കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഗ്ലാസ് ഡോർ അടിച്ചുതകർത്ത പ്രതി അറസ്റ്റിൽ

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഗ്ലാസ് ഡോർ അടിച്ചുതകർത്ത പ്രതി അറസ്റ്റിൽ

പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഓഫീസറുടെ മുറിയുടെ ഗ്ലാസ് ഡോർ ഹെൽമറ്റ് ഉപയോഗിച്ച് തല്ലിത്തകർത്ത പ്രതിയെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഭൂതക്കുളം പഞ്ചായത്ത് ജംഗ്ഷൻ സമീപം ആലിന്റെ മൂട് മാനസവീട്ടിൽ മഹേഷ് (46)ആണ് പിടിയിലായത്. കഴിഞ്ഞ പതിനാലാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ മുൻജീവനക്കാരനായിരുന്നു പ്രതി ജോലിയിൽ പുനർനിയമനം നടത്താത്തതിലുള്ള വിരോധത്താൽ ആശുപത്രിയിലെത്തി കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് ഓഫീസറുടെ ഡോറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.

അക്രമത്തിനിടയിൽ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെ ആശുപത്രി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പൊതുമുതൽ നശിപ്പിച്ചതും ആയി ബന്ധപ്പെട്ട നിയമ വകുപ്പുകളും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്ത് പിഎസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 വിതരണം ചെയ്തു

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026 വിതരണം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാമൂഹ്യസേവന സംഘടനയായ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന “ഡോക്ടേഴ്സ് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ്–2026” ജേതാക്കൾക്ക് അവർഡുകൾ നൽകി.

ആരോഗ്യരംഗത്ത് നിസ്വാർത്ഥമായും ധാർമ്മികമായും മാതൃകാപരമായ സേവനം അനുഷ്ഠിക്കുകയും, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ, ഡോ. കെ. പി. അയ്യപ്പൻ, ഡോ. സാഗർ തങ്കച്ചൻ എന്നിവരെയാണ് ഈ വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.

ഡിസ്ട്രിക്ട് ഗവർണർ ലയൺ എൻജിനീയർ വി. അനിൽ കുമാർ, ലയൺ ഡോ. പി. രാധാകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജില്ലാ കോർ കമ്മിറ്റിയാണ് ദീർഘകാല ആതുരസേവനം, സാമൂഹ്യസേവനം, ലയൺസ് ക്ലബുമായി ചേർന്ന് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

അവാർഡ് സമർപ്പണച്ചടങ്ങ് തിരുവനന്തപുരം ഐ.എം.എ. ഹാളിലാണ് നടന്നത്. ഡിസ്ട്രിക് ട് ഗവർണർ Lion V. അനിൽ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൻ്റ ഉദ്ഘാടനവും അവാർഡു ദാനവും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മേൽ നിർവ്വഹിച്ചു. ലയൺ നേതാക്കന്മാരും പ്രശസ്ത ഡോകടർമാരും സംബന്ധിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ഡോ. രാധാകൃഷ്ണൻ നായർ രചിച്ച പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.

കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി പച്ചംകുളം യൂണിറ്റ് സമ്മേളനം നടന്നു

കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി പച്ചംകുളം യൂണിറ്റ് സമ്മേളനം നടന്നു

ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റി പച്ചംകുളം യൂണിറ്റ് സമ്മേളനം കെ.എസ്.കെ.റ്റി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി ആർ രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എൽ ലത അധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി എ അജി സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം പ്രജിത സുധീറും, അനുശോചന പ്രമേയം ബി മുരളീധരനും അവതരിപ്പിച്ചു. വാർഡ് കൗൺസിലർ കെ തുളസീധരൻ നായർ, മേഖല സെക്രട്ടറി എസ് സതീഷ് കുമാർ, മേഖല വനിത സബ് കമ്മിറ്റി കൺവീനർ എം .ആർ രമ്യ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൽ ലത പ്രസിഡൻ്റും, എ അജിയെ കൺവീനറായും തെരഞ്ഞെടുത്തു.

തെങ്ങുംവിള ക്ഷേത്രത്തിൽ രാമായണ മാസാചരണത്തന് തുടക്കംമായി

തെങ്ങുംവിള ക്ഷേത്രത്തിൽ രാമായണ മാസാചരണത്തന് തുടക്കംമായി

മുടപുരം: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തന് കഴഞ്ഞ ദിവസം തുടക്കമായി. ക്ഷേത്ര ആഡിറ്റോറിയത്തിൽ പ്രതേകം സജ്ജമാക്കിയ മണ്ഡപത്തിൽ യജ്ഞാചാര്യൻ രാജൻ മലനട ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പ്രഭാഷണം നടത്തി. ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണവും ശ്രീരാമപൂജയും. 26 ന് വൈകിട്ട് 6.30 മുതൽ സപ്താഹാചാര്യൻ മൂർത്തിമംഗലം പ്രസേന ശാസ്ത്രി, ആഗസ്റ്റ് 2 ന് വൈകിട്ട് 6.30 മുതൽ കവി മടവൂർ സുരേന്ദ്രൻ, ആഗസ്റ്റ് 9 ന് വൈകിട്ട് 6.30 മുതൽ പ്രഭാഷകൻ തോന്നയ്ക്കൽ മണികണ്ഠൻ എന്നിവരുടെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരിക്കും.

16 ന് രാത്രി 7 നും 8.30 നും മദ്ധ്യേ ശ്രീരാമ പട്ടാഭിഷേകം. തുടർന്ന് ശ്രീരാമ പൂജ, പ്രസാദ വിതരണം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണ പാരായണവും വൈകന്നേരം 6.30 മുതൽ 7.30 വരെ തത്വവിചാരവും ശ്രീരാമ പൂജയും തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും. വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ട്രസ്റ്റുമായി ബന്ധപെടുക. ഫോൺ:8547381578.

ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചസംഭവം: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചസംഭവം: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വിവാഹാലോചന നിരസിച്ചതിനെത്തുടർന്ന് ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ ഒളിവിൽ തുടരുന്നു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും മർദനം നടത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തിരിച്ചറിഞ്ഞ സുധീഷ്, ആരോമൽ, ലാൽകൃഷ്ണ, അരുൺ എന്നീ നാല് പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചിതറ പഞ്ചായത്തിലെ മതിര തെറ്റിമുക്ക് സ്വദേശി സുധീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം എന്ന് കിളിമാനൂർ പൊലീസ് സ്ഥിരീകരിച്ചു. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ, മകൻ അച്ചു എന്നിവരെയാണ് 16-ന് കിളിമാനൂർ വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ വെച്ച് സംഘം തടഞ്ഞുവെച്ച് മർദിച്ചത്.

വീടുപണിക്കെന്ന വ്യാജേനയാണ് അനിൽകുമാറിനെ പ്രതികൾ വട്ടവിളയിലെ വീട്ടിലെത്തിച്ചത്. അവിടെവെച്ച് ഇടിമുറിയിലിട്ട് മർദിക്കുകയും, തുടർന്ന് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു. അച്ചുവിനെ ഭീഷണിപ്പെടുത്തി അമ്മയെയും ഇവിടേക്ക് വിളിച്ചുവരുത്താനായിരുന്നു പ്രതികളുടെ പദ്ധതി, എന്നാൽ അച്ചുവിന്റെ അമ്മ വിവരം വാർഡ് മെമ്പറെ അറിയിച്ചതാണ് പ്രതികളുടെ നീക്കം തടസ്സപ്പെടുത്തിയത്.

തുടർന്ന് വർക്കല പൊലീസെത്തിയാണ് അനിൽകുമാറിനെ മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ അനിൽകുമാർ വർക്കല ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.
​പ്രതികൾ ഇതുവരെ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണത്തെ വഴിമുട്ടിക്കുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കുറവൻകുഴി അടയമൺ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തോടെയാണ് പ്രതികൾ കൃത്യത്തിന് തയ്യാറെടുപ്പുകൾ നടത്തിയിരുന്നത്. കിളിമാനൂർ എസ്എച്ച്ഒ നിസാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BJ 709778 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BD 126269 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BH 759448 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

(Remaining all series)

BA 709778

BB 709778

BC 709778

BD 709778

BE 709778

BF 709778

BG 709778

BH 709778

BK 709778

BL 709778

BM 709778

4th Prize: ₹5,000/-

(Last four digits to be drawn 19 times)

3699 5061 7378 0921 5755 8005 9244 6112 5770 2205 1862 8559 7229 9365 6950 6940 8315 3196…

5th Prize ₹2,000/-

(Last four digits to be drawn 6 times)

6th Prize ₹1,000/-

(Last four digits to be drawn 25 times)