അവാർഡുകൾ വാരിക്കൂട്ടി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ

അവാർഡുകൾ വാരിക്കൂട്ടി നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ

നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ സുൽജിത്ത് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർമ്മാണവും നിർവഹിച്ച് കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ‘വെളിച്ചത്തിലേക്ക്’.

സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ് അഭിനേതാക്കൾ ആയിരിക്കുന്നത്. സ്കൂളിലും പരിസരപ്രദേശങ്ങളിലും ആയിരുന്നു ഷൂട്ടിംഗ്. 2024 മെയ് 10ന് ഹെഡ്മിസ്ട്രസ് സിനി എം ഹല്ലാജും പിടിഎ പ്രസിഡന്റ് ഹാരിസും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്നു സിനിമയുടെ പോസ്റ്റർ പ്രകാശനം സ്കൂൾ അസംബ്ലിയിൽ നടന്നു. 24/7/2024 ൽ സിനിമയുടെ ട്രെയിലർ റിലീസിംഗ് യൂട്യൂബിൽ 12,000 ആൾക്കാർ കണ്ടു. 7/8/2024ൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി സിനിമയുടെ സിഡി റിലീസിംഗ് കർമ്മം നിർവഹിച്ചു.

എംഎൽഎ വി.ജോയ്, എംപി അടൂർ പ്രകാശ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ ആശംസാ ബൈറ്റു കൾ ലഭിച്ച ചിത്രം 11/8/2024ൽ ആറ്റിങ്ങൽ ഡ്രീംസ് തിയേറ്ററിൽ ഹൗസ് ഫുൾ ആയ രണ്ട് ഷോയോട് കൂടി പ്രദർശിപ്പിച്ചു. വിവിധ ഫിലിം ഫെസ്റ്റിവലികളിൽ നിന്നായി 13 അവാർഡുകൾ ഇതു വരെ കരസ്ഥമാക്കി.

വിഷൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, മീഡിയ സിറ്റി ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്, എ ടി ഉമ്മർ ഷോർട്ട് ഫിലിം അവാർഡ്, പുലരി ടിവി അവാർഡ്, തെക്കൻ മീഡിയ സ്റ്റാർ ഫിലിം അവാർഡ്, ആൾ കേരള സിനിമ സീരിയൽ അസോസിയേഷൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്, എൽ കെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്, ഷോർട്ട് കട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് പ്രേംനസീർ സുഹൃത്ത് സമിതി പുരസ്കാരം എന്നിവയിൽ നിന്നായി മികച്ച സംവിധായകനുള്ള അവാർഡുകൾ, മികച്ച ക്യാമറാമാൻ ഉള്ള അവാർഡ്, മികച്ച ബാലനടിക്കുള്ള അവാർഡ്, മികച്ച നടിക്കുള്ള അവാർഡ്, മികച്ച സ്കൂൾ ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ, മികച്ച സഹനടനുള്ള അവാർഡ്, മികച്ച നടനുള്ള അവാർഡ് എന്നിങ്ങനെ 13 അവാർഡുകൾ കരസ്ഥമാക്കി.

വിവിധ സ്ഥലങ്ങളിൽ സിനിമയുടെ പ്രദർശനം പുരോഗമിക്കുന്നു. സമകാലിക സമൂഹത്തിൽ കുട്ടികൾ അനുഭവിക്കുന്ന സങ്കീർണമായ ജീവിതപ്രശ്നങ്ങളും അവർക്ക് കൈത്താങ്ങായി ഒരു അധ്യാപകൻ നടത്തുന്ന മാതൃകാപരമായ ഇടപെടലുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. സമകാലിക സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു. യൂട്യൂബിൽ ചുരുങ്ങിയ ദിവസം കൊണ്ട് പന്ത്രണ്ടായിരം പേര് സിനിമ കണ്ടു.

ശ്വാസകോശത്തിനടക്കം പൊള്ളല്‍, രണ്ടുപേരുടെ നില ഗുരുതരം; കപ്പലില്‍ ഇടയ്ക്കിടെ പൊട്ടിത്തെറി

ശ്വാസകോശത്തിനടക്കം പൊള്ളല്‍, രണ്ടുപേരുടെ നില ഗുരുതരം; കപ്പലില്‍ ഇടയ്ക്കിടെ പൊട്ടിത്തെറി

തിരുവനന്തപുരം: കേരളത്തിന്റെ പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്‌ജെ ആശുപത്രിയില്‍ ചികിത്സയിലുള്ള ലൂ എന്‍ലി(ചൈന), സോണിറ്റൂര്‍ എസൈനി(തായ്വാന്‍) എന്നിവരാണ് അത്യാസന്ന നിലയില്‍ കഴിയുന്നത്. അതേസമയം കപ്പലപകടത്തില്‍ കാണാതായ നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി നിലയുറപ്പിച്ചിരിക്കുന്നത്. കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പലില്‍ ഇടയ്ക്കിടെ പൊട്ടിത്തെറി ഉണ്ടാവുന്നതായാണ് വിവരം.

സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്നറുകളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിലുള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.

കൊളംബോയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് വാന്‍ഹായ് 503( MV WAN HAI 1503 ) എന്ന ചരക്കു കപ്പലില്‍ അഗ്‌നി ബാധ ഉണ്ടായത്.അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. ഐഎന്‍എസ് വിക്രാന്തില്‍ മംഗളൂരു പോര്‍ട്ടില്‍ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ദിവ്യയെ കൊന്നത് നൈലോണ്‍ ചരട് കഴുത്തില്‍ മുറുക്കി; കൊലയ്ക്ക് കാരണം സംശയം

ദിവ്യയെ കൊന്നത് നൈലോണ്‍ ചരട് കഴുത്തില്‍ മുറുക്കി; കൊലയ്ക്ക് കാരണം സംശയം

തൃശൂര്‍: വരന്തരപ്പിള്ളിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള തര്‍ക്കത്തില്‍ കുഞ്ഞുമോന്‍ നൈലോണ്‍ ചരട് കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവ്യയെ (35) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കണ്ണാറ കരടിയള തെങ്ങനാല്‍ കുഞ്ഞുമോന്റെ (49) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് സംഭവം. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ കുഞ്ഞുമോനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച ചരട് വീടിനുസമീപമുള്ള കുളത്തില്‍നിന്നു കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ട് കടുത്ത പനിയെത്തുടര്‍ന്ന് ദിവ്യ ഗുളിക കഴിച്ചശേഷം മരിച്ചുവെന്നായിരുന്നു കുഞ്ഞുമോന്‍ ആദ്യം പറഞ്ഞത്.

ഞായറാഴ്ച രാവിലെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനെത്തിയ വരന്തരപ്പിള്ളി പൊലീസിന് ദുരൂഹത തോന്നി. കഴുത്തിലും മറ്റും പാടുകളുണ്ടായത് സംശയം ജനിപ്പിച്ചു. ഇതോടെ ഫൊറന്‍സിക്, വിരലടയാള വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. അതിനിടെ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ കുഞ്ഞുമോനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്രവേശനം നേടാം, അറിയേണ്ടതെല്ലാം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ്: ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്രവേശനം നേടാം, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: രണ്ടാം അലോട്ട്‌മെന്റ് അനുസരിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ പത്തുമണി മുതല്‍ പ്ലസ് വണ്‍ പ്രവേശനം നേടാം. ഇന്നലെയാണ് രണ്ടാമത്തെ അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണി വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്.

അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ candidate login- sws ലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ സെക്കന്‍ഡ് അലോട്ട് റിസള്‍ട്ട്സ് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററില്‍ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കുന്നതാണ്. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളുകളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.

ചരക്ക് കപ്പല്‍ തീപിടിത്തം: കപ്പലിലെ തീ അണയ്ക്കാന്‍ തീവ്രശ്രമം, 154 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍

ചരക്ക് കപ്പല്‍ തീപിടിത്തം: കപ്പലിലെ തീ അണയ്ക്കാന്‍ തീവ്രശ്രമം, 154 കണ്ടെയ്‌നറുകളില്‍ അപകടകരമായ വസ്തുക്കള്‍

കൊച്ചി: കേരളാ തീരത്ത് ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയെങ്കിലും നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്‌നറുകളില്‍ ആസിഡുകളും ഗണ്‍പൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ ആണ് സംഭവസ്ഥലത്ത് ഉള്ളത്. തീ പിടിക്കുന്നതും വിഷാംശമുള്ളതുമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്‌നറുകളിലുള്ളത്. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്.

കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503 എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 18 പേരെ ചികിത്സക്കായി മംഗളൂരുവിലാണ് എത്തിച്ചത്.ഗുരുതരമായി പരിക്കേറ്റ ആറ് പേരെ മംഗളൂരു എ ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.ഐഎന്‍എസ് വിക്രാന്തില്‍ മംഗളൂരു പോര്‍ട്ടില്‍ എത്തിച്ച ജീവനക്കാരെ പ്രത്യേക ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

കെട്ടിടം പൊളിച്ചപ്പോള്‍ പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം; മൂവാറ്റുപുഴയിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍

കെട്ടിടം പൊളിച്ചപ്പോള്‍ പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം; മൂവാറ്റുപുഴയിലേക്ക് ഒഴുകിയെത്തി സഞ്ചാരികള്‍

കൊച്ചി: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്.

യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്.

വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.