വിഎസിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

വിഎസിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി. അനൂപിനെയാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണ വിധേയനായതിനാലാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗവണ്മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് അനൂപ്. വി.എസിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കുളവാഴ ശല്യം: ബോധവത്കരണ ക്യാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാർന്നുതിന്നുന്ന കുളവാഴ ശല്യത്തിന് പരിഹാരം കാണുന്നതിനും അതിനെ വരുമാനമാർഗ്ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകതയും ഉയർത്തിക്കാട്ടി ബോധവത്കരണ കാമ്പയിനുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി.

ഫ്യൂച്ചർ കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ “സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക” എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് ഈ തീരുമാനം കൈകൊണ്ടത് . മുൻ അംബാസഡറും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ പ്രൊഫ. വേണു രാജാമണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത, വിദഗ്ധർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, എൻജിഒ പ്രതിനിധികൾ, വ്യവസായികൾ എന്നിവർ പങ്കെടുത്തിരുന്നു. കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും ശിൽപശാല വിശദമായി ചർച്ച ചെയ്തു.

ജെയിൻ യൂണിവേഴ്‌സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. തുടർന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. അക്കാദമിക പഠനങ്ങളെയും സാധാരണക്കാരുടെ അനുഭവങ്ങളെയും സമന്വയിപ്പിച്ച് ഈ പ്രശ്നത്തിന് സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളെ വീണ്ടെടുക്കാനും, പരിസ്ഥിതിയെ സംരക്ഷിക്കാനും, അതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങൾക്കും സമ്മേളനം ഊന്നൽ നൽകും.

കായലിലെ കുളവാഴ ഭീഷണി നേരിട്ട് ബാധിച്ചവരിൽ നിന്നും, ഈ പാരിസ്ഥിതിക പ്രശ്നത്തെ വരുമാനമാർഗ്ഗമാക്കി മാറ്റാനുള്ള നൂതന ആശയമുള്ളവരിൽ നിന്നും നിർദ്ദേശങ്ങളും ആശയങ്ങളും സ്വീകരിക്കും. ലഭിക്കുന്ന വിവരങ്ങൾ സമ്മേളനം ചർച്ച ചെയ്ത് സമഗ്ര റിപ്പോർട്ട് തയ്യാറാക്കും. സമൂഹത്തിന്റെ വിവിധ തലത്തിലുള്ളവരുടെ കാഴ്ചപ്പാടുകളും നയപരമായ നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് സർക്കാർ പ്രതിനിധികൾക്ക് സമർപ്പിക്കും.
അലങ്കാര സസ്യമായി ഇന്ത്യയിലെത്തിയ കുളവാഴ ഇന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജലാശയങ്ങളിൽ വൻതോതിൽ വ്യാപിച്ചിട്ടുണ്ട്. സൂര്യപ്രകാശവും ഓക്സിജനും ജലത്തിൽ എത്തുന്നത് തടയുകയും ജലജീവികളുടെ ആവാസവ്യവസ്ഥ തകിടം മറിയാനും ഇതിൻ്റെ വ്യാപനം കാരണമായി. കുളവാഴ അഴുകുമ്പോൾ പുറത്തു വരുന്ന മീഥേൻ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ കാലാവസ്ഥാ മാറ്റത്തിൻ്റെ ആക്കം കൂട്ടിയെന്ന് പഠനങ്ങൾ പറയുന്നു.

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായലിൽ കുളവാഴ ശല്യം രൂക്ഷമാണ്. ഇതിൻ്റെ വ്യാപനം കൃഷി, മത്സ്യബന്ധനം, ഗതാഗതം, ടൂറിസം, പൊതുജനാരോഗ്യം എന്നിവയെ കാര്യമായി ബാധിക്കുകയും സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ടെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി പറഞ്ഞു.

സി മോഹന ചന്ദ്രൻ അനുസ്മരണ സമ്മേളനം മംഗലപുരത്ത് നാളെ

സി മോഹന ചന്ദ്രൻ അനുസ്മരണ സമ്മേളനം മംഗലപുരത്ത് നാളെ

സി മോഹന ചന്ദ്രൻ അനുസ്മരണ സമ്മേളനം മംഗലപുരത്ത് സംഘടിപ്പിക്കുന്നു. 30നു മംഗലപുരത്തു നടക്കുന്ന അനുസ്മരണ സമ്മേളനം വൈകിട്ട് 5 മണിക്കു മംഗലപുരം പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ രമേശ്‌ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സി മോഹനചന്ദ്രൻ സ്മാരക പുരസ്‌കാരം ആകാശവാണി തിരുവനന്തപുരം മുൻ അസിസ്റ്റന്റ് ഡയ റെക്ടറും സുപ്രസിദ്ധ പ്രശസ്ത സിനിമ പിന്നണി ഗായകനുമായ ജി ശ്രീറാമിന് രമേശ്‌ചെന്നിത്തല സമ്മാനിക്കും.

കർമ്മ ശ്രേഷ്ഠ പുരസ്കാരം

ദേശീയ ഗായിക വേദി സംസ്ഥാന പ്രസിഡണ്ടും കായികവേദി മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ നജിമുദ്ദീന് മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ സമ്മാനിക്കും.

വിദ്യാഭ്യാസ പുരസ്കാരം

വിദ്യാഭ്യാസ പുരസ്കാരം സസ്യ ശാസ്ത്രം ബിരുദാനന്തര ബിരുദത്തിൽ മൂന്നാം റാങ്കും യുവ സസ്യ ശാസ്ത്രജ്ഞയ്ക്കുള്ള തിയോസ് അവാർഡും നേടിയ മുരുക്കുംപുഴ സ്വദേശിയായ ശ്രുതി കൃഷ്ണന് സി എം പി സ്റ്റേറ്റ് സെക്രട്ടറി സിപി ജോൺ പുരസ്കാരം സമ്മാനിക്കും.

മാതൃകാ പൊതുപ്രവർത്തകനുള്ള പുരസ്കാരം

മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവും ആയിരുന്ന അഡ്വക്കേറ്റ് വൈ നഹാസ് മെമ്മോറിയലിന് വേണ്ടി ഈ അവാർഡ് വക്കം സുകുമാരന് കെപിസിസി മെമ്പറും മുൻ എംഎൽഎയും ആയ വർക്കല കഹാർ സമ്മാനിക്കും.

കായിക പുരസ്കാരം

നാഷണൽ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവ് വൃന്ദ ആർ എസി ന് പൊതുജനാരോഗ്യ വിദഗ്ധൻ ഡോക്ടർ എസ് എസ് ലാൽ പുരസ്കാരം സമ്മാനിക്കും
കോൺഗ്രസ് നേതാക്കളായ സർവീസ് പെൻഷൻ കാരെയും മംഗലപുരം പഞ്ചായത്ത് പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെയും വാർഡ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് മാരെയും ആദരിക്കൽ പീതാംബരക്കുറുപ്പ് എക്സ് എ പി.

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടിയുടെ തിരുവോണം ബമ്പർ വിപണിയിൽ

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കെ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതി. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആന്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും നടന്നു

നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും നടന്നു

കണിയാപുരം: നന്മ കരിച്ചാറയുടെ 6-ാം വാർഷികാഘോഷം, വിദ്യഭ്യാസ അവാർഡ് വിതരണം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, കുടുംബ സംഗമം എന്നിവ നടന്നു. പള്ളിപ്പുറം കാരമൂട് ഓക്സിജൻ പാർക്കിൽ നടന്ന പരിപാടി റിട്ടയേർഡ് ജഡ്ജിയും കെ.എസ്.ഇ.ബി നിയമന വിഭാഗം മുൻ മേധാവിയുമായ പഞ്ചാപകേഷൻ ഉദ്ഘാടനം ചെയ്തു. നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ബിനു ഫ്രാൻസിസ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.

ജിതിൻ റഹ്മാൻ ഐ.എ.എസ്, മുഹമ്മദ് ഷാഫി ഐ.പി.എസ്, കവിയും എഴുത്തുകാരനുമായ സിദ്ധീഖ് സുബൈർ, ഡോക്ടർ നസീർ, നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസൽ, സെക്രട്ടറി എം.റസീഫ്, നന്മ അഡ്വൈസറി ബോർഡ് അംഗങ്ങളായ താഹിർ ഹാജി, കെ.എച്ച്.എം അഷ്റഫ്, എ.വി.സുൽഫിക്കർ, ജെ.എം.ഷാഫി (സെക്രട്ടറി, ട്രിഡ, കേരള സർക്കാർ), സൈദ് അബ്ദുൽ ഗഫൂർ (നന്മ എക്സിക്യൂട്ടീവ് അംഗം), മനാഫ് മണപ്പുറം (നന്മ വൈസ് പ്രസിഡന്റ്), അഷ്റഫ് റോയൽ (നന്മ ക്ഷേമകാര്യ കമ്മിറ്റി കൺവീനർ), നൗഷാദ് ചെറുകായൽക്കര (സ്ക്രീനിംഗ് കമ്മറ്റി അംഗം), ഷംനാദ് വരിക്ക്മുക്ക് (നന്മ പാഥേയം കൺവീനർ), ഷംനാദ് ചിറ്റൂപറമ്പിൽ (ജോയിന്റ് സെക്രട്ടറി നന്മ കരിച്ചാറ), നിസാറുദ്ദീൻ എംപി (ട്രഷറർ നന്മ കരിച്ചാറ), നന്മ സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ബിജൂർ മദനിവിള, അക്ബർ കടവിൽ, ജസീം കടവിൽ, മുഹമ്മദ് ഷാ, സജീം മണക്കാട്ട്, ഹാറൂൺ കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഫുൾ എ+ നേടിയ വിദ്യാർഥികൾക്ക് സിറാജുദ്ദീൻ മണപ്പുറം, അബ്ദ കരിച്ചാറ, ഹാമിദ് കുഴിയിൽ, സുനിൽ അപ്സര എന്നിവർ മെമെന്റോയും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. ചടങ്ങിൽ ഇന്റർനാഷണൽ വോളിബോൾ താരമായ അശ്വനി കിരണിന് മുൻ ദേശീയ വോളിബോൾ കോച്ച് അബ്ദുൽ വാഹിദ് മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചു.

പ്രദേശത്തെ മികച്ച സ്കുളായി തെരഞ്ഞെടുക്കപ്പെട്ട കണിയാപുരം ഗവൺമെന്റ് യു.പി സ്കൂളിന് മുൻ പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പക്കീരുമൈതീൻ മെമ്മോറിയൽ അവാർഡും വൈറ്റ് ബോർഡുകളും സമ്മാനിച്ചു. പള്ളിപ്പുറം ഗവൺമെന്റ് എൽ.പി സ്കൂളിന് ചടങ്ങിൽ വെച്ച് ഫ്രിഡ്ജ് നൽകി.

മികച്ച കർഷകനായി തെരഞ്ഞെടുത്ത കുഴിയിൽ ഇസ്മായിൽ പിള്ള, കരിച്ചാറ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശിവപ്രസാദ് ദർശന, മഹാരാഷ്ട്രയിൽ വച്ച് നടന്ന മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും, വെങ്കല മെഡലും കരസ്ഥമാക്കിയ സച്ചിൻ ഷാജി, കരിച്ചാറ പ്രദേശത്തെ കവിയായ നാജുകുമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഗായകൻ ഷെമീർ കണിയാപുരം നയിച്ച ഇശൽ സന്ധ്യയും ഉണ്ടായിരുന്നു. വാർഷിക സമ്മേളനത്തിന് നന്മ കരിച്ചാറ വൈസ് പ്രസിഡന്റ് കെ.എച്ച്.എം മുനീർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കരിച്ചാറ നാദർഷ നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ സേവഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ സേവഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ സേവഭാരതി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആറ്റിങ്ങൽ സേവഭാരതി രക്ഷാധികാരി ഡോക്ടർ രാധാകൃഷ്ണൻ നായർ നിർവഹിച്ചു. ആറ്റിങ്ങൽ ഗ്രാമം ഭജന മഠത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ നിർധന കുടുംബത്തിൽപ്പെട്ട രോഗിക് ഒരു വാക്കർ സൗജന്യമായും നൽകുകയും ചെയ്യ്തു.