by Midhun HP News | Jul 7, 2025 | Latest News, കേരളം
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 2-3 ദിവസം ഝാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ കണ്ണൂരും കാസർകോടും യെല്ലോ മുന്നറിയിപ്പാണുള്ളത്.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ.യിലെ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റി മുഖേന നടത്തുന്ന ഒരു വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ കോഴ്സിൽ ചേരാവുന്നതാണ്.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളമുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി പരിശീലനവും പ്രൊഫഷണൽ ഗൈഡൻസും ഒരുക്കിയിട്ടുണ്ട്.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥ റോഷ്‌നിയുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.
ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ നാട്ടുകാരാണ് കടവിലെ പാറയ്ക്ക് മുകളിലായി കിടന്നിരുന്ന രാജവെമ്പാലയെ കണ്ടത്. ഏതാണ്ട് പതിനെട്ടടിയോളം വരുന്ന രാജവെമ്പാലയെ കണ്ട് ഭയന്ന നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശത്ത് അടുത്ത കാലത്തൊന്നും രാജവെമ്പാലയെ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം സ്ഥലത്തെത്തിയത്. തോടിന് കരയിലുണ്ടായിരുന്ന രാജവെമ്പാലയെ ആറ് മിനിറ്റോളമെടുത്താണ് പിടികൂടാനായത്. ഇതിനകം അഞ്ഞൂറില്‍പരം പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്‌നി പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ രാജവെമ്പാലയെ കാണുന്നത് അപൂര്‍വമായിട്ടാണ്. പിടികൂടാന്‍ ശ്രമിച്ചതോടെ ഇത് വെള്ളത്തിലേക്ക് ഇറങ്ങിയത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കി. നീളം കൂടുതലായിരുന്നെങ്കിലും പെട്ടെന്ന് തന്നെ വരുതിയിലാക്കാനായെന്നും റോഷ്‌നി പറഞ്ഞു. രാജവെമ്പാലയെ ഉള്‍ക്കാട്ടില്‍ തുറന്നുവിടാനാണ് തീരുമാനം.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ കരിച്ചിയിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യങ്ങൾ വാഹനത്തിൽ എത്തിച്ച് തോട്ടിൽ ഒഴുക്കി വിടുന്നതായി പരാതി. കഴിഞ്ഞ ദിവസം ഞായറാഴ്ച അർദ്ധരാത്രി 12.45 ഓടെയാണ് തച്ചൂർകുന്ന് തെന്നൂർ മാടൻകാവിന് സമീപത്തെ തോട്ടിൽ വാഹനത്തിൽ എത്തിച്ച കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്.
മാസങ്ങളായി ഈ പ്രദേശത്ത് കക്കൂസ് മാലിന്യങ്ങൾ തോട്ടിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. പല ദിവസങ്ങളിൽ ഈ ഭാഗത്ത് രൂക്ഷഗന്ധവും കക്കൂസ് മാലിന്യത്തിന്റെ അവശിഷ്ടങ്ങളും തോട്ടിൽ പലയിടത്തും കണ്ടെത്തുകയും ചെയ്തതോടെയാണ് നാട്ടുക്കാർക്ക് തൊട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നതായി മനസ്സിലായത്. ഇത്തരം കക്കൂസ് മാലിന്യം ചെന്നെത്തുന്നത് വാമനപുരം നദിയിലാണ്.
ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ള സ്രോതസ്സും ഈ നദിയാണ്. കഴിഞ്ഞദിവസം അർദ്ധരാത്രി വാഹനത്തിൽ എത്തിച്ച കക്കൂസ് മാലിന്യം തോട്ടിൽ തള്ളിയതിനുശേഷം കടന്നു കളയാൻ ശ്രമിച്ച വാഹനത്തെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് വാഹനം കടന്നു കളഞ്ഞു. ആറ്റിങ്ങൽ അയിലം റോഡിൽ കിഴക്കേനാലുക്ക് മുതൽ തച്ചൂർകുന്ന് ജംഗ്ഷൻ വരെ വിവിധ വീടുകളിലായി നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ചു ഇത്തരം സാമൂഹ്യവിരുദ്ധരെയും ഇത്തരം മാലിന്യം തള്ളുന്ന വാഹനത്തെയും എത്രയും പെട്ടെന്ന് പോലീസ് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് കൂന്തള്ളൂർ ഇരട്ട കലുങ്ങ് തണൽ ഭവനിൽ എസ് ശശി (61) (റിട്ടയേർഡ് കെ എസ് ആർ ടി സി എം ഒ) നിര്യാതനായി. കമ്മാളകുന്ന് പുളിയങ്കിഴ് വിള വീട്ടിൽ പരേതനായ ശ്രീധരൻ പണികരുടെ മകനാണ്.
ഭാര്യ: സിന്ധു
മക്കൾ: ശരണ്യ, ശരത്ത്
മരുമകൻ: അനീഷ് (സി പി ഒ, കല്ലബലം പോലീസ്)
ചെറുമക്കൾ: അഷിത ശെഖർ, അൻഷിത ശെഖർ.
സഞ്ചയനം 10/7/2025 വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: പ്ലസ് വൺ വിദ്യാർഥിനിക്കും അധ്യാപകനുമെതിരെ വ്യാജ പ്രചാരണം നടത്തുകയും വ്യാജ പീഡന പരാതി നൽകുകയും ചെയ്ത കേസിൽ പ്രതിയായ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. കിളിമാനൂർ രാജാ രവിവർമ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖയ്ക്കാണ് ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്.
അധ്യാപിക തിങ്കൾ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകണം. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50,000 രൂപയുടെ 2 ആൾജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
അനുമതി കൂടാതെ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. അധ്യാപികയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എസ്‌സി, എസ്ടി നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു. ജനുവരിയിൽ വിദ്യാർഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയളവിലാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർഥിനിക്ക് പഠനം നിർത്തേണ്ടിവന്നു”
Recent Comments