by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിന്‍ ഗണേഷും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മോദിയെ കണ്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പങ്കുവച്ചിട്ടില്ല. ”ദൈവീകം ഈ ബന്ധം. ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കൃഷ്ണ കുമാര്‍ പറയുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അഹാനയുടെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയതാണോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. നിരവധി പേരാണ് താര കുടുംബം പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്. അതേസമയം കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.തങ്ങളെ ക്ഷയോടെ കേള്‍ക്കുകയും ചെറിയ ചോദ്യങ്ങള്‍ക്കു വരെ മറുപടിയും ചെയ്തു കൊണ്ട് വളരെ ലളിതവും സത്യസന്ധവുമായ സംഭാഷണത്തിലേര്‍പ്പെട്ട മോദിയെയാണ് അഹാന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഒരാളെന്ന് പോലും മറന്നു പോയെന്നും അഹാന പറയുന്നു.

അച്ഛന്‍ കൃഷ്ണ കുമാര്‍ ഇത്രയധികം പ്രമുഖ വ്യക്തികള്‍ക്കിടയില്‍ വര്‍ഷങ്ങളായി ലഭിക്കുന്ന ബഹുമാനവും പരിഗണനയും താന്‍ കണ്ടുവെന്നും അച്ഛനെ കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും അഹാന പറയുന്നു. അതിന്റെ പ്രതിഫലനമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച സ്വീകരണമെന്നും അഹാന പറയുന്നു.
by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
ലാഗോസ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ചരിത്രമെഴുതി 15കാരി. റുവാന്‍ഡയുടെ ഫാനി ഉഡാഗുഷിമാനിന്ദെയാണ് റെക്കോര്‍ഡ് ബാറ്റിങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. അരങ്ങേറ്റ അന്താരാഷ്ട്ര ടി20 പോരാട്ടത്തില്‍ താരം സെഞ്ച്വറി നേടി. വനിതാ ടി20 ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാനി മാറുകയും ചെയ്തു.
നൈജീരിയ ഇന്‍വിറ്റേഷണല്‍ ടി20 ടൂര്‍ണമെന്റില്‍ താരം ഘാനയ്‌ക്കെതിരെയാണ് ശതകം സ്വന്തമാക്കിയത്. 65 പന്തില്‍ താരം 17 ഫോറുകള്‍ സഹിതം 111 റണ്‍സടിച്ചു. സെഞ്ച്വറി നേടുമ്പോള്‍ ഫാനിയുടെ പ്രായം 15 വര്‍ഷവും 223 ദിവസവുമായിരുന്നു. ഉഗാണ്ടയുടെ പ്രൊസ്‌കോവിയ അലാകോ 2019ല്‍ 16 വയസും 233 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ 116 റണ്‍സിന്റെ റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്.
വനിതാ ടി20യില്‍ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും ഫാനി സ്വന്തമാക്കി. 2005ല്‍ കരന്‍ റോള്‍ടന്‍ നേടിയ പുറത്താകാതെ 96 റണ്‍സാണ് ഇതുവരെ വനിതാ ക്രിക്കറ്റിലെ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
പുരുഷ ക്രിക്കറ്റില്‍ ഫ്രാന്‍സിന്റെ ഗുസ്താവ് മക്കീനാണ് റെക്കോര്‍ഡ്. താരം 18 വയസും 280 ദിവസവും പ്രായമുള്ളപ്പോള്‍ നേടിയ സെഞ്ച്വറിയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 2022ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം.


by Midhun HP News | Mar 21, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ചൂട് കൂടും. പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽസ്യസിലേക്ക് ഉയരാൻ സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽസ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടുത്ത ചൂടിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയര്‍ന്ന ചൂട് കാരണമാകും.
അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾക്കായായുള്ള ജാഗ്രത നിർദേശങ്ങൾ
പകൽ 11 മുതല്‍ വൈകീട്ട് 3 വരെ നേരിട്ട്, തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. പരമാവധി ശുദ്ധജലം കുടിക്കുക
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക
അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുക. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ പകല്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക
അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവര്‍ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം ഉറപ്പാക്കുക
പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
യാത്ര ചെയ്യുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുക. വെള്ളം കയ്യിൽ കരുതുക.
നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കുക. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഗൂഡല്ലൂരിന് സമീപം സൂചിമല വ്യൂ പോയിന്റിൽ നിന്ന് 100 അടി താഴ്ചയിലേക്ക് വീണ യുവാവിനെ 14 മണിക്കൂറത്തെ സാഹസിക രക്ഷാപ്രവർത്തനൊടുവിൽ രക്ഷിച്ചു. ചെങ്കൽപേട്ട സ്വദേശി ശിവഗുരുനാഥനാണ് (30) ആണ് സെൽഫി എടുക്കുന്നതിനിടെ മലയുടെ മുകളിൽ നിന്ന് കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
വ്യൂ പോയിൻ്റിൻ്റെ പ്രവേശനാനുമതി ഇല്ലാത്ത ഭാഗത്ത് നിന്നാണ് യുവാവ് വീണത്. വീഴചയുടെ ആഘാതത്തിൽ ശിവഗുരുനാഥന്റെ ബോധം നഷ്ടപ്പെട്ടു. ബോധ വന്നപ്പോൾ അയാളെ വ്യൂ പോയിന്റിൽ എത്തിയ ടാക്സി ഡ്രൈവറെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വനം വകുപ്പിന്റെ തെർമൽ ഡ്രോൺ ഉപയോഗിച്ച് സ്ഥലം കണ്ടെത്തിയെങ്കിലും ശിവഗുരുവിനെ പരക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ രാത്രി 9.30 ഓടെ കൂനൂരിൽ നിന്നു മദ്രാസ് റെജിമെന്റിന്റെ റെസ്ക്യു ടീമെത്തി. മേജർ സരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അടിവാരത്തേക്കു കയർ കെട്ടിയിറങ്ങി. കൂട്ടത്തിലുണ്ടായിരുന്ന മേജർ ഡോ. കവിത 100 മീറ്റർ ചെങ്കുത്തായ പാറക്കെട്ടിലൂടെയിറങ്ങി വൈദ്യസഹായം നൽകി.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലേതിനു സമാനമായ ദൗത്യം അവസാനിക്കുന്ന പുലർച്ചെ നാല് മണിക്കാണ്. നാല് മണിയോടെ ശിവഗുരുനാഥനെ അതിസാഹസികമായി കയർ കെട്ടിയ സ്ട്രെച്ചറിൽ പാറക്കെട്ടിൽ നിന്നു പുറത്തെടുത്തു. മൊത്തം 150 പേരാണ് രക്ഷാപ്രവർത്തൻ്റെ ഭാഗമായത്.
റിസർവ് വനമേഖലയിലാണ് അപകടമുണ്ടായത്. പ്രദേശത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുകയെന്ന വെല്ലുവിളിയും വനം വകുപ്പ് ജീവനക്കാർക്കുണ്ടായിരുന്നു. ഡ്രോണിന്റെ ശബ്ദവും വെളിച്ചവും കാരണമാണ് കാട്ടാനകൾ അടുക്കാതിരുന്നത്. ഊട്ടി മെഡിക്കൽ കോളജിലെത്തിച്ച ശിവഗുരുനാഥൻ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഇയാൾ നൽകിയ മേൽവിലാസം വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തുടരന്വേഷണം നടക്കുന്നു.


by Midhun HP News | Mar 21, 2026 | Latest News, കേരളം
തൃശൂർ: അവണൂരിൽ എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. അവണൂർ സ്വദേശി അനുപ്രിയ (25) യുടെ മൃതദേഹമാണ് മണലിത്തറ തോട്ടിൽ കണ്ടെത്തിയത്. തൃശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ എംബിഎ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
ഇന്നലെ രാവിലെ വീട്ടിൽ നിന്നു കോളജിലേക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അനുപ്രിയയെ കാണാനില്ലെന്ന് അറിയിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് ഇന്നലെ ഉച്ച കഴിഞ്ഞ് മൃതദേഹം തോട്ടിൽ കണ്ടെത്തുകയായിരുന്നു.


by Midhun HP News | Mar 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മൂന്നാഴ്ച പിന്നിടുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറ് ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഉണ്ടായ ഡ്രോണ്‍ – മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ കണക്കുരകളാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ചത്. സംഘര്‍ഷം ബാധിച്ചിട്ടുള്ള ഗള്‍ഫ്, പശ്ചിമേഷ്യന്‍ മേഖലയില്‍ ഏകദേശം ഒരു കോടിയിലധികം ഇന്ത്യക്കാരുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച റിയാദിന് നേരെ നടന്ന ആക്രമണത്തിലാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്. സൗദിയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇത്. ഒമാനിലെ വ്യാവസായിക മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. സംഘര്‍ഷം രൂക്ഷമായ ദിവസങ്ങളില്‍ മേഖലയ്ക്ക് സമീപത്ത് ചരക്ക് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാളെ കാണാതയായതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ( ഗള്‍ഫ്) അസീം മഹാജന്‍ അറിയിച്ചു.
അതിനിടെ, സംഘര്‍ഷങ്ങളെ തുടര്‍ന്ന് തകരാറിലായ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ ക്രമേണ മെച്ചപ്പെട്ടു വരികയാണ്. നിരവധി പേര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതല്‍ ഏകദേശം 300,000 യാത്രക്കാര്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിതായും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.


Recent Comments