by Midhun HP News | Aug 10, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും.
അഞ്ചുതെങ്ങ് വില്ലേജിനായി നിർമ്മിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്ന് വി ശശി എംഎൽഎ അറിയിച്ചു.
98% ത്തോളം പണികളും പൂർത്തിയായി കഴിഞ്ഞു.സാനിട്ടറി വർക്കുകളാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഇത് ഉടൻതന്നെ പൂർത്തീകരിച്ച് കഴിയുന്നതും വേഗം ഓഫീസ് തുറന്നു കൊടുക്കും. സർക്കാർ 51 ലക്ഷം രൂപ ചെലവാക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. കെട്ടിട ഉദ്ഘാടനം കഴിയുന്നതോടുകൂടി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യ മാകും
കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ സ്ഥലം സന്ദർശിച്ചു എംഎൽഎ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എൻ.സൈജുരാജു സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
by Midhun HP News | Aug 10, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ ഗ്രിൻറ്റർ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടു മുക്കുനൂർ ജംഗ്ഷനിൽ വിളിച്ചുവരുത്തി കാറിൽ കടത്തിക്കൊണ്ടുപോയി രണ്ടു പവൻ മാലയും അരപ്പവൻ മോതിരവും ഊരി വാങ്ങി മർദ്ദിച്ച് അവശനാക്കി പാലോട് സുമതി വളവിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കേസിലെ നാല് പ്രതികളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
സുധീർ, മുഹമ്മദ് സൽമാൻ, ആഷിക്, സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ആൾട്ടോ കാർ പിടിച്ചെടുത്തു. ആറ്റിങ്ങൽ DYSP മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് SHO ആസാദ് അബ്ദുൽകലാം, സബ്ബ് ഇൻസ്പെക്ടർമാരായ സജിത്ത്, ഷാൻ, രാജു, സി.പി. ഒമാരായ പ്രസാദ്, സന്തോഷ്, നജിംഷാ, മിഥുൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കൃത്യം നടന്ന് ദിവസങ്ങൾക്കുള്ളിൽ വലയിലാക്കിയത്.
by Midhun HP News | Aug 10, 2025 | Latest News, കേരളം
മലപ്പുറം: തിരൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു. വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂള്‍ പരിസരത്ത് വച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. മലപ്പുറം തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ജൂലൈ 31 നായിരുന്നു അപകടം.
എന്നാല്‍ കുട്ടി വീണെന്ന് മാത്രമായിരുന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കാറിടിച്ച് കുട്ടി തെറിച്ചുവീണെങ്കിലും പ്രകടമായ പരിക്കേറ്റിരുന്നില്ല. എന്നാല്‍ അപകടം കുട്ടിയില്‍ വലിയ പേടി ഉളവാക്കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ കോംപൗണ്ടിലേക്ക് കടന്നുവന്ന കറുത്ത ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് പരിക്കില്ലെന്ന് കണ്ടതോടെ വിഷയം നിസാരവത്കരിച്ചെന്നാണ് ആക്ഷേപം.
അപകടത്തിന് ശേഷം കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ പതിവ് പോലെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ശരീകത്തില്‍ പ്രത്യക്ഷപ്പെട്ട പാടുകള്‍ ശ്രദ്ധിയില്‍പ്പെട്ട് നടത്തിയ അന്വേഷണമാണ് അപകടം സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടിയെ കാര്‍ ഇടിച്ച വിവരം അവിടെ കൂടിയിരുന്ന ആളുകള്‍ ആരും സ്‌കൂളില്‍ അറിയിച്ചില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്തു.
by Midhun HP News | Aug 10, 2025 | Latest News, ജില്ലാ വാർത്ത
സന: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ യെമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് യെമന്‍ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായി തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.
ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.
ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.
നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാന്തപുരം എപി അബൂബക്കല്‍ മുസ്ലീയാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലുകളുടെ ഫലമായി പിന്നീട് വധശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു. ഇതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തു.
by Midhun HP News | Aug 10, 2025 | Latest News, കേരളം
തിരുവനന്തപുരം: ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ ഹാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷ് എത്തിയാല്‍ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിരുന്നു.
അതുല്യയുടെ മരണത്തില്‍ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം.
ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകൽ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ പൊലീസ് കൊലപാതകം, സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകൾ ചുമത്തി സതീഷിനെതിരെ കേസെടുത്തിരുന്നു.
സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചിരുന്നു. അതുല്യയുടെ മരണം വിവാദമായതോടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും ഷാർജയിലെ കമ്പനി പിരിച്ചുവിട്ടിരുന്നു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.
by Midhun HP News | Aug 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂര്‍ പുരസ്‌കാരം ഇ.സന്തോഷ് കുമാറിന്റെ’ തപോമയിയുടെ അച്ഛന്‍’ എന്ന നോവലിന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുതു തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സലിന്‍ മാങ്കുഴിയുടെ ‘ആനന്ദലീല’ എന്ന നോവലിനാണ്. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കെ ജയകുമാര്‍ ഐഎഎസ് ചെയര്‍മാനും ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ. വികെ ജയകുമാര്‍, അനീഷ് കെ അയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്. കെല്‍ക്കത്തയുടെ തെരുവുകളില്‍ മറയുന്ന അഭയാര്‍ത്ഥികളുടെ ജീവിത ചിത്രങ്ങള്‍ കോറിയിടുന്ന ‘തപോമയിയുടെ അച്ഛന്‍’ ആധുനിക മലയാള നോവലിന്റെ സങ്കീര്‍ണ ഗതികള്‍ ആവിഷ്‌ക്കരിക്കുന്ന കൃതിയാണ്. മനുഷ്യജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകള്‍ ചിത്രീകരിക്കുന്ന ഈ നോവല്‍ മലയാള സാഹിത്യത്തില്‍ വേറിട്ട അസ്തിത്വം അടയാളപ്പെടുത്തുന്നുവെന്നു ജൂറി വിലയിരുത്തി.
രണ്ടു കാലങ്ങളില്‍ ജീവിച്ച രണ്ട് പ്രതിഭകളെ സര്‍ഗ്ഗഭാവനയുടെ ഊര്‍ജ്ജം കൊണ്ട് വിളക്കിച്ചേര്‍ത്ത് പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ വരഞ്ഞിടുന്ന അസാധാരണ നോവലാണ് ‘ആനന്ദലീല’. കുമാരനാശാന്റെ കാവ്യജീവിതത്തെയും പ്രണയജീവിതത്തെയും ദാര്‍ശനിക ഭംഗിയോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കുന്നതിനോടൊപ്പം പ്രേംനസീറിന്റെ അവസാന കാലവും നോവലില്‍ സംയോജിപ്പിക്കുന്നു. മുന്‍മാതൃകകളൊന്നുമില്ലാത്ത, ധീരമായ ഭാവനയാണ് ആനന്ദലീലയുടെ കരുത്തും കമനീയതയുമെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സേതു , എം മുകുന്ദന്‍, യുഎ ഖാദര്‍, പി മോഹനന്‍, പെരുമ്പടവം ശ്രീധരന്‍, കെ പി രാമനുണ്ണി, എന്‍ പ്രഭാകരന്‍ , ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, പ്രഭാവര്‍മ്മ, വി മധുസൂദനന്‍നായര്‍, ടിഡി രാമകൃഷ്ണന്‍, സതീഷ്ബാബുപയ്യന്നൂര്‍, സക്കറിയ, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, സജില്‍ ശ്രീധര്‍, ബെന്യാമിന്‍, സാറാ ജോസഫ് എന്നിവര്‍ക്കാണ് മുന്‍ വര്‍ഷങ്ങളില്‍ മലയാറ്റൂര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അവാര്‍ഡുകള്‍ സെപ്റ്റംബര്‍ അവസാനവാരം തിരുവനന്തപുരത്തു വച്ച് നല്‍കുമെന്നു മലയാറ്റൂര്‍ പുരസ്‌കാര സമിതി അറിയിച്ചു.
Recent Comments