പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

പൈലറ്റുമാര്‍ വിമാനം പറത്തുന്നതിന് മുന്‍പ് പെര്‍ഫ്യൂം അടിക്കാന്‍ പാടില്ല, കാരണമെന്ത്?

പൈലറ്റുമാര്‍ക്ക് പെര്‍ഫ്യൂമും ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിക്കാന്‍ പാടില്ലെന്ന രഹസ്യം നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയുടെ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മാര്‍ഗനിര്‍ദേശ പ്രകാരം ഒരോ വിമാന സര്‍വീസിന് മുന്‍പും പൈലറ്റുമാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ബന്ധിത ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയരാകണം.

എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ സാനിറ്റൈസറുകള്‍, മൗത്ത് വാഷ്, പെര്‍ഫ്യൂമുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ മിക്കതും ഈഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളതാണ്. ആല്‍ക്കഹോള്‍ എത്ര ചെറിയ അളവിലാണെങ്കിലും ബ്രെത്ത്അലൈസറുകള്‍ അവയെ പെട്ടെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ പെര്‍ഫ്യൂം അടിക്കുകയോ ചെയ്താല്‍ ബ്രെത്ത്അലൈസര്‍ തെറ്റായ പോസിറ്റീവ് അല്ലെങ്കില്‍ ഉയര്‍ന്ന റീഡിങ് രേഖപ്പെടുത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മിക്ക എയര്‍ലൈനുകളിലും പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് പൈലറ്റുമാരോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ബ്രെത്ത്അലൈസർ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ, അവർക്ക് ആവശ്യാനുസരണം പെർഫ്യൂം ഉപയോഗിക്കുന്നതില്‍ വിലക്കില്ല. ഇത് സുരക്ഷയുടെയും ഡിജിസിഎ മാർഗനിർദേശങ്ങൾ പാലിക്കുന്നതിന്റെയും മാത്രം കാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.

സംസ്ഥാനത്ത് മഴ അതിതീവ്രമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ അതിതീവ്രമാകും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍ ജില്ലകലില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

ഓറഞ്ച് അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)

തൃശൂർ: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷൻ)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷൻ)

മഞ്ഞ അലർട്ട്

പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ, പമ്പ (മടമൺ സ്റ്റേഷൻ – CWC )

കോട്ടയം : മണിമല (പുല്ലാകയർ സ്റ്റേഷൻ – CWC)

ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷൻ – CWC)

എറണാകുളം: പെരിയാർ (കാലടി സ്റ്റേഷൻ & മാർത്താണ്ഡവർമ്മ സ്റ്റേഷൻ), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷൻ)

പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷൻ)

തൃശൂർ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷൻ)

വയനാട് : കബനി (ബാവേലി & കക്കവയൽ, മുത്തൻകര സ്റ്റേഷൻ – CWC)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

സ്വദേശവത്കരണം; ജൂ​ൺ 30ന്​ മുൻപ് ​നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ആശങ്കയിൽ പ്രവാസികൾ

സ്വദേശവത്കരണം; ജൂ​ൺ 30ന്​ മുൻപ് ​നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ആശങ്കയിൽ പ്രവാസികൾ

ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50ന് മുകളിൽ ആണെങ്കിൽ ഒ​രു ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കണം എന്ന ഉത്തരവ് നടപ്പിലാക്കാനുള്ള സമയം ജൂ​ൺ 30ന്​ ​അ​വ​സാ​നി​ക്കും. സ്വ​ദേ​ശി​ക​ളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എ ഇ സർക്കാർ മുന്നറിയിപ്പ് നൽകി. സ്വദേശികളെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് 20,000 ദി​ര്‍ഹം എന്ന രീതിയിൽ പി​ഴ ചു​മ​ത്തു​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യംഅറിയിച്ചു.

സർക്കാർ നിർദേശം അനുസരിച്ചു ക​മ്പ​നി​ക​ള്‍ നിയമനം നടത്തിയിട്ടുണ്ടോ എന്ന കാര്യം ജൂ​ലൈ ഒ​ന്നു മു​ത​ല്‍ മ​ന്ത്രാ​ല​യം പരിശോധിക്കും. കമ്പനികൾ സ്വ​ദേ​ശി പൗ​ര​ന്മാ​രെ സോ​ഷ്യ​ല്‍ ഇ​ന്‍ഷു​റ​ന്‍സ് നി​ധി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും മ​ന്ത്രാ​ല​യം പ​രി​ശോ​ധി​ക്കും.

നാ​ഫി​സ് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വദേശികളെ സ്ഥാപനങ്ങളിൽ ജോലിക്ക് നിയമിക്കണം എന്നും അതിലൂടെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തിന്റെ പുരോഗതി വിലയിരുത്താൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.

സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ല്‍ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ക​മ്പ​നി​ക​ള്‍ക്ക് എ​മി​റ​റ്റൈ​സേ​ഷ​ന്‍ പാ​ര്‍ട്‌​ണേ​ഴ്‌​സ് ക്ല​ബില്‍ അം​ഗ​ത്വം ന​ല്‍കു​ന്ന​ത​ട​ക്ക​മു​ള്ള പി​ന്തു​ണ നൽകുമെന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഈ ​അം​ഗ​ത്വം ല​ഭി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ക്ക് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ര്‍വി​സ് ഫീ​സി​ല്‍ 80 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭി​ക്കും എന്നുള്ളതാണ് പ്രത്യേകത.

അതേ സമയം തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികളായ പല ജീവനക്കാരും. സ്വദേശിവത്കരണം വന്നതോടെ പലർക്കും ജോലി നഷ്ടമായിരുന്നു. മാത്രവുമല്ല പല കമ്പനികളും ചെലവ് കുറക്കാൻ ജീവനക്കാരെ പിരിച്ചു വിടുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സ്വദേശിവത്കരണം ഭയന്ന് മറ്റു കമ്പനികളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

കോവളം മുതൽ ബേക്കൽ വരെ അടിപൊളി യാത്ര; ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് ടൂര്‍

കോവളം മുതൽ ബേക്കൽ വരെ അടിപൊളി യാത്ര; ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് ടൂര്‍

കൊച്ചി: തെക്ക് കോവളം മുതൽ വടക്ക് ബേക്കൽ വരെ, കേരളത്തിലെ മനോഹരമായ ജലപാതകളിലൂടെ ഒരു ക്രൂസ് ടൂർ എങ്ങനെയുണ്ടാകും? 590 കിലോമീറ്റർ നീണ്ടുകിടക്കുന്ന പടിഞ്ഞാറൻ (വെസ്റ്റ് കോസ്റ്റ്) ജലപാതകളിലൂടെ രണ്ട് ദിവസത്തെ ക്രൂസ് യാത്ര തുടങ്ങാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു, ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത എസി ക്രൂസ് യാനം നിർമ്മാണത്തിലാണ്.

തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 235 കിലോമീറ്റർ നീളമുള്ള ജലപാത പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം അവസാനം കമ്മീഷൻ ചെയ്യുമ്പോഴേക്കും 21 സീറ്റുള്ള ഇലക്ട്രിക് ബോട്ട് തയ്യാറാകും. എല്ലാം ശരിയാണെങ്കിൽ, ഈ വർഷം തന്നെ ചേറ്റുവ വരെ സർവീസ് ആരംഭിക്കാനും പദ്ധതിയുടെ പുരോഗതിക്കനുസരിച്ച് ക്രമേണ യാത്ര നീട്ടാനുമാണ് പദ്ധതി.

“ഈ ക്രൂസ് യാത്ര വിനോദസഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം നൽകും. വർക്കലയിലെ ചിലക്കൂരിലെയും ശിവഗിരിയിലെയും തുരങ്കങ്ങളിലൂടെയുള്ള യാത്രയായിരിക്കും പ്രധാന ആകർഷണങ്ങളിലൊന്ന്, ഈ യാത്രയിൽ യാത്രക്കാർക്ക് ഓൺ-ബോർഡ് പ്രൊജക്ടർ വഴി ആഴത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ ആസ്വദിക്കാൻ കഴിയും,” മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് ജലപാതയുടെ ആദ്യ ഘട്ടം അടുത്ത നാല് മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, ഈ ഭാഗത്തെ ഡ്രെഡ്ജിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

“വർക്കല തുരങ്കത്തിലേക്ക് ബോട്ട് പ്രവേശിക്കുമ്പോൾ ഓൺ-ബോർഡ് പ്രൊജക്ടർ തനിയെ പ്രവർത്തനക്ഷമമാകും, ഇതിൽ സന്ദർശകർക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനാകും,” ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് ദിവസത്തെ ടൂർ പാക്കേജിൽ കുറഞ്ഞത് അഞ്ച് സ്ഥലങ്ങളിലെങ്കിലും ബോട്ട് നിർത്തും, ഇവ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കും. “കേരള ഷിപ്പിങ് & ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെഎസ്ഐഎൻസി) ആണ് ഈ യാത്രയ്ക്കുള്ള യാനം നിർമ്മിക്കുന്നത്,” അദ്ദേഹം പറഞ്ഞു. 235 കിലോമീറ്റർ ദൈർഘ്യമുള്ള ജലപാത കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ ടൂറിസത്തിന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുമെന്ന്

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് കീഴിലുള്ള ദേശീയ ജലപാത പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തതുമായ കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ (കെഡബ്ല്യുഐഎൽ) ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തോടെ ജനജീവിതം ദുസ്സഹമായി. കണ്ണൂര്‍ ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രം മുങ്ങി. ചൂരല്‍മഴ പുനപ്പുഴയില്‍ കുത്തൊഴുക്ക് തുടരുകയാണ്. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.

സംസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്ന് രാവിലെയും തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെയും തുടരുകയാണ്. കനത്തമഴയില്‍ ജില്ലയിലെ താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി. കണ്ണൂര്‍ നഗരത്തിലെ റോഡുകളിലുള്‍പ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറളം ഫാമില്‍ തെങ്ങുചെത്ത് തൊഴിലാളി രാജീവന്‍ ആണ് തെങ്ങ് ചെത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. മാടപ്പീടിക മേഖലയില്‍ കാറ്റില്‍ കനത്ത നാശമുണ്ടായി. മലയോര മേഖലയിലാണ് കനത്ത മഴ പെയ്യുന്നത്. ഇരിട്ടി പഴശ്ശി ഡാമില്‍ മൂന്ന് മീറ്ററിലധികം വെള്ളം ഉയര്‍ന്നു. പഴശ്ശി ഡാമിന്റെ 16 സ്പില്‍വേ ഷട്ടറുകളില്‍ 13 എണ്ണം ആണ് തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റര്‍ ആണ്. ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കോഴിക്കോടും മഴ ശക്തമായി തുടരുകയാണ്. കക്കയം ഡാമില്‍ ജലനിരപ്പ് 2484.6 അടി ആയി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ ഡാം ഷട്ടര്‍ തുറന്ന് വെള്ളം കരിയാത്തുംപാറ പുഴയിലേക്ക് ഒഴുക്കും. കരിയാത്തുംപാറ, കുറ്റ്യാടി പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി ആന്റണി ലിയോണിനെ (65) ആണ് കാണാതായത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. വയനാട് മുത്തങ്ങയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയെ തുടര്‍ന്ന് ചൂരല്‍മല പുനപ്പുഴയിലെ കുത്തൊഴുക്ക് തുടരുകയാണ്. കബനിയില്‍ കാലാവസ്ഥ വകുപ്പ് പ്രളയസാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കണിയാപുരം പടിഞ്ഞാറ്റുമുക്ക് സെൻറ് വിൻസെൻ്റ് ഹൈസ്കൂളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ലഹരിവിമുക്ത വ്യക്തി, ലഹരിവിമുക്ത കുടുംബം, ലഹരിവിമുക്ത കലാലയം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തിരുവനന്തപുരം ജില്ലയിൽ ഒട്ടനവധി ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്ന് ജാഗ്രത സമിതി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.

ലഹരി വില്പന നടത്തുന്നവരെ നേരിൽ കണ്ടു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനും, നിയമ നടപടി എടുക്കുവാനും 101 പേർ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം നൽകിയതായി കെ പി ആർ എയുടെയും, ജാഗ്രത സമിതിയുടെയും ചെയർമാനായ എം.എ.ലത്തീഫ് പറഞ്ഞു. എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ആറ്റിങ്ങൽ ഡി വൈ എഫ്‌ ഐ മഞ്ജുലാൽ എസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എൻട്രൻസിൽ ഓൾ ഇന്ത്യ തലത്തിൽ 158 ആം റാങ്ക് കിട്ടിയ ഫിദ നിഷാദ് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷംഷുദ്ധീൻ, ഹെഡ് മിസ്ട്രസ് ഷീജറാണി, പി ടി എ പ്രസിഡന്റ് നാസർ, ശാന്തി ടീച്ചർ, ഹാമിൽ റാഫേൽ, സഞ്ജു, നൈസാം, റാഫി ആലായി, തൻസീർ, അസീം, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.