഒരു പ്രശ്‌നവും അവര്‍ ഉന്നയിക്കാതിരുന്നത്. സഭയില്‍ ഉന്നയിക്കാന്‍ എന്തെല്ലാം വഴികളുണ്ട്. ചോദ്യോത്തര വേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം, ശ്രദ്ധ ക്ഷണിക്കാലാകാം, സബ്മിഷന്‍ ആകാം ഇതിനെല്ലാം പുറമെ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ പ്രത്യേക അവകാശം ഉന്നയിച്ചുകൊണ്ട് പലകാര്യങ്ങളും പറയാം. ഇതില്‍ ഏതെങ്കിലും ഒരുമാര്‍ഗം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അത് കാണിക്കുന്നത് അവര്‍ വസ്തുതകളെ ഭയപ്പെടുന്നു. അത് അവര്‍ക്ക് വിഷമകരമായ രീതിയില്‍ ഉയര്‍ന്നുവരും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടെതായ രീതികള്‍ക്ക് ഉണ്ട്. ആ രീതികള്‍ക്ക് അനുസരിച്ച് അവരോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റ് സംവിധാനങ്ങളുണ്ട്. അതെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനെ ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതയായി അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ പരിശോധന നടത്താന്‍ ഇടയായപ്പോള്‍ സര്‍ക്കാര്‍ ആകെ സ്വീകരിച്ച നിലപാട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. എല്ലാ കാലത്തും ഒരുതത്തിലുമുള്ള കുറ്റവാളികളെ സംരക്ഷിച്ചിട്ടില്ല. ആര് തെറ്റ് ചെയ്താലും ആ തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് സര്‍ക്കാരിന് ഉള്ളത്. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ അഭിപ്രായം സര്‍ക്കാരും സംവിധാനങ്ങളും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടണ്ട്. അന്വേഷണം നടക്കുമ്പോള്‍ അതില്‍ സിബിഐ ആണ് നടത്തേണ്ടതെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഒന്നും പറയാന്‍ ഇല്ലാതെ വന്നപ്പോള്‍ ഇങ്ങനെയുള്ള രീതികള്‍ കാണിക്കുകയാണ്.
പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നത് നേരില്‍ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് അന്‍ഡ് വാര്‍ഡുമാരും മനുഷ്യരാണല്ലോ. അവരെ ആക്രമിക്കുന്നതിനിടെ പ്രതിപക്ഷ അംഗമായ ഒരാള്‍ മെല്ലെ വലിയ ക്ഷീണഭാവം കാണുകയാണ്. ഇതിനെല്ലാം എന്തിനാണ് ഒരുമ്പെട്ടത്, നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡനെ ഉപദ്രവിച്ചത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

by Midhun HP News | Oct 8, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളത്തിൽ മാത്രമല്ല കന്നഡത്തിലും പ്രശംസകൾ വാരിക്കൂട്ടുകയാണ് നടൻ ഹരിപ്രശാന്ത് ഇപ്പോൾ. ആട് 2 വിലെ ചെകുത്താൻ ലാസർ എന്ന കഥാപാത്രമാണ് മലയാളികൾക്കിടയിൽ ഹരിപ്രശാന്തിനെ സുപരിചിതനാക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ മലൈക്കോട്ടൈ വാലിബനിലെ കേളു മല്ലൻ എന്ന കഥാപാത്രവും ശ്രദ്ധ നേടി.
ഇപ്പോഴിതാ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താരയിലും ഒരു പ്രധാന വേഷത്തിലെത്തി കയ്യടി നേടുകയാണ് ഹരിപ്രശാന്ത്. കാന്താര ചാപ്റ്റർ 1ൽ വിജേയന്ദ്ര രാജാവായാണ് ഹരിപ്രശാന്ത് എത്തിയത്. മലൈക്കോട്ടൈ വാലിബനിലെ കഥാപാത്രം കണ്ടിട്ടാണ് കാന്താരയിലേക്ക് തന്നെ ക്ഷണിക്കുന്നതെന്ന് പറയുകയാണ് ഹരിപ്രശാന്ത് ഇപ്പോൾ. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ഋഷഭ് തന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് വലിയ ഭാഗ്യമാണെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവമായിരുന്നുവെന്നും ഹരിപ്രശാന്ത് കൂട്ടിച്ചേർത്തു. “മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും വലിയ ആരാധകനാണ് ഋഷഭ് ഷെട്ടി.
മലൈക്കോട്ടൈയിലെ എന്റെ വേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കാന്താരയുടെ രചയിതാവായ അനിരുദ്ധ് മഹേഷ് ആണ് കാന്താരയിലേക്ക് എന്നെ വിളിക്കുന്നത്. സ്ക്രീൻ ടെസ്റ്റും കോസ്റ്റ്യൂം ട്രയലും നടത്തണമെന്ന് പറഞ്ഞു. ആ സമയത്താണ് ഞാൻ ഋഷഭിനെ കാണുന്നത്. എന്റെ സൈസ് കണ്ട് ഋഷഭിന് എന്നോട് വളരെ മതിപ്പ് തോന്നി.


വളരെ അതിശയകരമായ ഒരു അനുഭവമായിരുന്നു അത്. കോസ്റ്റ്യൂം ട്രയൽ നോക്കിയപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി സെറ്റുകൾ കാണുന്നത്. അപ്പോഴാണ് ഈ സിനിമയുടെ വലിപ്പം എത്രത്തോളമാണെന്ന കാര്യം ഞാൻ മനസിലാക്കുന്നത്. അത് മനസിലാക്കിയെടുക്കാൻ എനിക്ക് കുറച്ചു സമയമെടുത്തു.

by Midhun HP News | Oct 8, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് അഭിഷേകെന്ന് പറഞ്ഞ ലാറ, ടി20യിലെ വിജയങ്ങള്‍ക്കൊപ്പം അഭിഷേക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ.
മുംബൈ: ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഏറെ പ്രത്യേകതകളുള്ള കളിക്കാരനാണ് അഭിഷേകെന്ന് പറഞ്ഞ ലാറ, ടി20യിലെ വിജയങ്ങള്‍ക്കൊപ്പം അഭിഷേക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലാറ.

‘സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഉള്ളപ്പോള്‍ അഭിഷേകിനെ എനിക്ക് അറിയാം, കോവിഡ് കാലത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു, ഒരുപക്ഷേ മൂന്ന്, നാല് വര്‍ഷങ്ങള്‍ക്ക് മുമ്പെ താരം അതിശയപ്പെടുത്തുന്ന യുവ കളിക്കാരനാണ്… വളരെ പ്രത്യേകതയുള്ള കളിക്കാരന്‍, യുവരാജ് സിങ്ങിനെ അനുകരിക്കുന്ന ബാറ്റിങ് ശൈലി, വേഗത. ടി20 ക്രിക്കറ്റിലും 50 ഓവര്‍ ഫോര്‍മാറ്റിലും മികവ് കാണിക്കുമ്പോഴും ടെസ്റ്റ് ടീമിലേക്ക് എത്താനും താരം ആഗ്രഹിക്കുന്നു, അത് വളരെ മികച്ച നീക്കമാണ്. വീണ്ടും മറ്റൊരു ഫോമാറ്റിലേക്ക് പോകുന്നത് കാണുന്നത് വളരെ സന്തോഷം നല്‍കുന്നു’ ലാറ പറഞ്ഞു.


by Midhun HP News | Oct 8, 2025 | Latest News, കേരളം
യുപിഐ ഡിജിറ്റള്‍ പേയ്‌മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണ് ഇന്നലെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലവില്‍ പിന്‍ സംവിധാനമാണ് ഉള്ളത്. യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കം മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍. യുപിഐ വെരിഫിക്കേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പുതിയ ഫീച്ചറായ ബയോമെട്രിക് ഓതന്റിക്കേഷന്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ അവരുടെ യുപിഐ ആപ്പുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ യുപിഐ ഇടപാടുകള്‍ അന്തിമമാക്കാന്‍ പിന്‍ ആണ് ഉപയോഗിക്കുന്നത്. പിന്‍ പ്രക്രിയ തുടരുന്നതിനൊപ്പം ഇടപാട് കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി നടത്താന്‍ ബദലായി ഫേഷ്യല്‍, ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. ഇന്ത്യയുടെ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന്റെ പിന്തുണയോടെയാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ മൂന്ന് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പേയ്മെന്റുകള്‍ ലളിതവും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു ആണ് മൂന്ന് ഫീച്ചറുകളും പ്രഖ്യാപിച്ചത്. യുപിഐ ഇടപാടുകള്‍ക്കുള്ള ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷന്‍, യുപിഐ പിന്‍ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍, ബിസിനസ് കറസ്പോണ്ടന്റ് വഴി യുപിഐ ഉപയോഗിച്ച് മൈക്രോ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കല്‍ എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

യുപിഐ പിന്നിന് പകരം സ്മാര്‍ട്ട്ഫോണിന്റെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ്് അണ്‍ലോക്ക് ഉപയോഗിച്ച് പേയ്മെന്റുകള്‍ അന്തിമമാക്കാന്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സുരക്ഷിതവും വേഗമേറിയതുമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ക്രിപ്റ്റോഗ്രാഫിക് പരിശോധന ബാങ്കുകള്‍ ഉറപ്പാക്കുന്നു. ഈ സൗകര്യം ഓപ്ഷണലാണ്.
ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളുടെയോ ഒടിപികളുടെയോ ആവശ്യകത ഇല്ലാതെ തന്നെ യുപിഐ പിന്‍ സജ്ജീകരിക്കാനോ പുനഃസജ്ജമാക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് രണ്ടാമത്തെ ഫീച്ചര്‍.
ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍ വഴിയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്. യുഐഡിഎഐയുടെ ഫെയ്‌സ്ആര്‍ഡി ആപ്പ് വഴി ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴിയാണ് ഇത് ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ ഒടിപി സ്ഥിരീകരണ പ്രക്രിയയ്ക്ക് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്് ഓതന്റിക്കേഷന്‍ വഴി യുപിഐ പിന്‍ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസ് കറസ്പോണ്ടന്റ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി പണം പിന്‍വലിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.
ബയോമെട്രിക് ഓതന്റിക്കേഷന്റെ ഗുണങ്ങള്‍
യുപിഐ ആപ്പുകള്‍ക്കായുള്ള പുതിയ ബയോമെട്രിക് ഓതന്റിക്കേഷന്‍ വേഗത്തിലുള്ള പേയ്മെന്റ് പ്രക്രിയ കൊണ്ടുവരും
ബയോമെട്രിക്‌സ് ഉപയോഗിക്കുന്നത് കൂടുതല്‍ സുഗമവും തടസ്സരഹിതവുമായിരിക്കും.
ഇത് പിന്‍ നമ്പറിന് പകരമായിരിക്കും. കൂടാതെ യുപിഐ പിന്‍ മാറ്റുന്നതിനുള്ള ആധാര്‍-ഒടിപി പ്രക്രിയയെയും നീക്കംചെയ്യും.
ഉപയോക്താവിന്റെ ആധാര്‍ ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്നതിനാല്‍, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്‍ നമ്പറുമായി ബന്ധപ്പെട്ട വഞ്ചനയെയും ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു.

Recent Comments