by Midhun HP News | Sep 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി ബോഡിഗാര്‍ഡ് സാറ്റലൈറ്റുകളെ (അംഗരക്ഷക ഉപഗ്രഹങ്ങള്‍) നിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളില്‍ ഉപഗ്രഹങ്ങളുടെ സഹായം ഇന്ത്യയ്ക്ക് നിര്‍ണായ വിവരങ്ങള്‍ നല്‍കിയിരുന്നു.

ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ തിരിച്ചറിയുകയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് അംഗരക്ഷക ഉപഗ്രഹങ്ങള്‍. 2024-ന്റെ മധ്യത്തില്‍ ഒരു ഇന്ത്യന്‍ ഉപഗ്രഹത്തിനടുത്തേക്ക് അയല്‍രാജ്യങ്ങളിലൊന്നിന്റെ ബഹിരാകാശ പേടകം അപകടകരമായ വിധത്തില്‍ അടുത്തെത്തിയ സംഭവം നടന്നിരുന്നു. ഇത്തരം സംഭവം ആവര്‍ത്തിക്കപ്പെടാതിരിക്കാനും ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂമിക്ക് 500-600 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണംചെയ്യുന്ന ഐഎസ്ആര്‍ഒയുടെ ഭൂമിയിലെ വസ്തുക്കളുടെ നിരീക്ഷണം, ഭൂപട നിര്‍മ്മാണം തുടങ്ങിയ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപഗ്രഹത്തിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ബഹിരാകാശ പേടകം എത്തിയതായാണ് റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചില്ലെങ്കിലും ഇത് മറ്റ് രാജ്യങ്ങളുടെ ശക്തിപ്രകടനമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാലാണ് അംഗരക്ഷക ഉപഗ്രഹങ്ങളെ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പും ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.


by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ തീപിടുത്തം. സ്റ്റേഡിയത്തിന്റെ പ്രധാന മതിലിന് അകത്താണ് അൽപ്പ സമയം മുമ്പ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു. മതിലിനകത്ത് കൂടിക്കിടന്ന ചവർ
കൂമ്പാരത്തിനാണോ തീപിടിച്ചത് എന്ന് സംശയിക്കുന്നു. അല്പം മുമ്പാണ് തീ പടർന്നത് നാട്ടുകാർ കാണുന്നത്.



by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. രാവിലെ വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ തന്നെ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
ആദ്യ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് നേരിട്ട് മഴയ്ക്ക് കാരണമാകില്ലെങ്കിലും നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന മഴ തുടരും. രണ്ടാമത്തെ ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് പൊതുവെ മഴ കൂടാന്‍ കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വരുംദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശനിയാഴ്ചയോടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറന്‍ പാസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ സജീവമാണ്. ഇതും വരുംദിവസങ്ങളില്‍ മഴയെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Sep 22, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് ചെക്കറില്‍ നിന്നുണ്ടായ അനുഭവം പങ്കുവച്ച് യുവതി. ടിക്കറ്റ് പരിശോധിച്ചതിനു പിന്നാലെ തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ റെയില്‍വെ ടിക്കറ്റ് എക്‌സാമിനറുടെ റിക്വസ്റ്റ് എത്തിയെന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. യാത്രയ്ക്കിടെ ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചെന്ന് വ്യക്തമാക്കിയാണ് ഇന്ത്യന്‍ റെയില്‍വെയെ ഉള്‍പ്പെടെ ടാഗ് ചെയ്തുകൊണ്ടുള്ള യുവതിയുടെ കുറിപ്പ്.

”അടുത്തിടെ നടത്തിയ ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച റെയില്‍വെ ഉദ്യോഗസ്ഥന്‍ ഇന്‍സ്റ്റഗ്രാമില്‍ തന്നെ തിരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ടി സിയുടെ ഫോളോ റിക്വസ്റ്റ് കണ്ട് ഞെട്ടിപ്പോയി. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരമായിരിക്കണം ടി സി തന്നെ കണ്ടെത്തിയത്. റിക്വസ്റ്റ് കണ്ടപ്പോള്‍ ശരിക്കും പേടിയാണ് തോന്നിയത്” എന്നും യുവതി കുറിയ്ക്കുന്നു. റെയില്‍വെയ്ക്ക് ഉള്‍പ്പെടെ നല്‍കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഉദാഹരണം എന്നാണ് യുവതി നടപടിയെ ചൂണ്ടിക്കാട്ടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണോ അതോ, സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ചിന്തിക്കുന്നത് എന്നും യുവതി കുറിപ്പില്‍ പറയുന്നു.

യാത്രികരുടെ സുരക്ഷ ആശങ്കയിലാക്കുന്ന സംഭവം എന്ന നിലയിലാണ് പലരും പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നാണ് ഭൂരിഭാഗം പേരുടെയും നിലപാട്. വിഷയത്തില്‍ പരാതി നല്‍കണം എന്നും പലരും അഭിപ്രായം പങ്കുവയ്ക്കുന്നു.

by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് കത്തില്‍ പറയുന്നു. ബിജെപി പ്രവര്‍ത്തകരെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ബിജെപി ആരോപിക്കുന്നതുപോലെ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും ആത്മഹത്യാക്കുറിപ്പില്‍ ഇല്ല. തുടര്‍ച്ചയായ പൊലീസിന്റ ഭീഷണിയാണ് അനിലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്.

‘ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു’- ആത്മഹത്യയില്‍ പറയുന്നു.
‘നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാലതാമസം ഉണ്ടാക്കി. ഞാനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ’- ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നു.

തിരുമല അനിലിന്റെ മരണത്തില്‍ ആന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. വലിയശാല ഫാം ടൂര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെകളെക്കുറിച്ചും അന്വേഷണം നടത്തും. ആത്മഹത്യാപ്രേരണ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടിക തയാറാക്കുമെന്് പൊലീസ് പറഞ്ഞു. കൗണ്‍സിലര്‍മാര്‍, സഹപ്രവര്‍ത്തകര്‍, സൊസൈറ്റിയിലെ ജീവനക്കാര്‍ എന്നിവരില്‍നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അനില്‍ വെളിപ്പെടുത്തിയിരുന്നതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

by Midhun HP News | Sep 22, 2025 | Latest News, ജില്ലാ വാർത്ത
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്.

ബോംബ് സ്‌ഫോടനങ്ങളില്‍ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.


Recent Comments