by Midhun HP News | Mar 19, 2026 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ് നേതാവുമായ ശ്രീകണ്ഠന്റെ മാതാവ് സീതമ്മ (92) നിര്യാതയായി.കിഴുവിലം ജി വി ആർ എം യുപി സ്കൂളിന് സമീപം ലക്ഷ്മി ഭവനിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ സഹധർമ്മിണിയാണ്.
മക്കൾ: ഗിരിജാ ദേവി, രമാ ദേവി, ലളിതാ ദേവി, ജയചന്ദ്രൻ നായർ, ശ്രീകല
by Midhun HP News | Mar 19, 2026 | Latest News, കേരളം
ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിനമായ മാർച്ച് 19ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11.30നു ഉച്ചപൂജ,ഉച്ചയ്ക്ക് 12നു അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, തുടർന്ന് ദേവഗാനാമൃതം, 6.45നു നടന വിസ്മയം, 9.30നു സിത്താനി ഭജൻസ്.
by Midhun HP News | Mar 18, 2026 | Latest News, കേരളം
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ കുടിശ്ശികയുള്ളവർക്ക് സർക്കാർ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 30.12.2024-ന് മുൻപുള്ള ചെല്ലാനുകൾക്ക് 30.04.2026-നുള്ളിൽ പകുതി തുക അടച്ച് കേസ് തീർപ്പാക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് സുവർണ്ണാവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാനുള്ള അനുമതി സർക്കാർ നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് (മാർച്ച് 15) പുറത്തിറങ്ങി.


by Midhun HP News | Mar 18, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം രാത്രി നടത്തിയ ആക്രമണത്തിലാണ് ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി കാട്‌സ് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിയന്‍ ഭരണകൂടത്തിലെ മറ്റ് രണ്ട് പ്രധാന വ്യക്തികളായ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി, ബ്രിഗേഡിയര്‍ ജനറല്‍ ഘോലംറേസ സുലൈമാനി എന്നിവരെ കൊലപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടതെന്ന് കാട്‌സ് പറഞ്ഞു.
‘ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ ഞാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഇസ്രയേല്‍ സൈന്യത്തിന് എല്ലാ അധികാരവും നല്‍കിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അലി ലാരിജാനി തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ സംഭവം. അന്തരിച്ച അലി ഖമേനിയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ മൊജ്തബ ഖമേനിയുടെയും അടുത്ത അനുയായിയായിരുന്നു 67 കാരനായ ലാരിജാനി.


by Midhun HP News | Mar 18, 2026 | Latest News, കേരളം
ഡല്‍ഹി: 2026 ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ മാറ്റം. ഈ മാറ്റങ്ങള്‍ രേഖകള്‍, ഫോമുകള്‍ മൊത്തത്തിലുളള അപേക്ഷാ പ്രക്രീയ എന്നിവയെ ബാധിക്കും. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ ആധാര്‍ കൂടാതെ മറ്റ് അധിക രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടി വരും.
പുതിയ നിയമപ്രകാരം ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിന് പുറമെ പ്രത്യേക രേഖകള്‍ ആവശ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്.എസ്.എല്‍.സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒന്ന് അധികമായി നല്‍കണം.കൂടാതെ പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി ഒത്തുപോയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിലവിലെ പാന്‍ അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ നിര്‍ത്തലാക്കും. ഏപ്രില്‍ 1 മുതല്‍ പുതിയ ഫോമുകള്‍ ആയിരിക്കും ലഭ്യമാവുക.
കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും abhirendra.pal@csc.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2026 മാര്‍ച്ച് 31ന് മുമ്പായി അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശമുണ്ട്.
പുതിയ അപേക്ഷാ രീതിയില്‍ ഇ-കെ.വൈ.സി കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍ വിവരങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ പുതിയ നിയമങ്ങള്‍ ബാധകമായേക്കാം. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും ഈ പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമായിരിക്കും. അവര്‍ പാസ്പോര്‍ട്ട് പ്രധാന രേഖയായി കരുതേണ്ടി വരും.


by Midhun HP News | Mar 18, 2026 | Latest News, കേരളം
ആറ്റിങ്ങൽ: നഗരത്തിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് മധ്യവയസ്കന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രൂക്ഷമായ ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സി.എസ്.ഐ. സ്കൂളിന് പിറകുവശത്തുള്ള റോഡിലെ ‘റീജ മന്ദിരം’ എന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ വീടിന്റെ ഉടമസ്ഥനായ 52കാരനായ ഷാജിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി കുടുംബവുമായി വേർപെട്ട് ഡൽഹിയിൽ താമസിച്ചുവരികയായിരുന്നു ഷാജി. ഇടയ്ക്കിടെ നാട്ടിലെത്തുമ്പോൾ സ്വന്തം വീട്ടിലോ സഹോദരിയുടെ വീട്ടിലോ താമസിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ വീട് വിൽപ്പനയ്ക്ക് വെച്ചിരുന്നതായും വിവരമുണ്ട്. ഷാജി അവസാനമായി ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ സമയം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.


Recent Comments