by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
മാഹി: മാഹിയിലെ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വര്‍ണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ പൊലീസ് പിടികൂടി. അഴിയൂര്‍ ഹാജിയാര്‍ പള്ളിക്ക് സമീപത്തെ മനാസ് കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ധര്‍മ്മടം നടുവിലത്തറ എന്‍ ആയിഷയാണ് മാഹി പൊലീസിന്റെ പിടിയിലായത്.
മാഹി ബസലിക്കയ്ക്ക് സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ഈ മാസം 12 നാണ് മോഷണം നടന്നത്. ദൃശ്യങ്ങള്‍ സിസിസിവി കാമറയില്‍ പതിഞ്ഞിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌നടത്തിയ അന്വേഷണത്തിനൊടുവില്‍ അഴിയൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ കുഞ്ഞിപ്പളളിയിലെ ജ്വല്ലറിയില്‍ വിറ്റ കളവ് മുതലും കണ്ടെടുത്തു.
മാഹി സിഐ പിഎ അനില്‍കുമാര്‍, എസ്‌ഐ. ജയശങ്കര്‍ , ക്രൈം സ്‌ക്വാഡിലെ വളവില്‍ സുരേഷ്, എഎസ് ഐ സിവി.ശ്രീജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ഓരോ ദിവസം കഴിയുന്തോറും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇതിനെ മറികടക്കുന്ന കുബുദ്ധിയുമായാണ് തട്ടിപ്പുകാര്‍ വിലസുന്നത്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഒരുപരിധി വരെ സഹായിക്കുന്ന അഞ്ചു നിര്‍ദേശങ്ങള്‍ ചുവടെ:
പരസ്യങ്ങള്‍:
സൗജന്യ കാര്‍ഡ്, നിരക്കുകളൊന്നുമില്ല തുടങ്ങിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളെ സംശയാസ്പദമായി കാണേണ്ടതാണ്. ഇത്തരം പരസ്യങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക.
യുആര്‍എല്ലിന്റെ ആധികാരികത:
ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, അതിന്റെ യുആര്‍എല്‍ പരിശോധിക്കുക. വെബ് ലിങ്ക് അംഗീകൃത ബാങ്കുകളുടേതാണെന്ന് ഉറപ്പാക്കുക. ഏതെങ്കിലും അനധികൃത ഏജന്റിന്റെയോ ഏജന്‍സിയുടെയോ ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ആപ്പുകള്‍:
ഏതെങ്കിലും ഫോം ഫയല്‍ ചെയ്യുന്നതിനായി മൂന്നാം കക്ഷി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. സാധാരണയായി എല്ലാ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും അവരുടേതായ ആപ്പുകള്‍ ഉണ്ട്. ഏതെങ്കിലും ബാങ്കിന്റെയോ എന്‍ബിഎഫ്‌സിയുടെയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷേ ബാങ്കില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും പ്രതിനിധി നല്‍കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്.
ഗാലറിയിലേക്കുള്ള ആക്സസ്:
ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഫോണ്‍ ഗാലറിയിലേക്കോ ഫോണ്‍ റെക്കോര്‍ഡിലേക്കോ ആക്സസ് ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് ഉറപ്പാക്കുക.
വിവരങ്ങള്‍ ക്രോസ്-വെരിഫൈ ചെയ്യുക:
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് എല്ലായ്‌പ്പോഴും ക്രോസ്-വെരിഫൈ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ധന ജനജീവിതത്തെ സാരമായ ബാധിച്ചിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം. അവശ്യവസ്തുക്കളുടെ വിലവര്‍ധന സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെയാണ് പി സി വിഷ്ണുനാഥാണ് സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോണങ്ങള്‍ ഉന്നയിച്ചത്. കേരളത്തില്‍ വിലക്കയറ്റ തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. ഉപഭോക്തൃ വില (സിപിഐ) സൂചിക ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റിലെ വിലക്കയറ്റ തോത് കേരളത്തില്‍ 9 ആണ്. പട്ടികയില്‍ രണ്ടാമതുളള കര്‍ണാടകയില്‍ അത് വെറും 3.8 ആണെന്നും പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. വിലക്കയറ്റ തോതില്‍ തുടര്‍ച്ചയായി എട്ടു മാസങ്ങളായി കേരളം നമ്പര്‍ വണ്‍ ആണെന്നും പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുന്ന ഇടപെടല്‍ കാര്യക്ഷമമല്ലെന്നും പി സി വിഷ്ണുനാഥ് ആരോപിച്ചു. വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയായിരുന്നു പി സി വിഷ്ണുനാഥിന്റെ ആക്ഷേപങ്ങള്‍. ഓണക്കാലത്ത് വിപണി ഇടപെടലിന് 420 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടത്. 205 കോടി മാത്രമാണ് വകയിരുത്തിയത്. 176 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തരത്തിലായാല്‍ എങ്ങനെയാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുക. സബ്സിഡി സാധനങ്ങള്‍ക്ക് പോലും വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പപ്പടം ചുട്ട് തിന്നേണ്ട അവസ്ഥയാണ്. സപ്ലൈകോ കേര വെളിച്ചെണ്ണയ്ക്ക് 429 രൂപയാണ്. പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള സമാഗമം അടുത്തിടെ ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.
സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില വര്‍ധിപ്പിച്ചതിന് എതിരെ സിപിഐ സമ്മേളനങ്ങളില്‍ പോലും വിമര്‍ശനം ഉയര്‍ന്നു. കരാറുകാര്‍ക്കു കൊടുക്കാനുള്ള പണം കൊടുക്കാത്തതിനാല്‍ അവര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി രാജ്യാന്തര വിലക്കയറ്റ വിരുദ്ധ കോണ്‍ക്ലേവ് സംഘടിപ്പിക്കുക എന്നതാണ് എന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച പിസി വിഷ്ണുനാഥിനെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അഭിനന്ദിച്ചു. അതേസമയം പതിനഞ്ചാം നിയമസഭ ചര്‍ച്ചയ്ക്കെടുത്ത 16 അടിയന്തരപ്രമേയങ്ങളില്‍ നാലെണ്ണം വിഷ്ണുനാഥിന്റേതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിന്ദനം.
by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ‘സ്പൂണും നാരങ്ങയും’ കളിക്ക് നിയമാവലി എഴുതി വൈറലായ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ നിയമ സഭയില്‍ അതിഥി. ഇന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തിയ അഹാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ കണ്ടു.
മൂന്നാം ക്ലാസ് പരീക്ഷയിലെ അഹാന്റെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഷെയര്‍ ചെയ്തിരുന്നു. വാട്സ്ആപ്പില്‍ സ്റ്റാറ്റസായും ഇന്‍സ്റ്റ സ്റ്റോറിയായും റീലായും ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പുകളായും പിന്നീടത് വൈറലായി. പരീക്ഷയില്‍ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയില്‍ ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്ന വലിയ നിയമം അഹാന്‍ എഴുതിച്ചേര്‍ത്തത്.
ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാന്‍ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ക്ഷണിക്കുകയായിരുന്നു.രാവിലെ സ്പീക്കറുടെ വസതിയിയായ ‘നീതി’യിലെത്തിയ അഹാന്‍ സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് നിയമസഭയിലെത്തി സഭാ നടപടികള്‍ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയാണ് അഹാനെ സ്പീക്കര്‍ യാത്രയാക്കിയത്.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും അഹാന്‍ കണ്ടു. ഇരുവരും അഹാനെ കണ്ടതിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ‘കൊച്ചുമിടുക്കന്‍ അഹാന്‍ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തില്‍ വന്ന് കണ്ടിരുന്നു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താന്‍ അഹാന് സാധിക്കട്ടെ’യെന്നും മുഖ്യമന്ത്രി ആശംസിച്ചു.
‘അഹാനെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും പക്വതയാര്‍ന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാന്‍ ഏവര്‍ക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി ഫെയ്ബുക്കില്‍ കുറിച്ചു.
by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ നടപ്പിലാക്കിയ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു. ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ അവർ വീട്ടിൽ നട്ടുവളർത്തുകയും അതിൽ നിന്ന് ഉണ്ടായ വിളവ് സ്കൂളിൽ എത്തിച്ചാണ് വിപണി ഒരുക്കിയത്.
സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് വിപണനോദ്ഘാടനം നിർവ്വഹിച്ചു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയതാണ് ഹരികൂടാരം പദ്ധതി. 150 ൽ അധികം വീടുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. സ്കൂളിൽ നിന്ന് ലഭ്യമാക്കിയ ഗുണമേന്മയുള്ള വിത്തിനങ്ങൾ കുട്ടികൾ നട്ടുനനച്ച് വളർത്തിയാണ് ഇപ്പോൾ വിപണനോദ്ഘാടനത്തിൽ എത്തിയത്. വളർച്ചയുടെ ഘട്ടങ്ങൾ കുറിപ്പുകളാക്കി മാറ്റാനുള്ള നിർദ്ദേശം കൂടിയായപ്പോൾ കുട്ടികളുടെ നിരീക്ഷണ പാടവവും വർദ്ധിച്ചു എന്ന് അധ്യാപകർ വിലയിരുത്തുന്നു. അധ്യാപകരായ സാബു നീലകണ്ഠൻ, ജെ. രാജേഷ്, പി.എസ്. ജൂലി, എസ്. കാവേരി, എം. എസ്. ജസ്‌ന, ആർ.എസ്. റീജറാണി, ശരണ്യ ദേവ്, എം.എസ്. ശ്രീലേഖ, രാഖി രാമചന്ദ്രൻ, ദീപാറാണി എന്നിവർ പങ്കെടുത്തു.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
സാധാരണഗതിയിൽ എല്ലാവരും അരിയോ ചപ്പാത്തിയോ പോലുള്ള സാധാരണ ഭക്ഷണം കഴിക്കുമ്പോൾ, എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരു കർണാടക സ്വദേശിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടുകയാണ്. ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ എഞ്ചിൻ ഓയിൽ മാത്രമാണ് ഉൾപ്പെടുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
‘ഓയിൽ കുമാർ’
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇദ്ദേഹം ‘ഓയിൽ കുമാർ’ എന്നാണ് അറിയപ്പെടുന്നത്. ദിവസവും ഏഴോ എട്ടോ ലിറ്റർ എഞ്ചിൻ ഓയിലാണ് ഇദ്ദേഹം കുടിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം
പോസ്റ്റിൽ പറയുന്നു. ഇതിനോടൊപ്പം ഇദ്ദേഹം സ്ഥിരമായി ചായയും കുടിക്കാറുണ്ട്. ചായ ഒരു സാധാരണ പാനീയമാണെങ്കിലും, മോട്ടോർ ഓയിൽ വളരെ വിഷമയവും അപകടകരവുമാണ്.
വൈറൽ വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത് കാണാം, എന്നാൽ കുമാർ അത് നിരസിച്ചു. പകരം, അദ്ദേഹം കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നു..
ആരോഗ്യപരമായ ദോഷഫലങ്ങളൊന്നും ഉണ്ടായിട്ടില്ല
ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. വൈദ്യസഹായം ആവശ്യമുള്ള വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.
അതിജീവനത്തിലുള്ള വിശ്വാസം
ശ്രീ അയ്യപ്പന്റെ അനുഗ്രഹംകൊണ്ടാണ് തനിക്ക് ഇങ്ങനെ അതിജീവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദിവ്യമായ പിന്തുണയില്ലാതെ ഇത്രയധികം വർഷം ഇങ്ങനെയൊരു അസാധാരണ ആഹാരരീതിയിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
എഞ്ചിൻ ഓയിൽ അപകടകരമാകുന്നത് എന്തുകൊണ്ട്?
എഞ്ചിൻ ഓയിൽ പെട്രോളിയം അധിഷ്ഠിത ഉൽപ്പന്നമാണ്, ഇത് മനുഷ്യർക്ക് അങ്ങേയറ്റം ദോഷകരമാണ്. ഇത് ഒരിക്കലും വിഴുങ്ങരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശത്തിലേക്ക് ഇത് കടക്കുന്നത് ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം എന്നതാണ് ഏറ്റവും വലിയ അപകടസാധ്യതകളിലൊന്ന്.
ശ്വാസകോശത്തിലെ ദോഷഫലങ്ങൾ
കെമിക്കൽ ന്യൂമോണൈറ്റിസ്: ശ്വാസകോശത്തിലേക്ക് എണ്ണ കടക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസകോശകലകളുടെ വീക്കവും നാശവും.
ന്യൂമോണിയ: ഗുരുതരമായ അണുബാധയ്ക്ക് കാരണമാകും.
ശ്വസന പരാജയം: തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് മാറിയേക്കാം.
ഹൃദയം: എണ്ണയിലെ ഹൈഡ്രോകാർബണുകൾ അപകടകരമായ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമായേക്കാം
Recent Comments